Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശാൽ–വരലക്ഷ്മി വിവാഹം അടുത്തവര്‍ഷം

vishal-varalaxmi

വിശാലും വരലക്ഷ്മിയും ഏറെ നാളുകളായി പ്രണയത്തിലാണ്. പൊതുവേദിയിൽ ഇക്കാര്യം തുറന്നുപറഞ്ഞിട്ടില്ലെങ്കിലും പല ചടങ്ങുകളിലും മറ്റും ഒരുമിച്ച് പ്രത്യക്ഷപ്പെടാറുണ്ട്. എന്തായാലും ഇരുവരുടെയും വിവാഹം അടുത്തവർഷം ഉണ്ടായേക്കുമെന്നാണ് പുതിയ റിപ്പോർട്ട്.

ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ വിവാഹത്തെപ്പറ്റി ചോദിച്ചപ്പോഴായിരുന്നു വിശാല്‍ ഇക്കാര്യം തുറന്നുപറഞ്ഞത്. എന്നാൽ വധു വരലക്ഷ്മി ആണോ എന്ന ചോദ്യത്തിന് വിശാൽ ഒന്നും മിണ്ടിയതുമില്ല. നടൻ ശരത്കുമാറിന്റെ മകളാണ് വരലക്ഷ്മി.

നടികർ സംഘത്തിന്റെ കെട്ടിടത്തിന്റെ പണിപൂർത്തീകരിക്കുകയാണ് വിശാലിന്റെ ആദ്യലക്ഷ്യം. അതുകഴിഞ്ഞ് വിവാഹം. കെട്ടിടം അടുത്തവർഷം പൂർത്തീകരിക്കാനാകുമെന്ന ഉറപ്പും വിശാലിനുണ്ട്.  

Your Rating: