ADVERTISEMENT

ബിഗ് ബോസ് റിയാലിറ്റി ഷോയിലെ ‘ബിഗ് ബോസ്’ ശബ്ദത്തിനുടമയെ പരിചയപ്പെടുത്തി അഖിൽ മാരാർ. പാലക്കാട് പട്ടാമ്പി സ്വദേശിയായ രഘുരാജിന്റെ ശബ്ദമാണ് ബിഗ് ബോസിന്റേതായി പരിപാടിയിൽ ഉപയോഗിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ അഖിൽ തന്നെയാണ് രഘുരാജിനെ പ്രേക്ഷകർക്കായി പരിചയപ്പെടുത്തിയത്.

 

കഴിഞ്ഞ അഞ്ചു സീസണുകളിലായി ബിഗ്‌ ബോസിനു ശബ്ദം നൽകുന്നത് രഘുരാജ് ആണ്. റേഡിയോ ജോക്കി ആയിരുന്ന രഘു ആ ജോലി ഉപേക്ഷിച്ചാണ് ചാനലിലേക്കെത്തുന്നത്. പരസ്യങ്ങൾക്കും ടിവി പരിപാടികൾക്കും ഇതിനു മുമ്പ് രഘു ശബ്ദം നൽകിയിട്ടുണ്ട്.  ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് രഘുവിന്റെ കുടുംബം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com