Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ചിത്രം എല്ലാം പറയുമെന്ന് വിശാല്‍

vishal-varalaxmi

വിശാലും വരലക്ഷ്മിയും ഏറെ നാളുകളായി പ്രണയത്തിലാണ്. പൊതുവേദിയിൽ ഇക്കാര്യം തുറന്നുപറഞ്ഞിട്ടില്ലെങ്കിലും പല ചടങ്ങുകളിലും മറ്റും ഒരുമിച്ച് പ്രത്യക്ഷപ്പെടാറുണ്ട്. ഇരുവരുടെയും വിവാഹം അടുത്തവർഷം ഉണ്ടായേക്കുമെന്നും വാർത്തകൾ വന്നിരുന്നു.

എന്നാൽ താരസംഘടനയായ നടികര്‍ സംഘത്തിന്റെ പ്രശ്‌നം വന്നപ്പോള്‍ ആ ബന്ധത്തില്‍ വിള്ളലേറ്റതായി പലരും പറഞ്ഞു നടന്നു. വരലക്ഷ്മിയുടെ അച്ഛൻ ശരത്കുമാറും വിശാലും തമ്മിലുള്ള മത്സരവും തര്‍ക്കമൊന്നും ഇരുവരുടെയും പ്രണയത്തെ ഒട്ടും തന്നെ ബാധിച്ചിട്ടില്ല.

വിശാല്‍ തന്റെ ട്വിറ്ററില്‍ ട്വീറ്റ് ചെയ്ത ഫോട്ടോയാണ് ഇതിന് തെളിവ്. വരലക്ഷ്മിയ്ക്കൊപ്പം നിൽക്കുന്നതാണ് ഫോട്ടോ. ഈ ചിത്രം എല്ലാം പറയും എന്നൊരു അടികുറിപ്പും വിശാൽ നല്‍കിയിരുന്നു.

Your Rating: