തമിഴ്സുന്ദരി വിശാഖ സിങ് വിവാഹിതയാകുന്നു. വിക്രാന്ത് റാവു ആണ് വരൻ. കഴിഞ്ഞ ദിവസം വിക്രാന്തിന് ജന്മദിനാശംസകൾ നൽകിക്കൊണ്ട് ഫോട്ടോ പോസ്റ്റ് ചെയ്തപ്പോഴാണ് പ്രണയവിവരം ആരാധകരും അറിയുന്നത്.
വിശാഖയുടെ സഹോദരന്റെ സുഹൃത്ത് കൂടിയാണ് വിക്രാന്ത്. പതിനഞ്ച് വർഷം നീണ്ട സൗഹൃദത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുന്നത്. എന്തായാലും വിവാഹം അടുത്ത വര്‍ഷം നടത്താനാണ് തീരുമാനം.