അമല പോളിന്റെ സഹോദനായ അഭിജിത്ത് അഭിനയരംഗത്തേക്ക്. അമലയുടെ ഭർത്താവും തമിഴ് സംവിധായകനുമായ എ എൽ വിജയ്‌യുടെ ചിത്രത്തിൽ വില്ലനായാണ് അഭിജിത്തിന്റെ അരങ്ങേറ്റം. തമന്നയും പ്രഭുദേവയുമാണ് ചിത്രത്തിലെ പ്രധാനതാരങ്ങൾ.
ഹൊറർത്രില്ലറായ ചിത്രം തമിഴിലും തെലുങ്കിലും ഹിന്ദിയിലും റിലീസ് ചെയ്യും. അമല പോളാണ് തനിക്ക് പ്രചോദനമെന്നും വിജയ് ഇങ്ങനെയൊരു വേഷം പറഞ്ഞ ഉടൻ തന്നെ ചെയ്യാമെന്ന് സമ്മതിക്കുകയായിരുന്നെന്നും അഭിജിത്ത് പറയുന്നു.
അമല തനിക്ക് സഹോദരി മാത്രമല്ല അഭിനയത്തിന്റെ കാര്യത്തിൽ നല്ലൊരു അധ്യാപിക കൂടിയാണെന്നും അഭിജിത്ത് പറഞ്ഞു.