ADVERTISEMENT

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ചിത്രം പങ്കുവച്ച് നടി വീണ നായർ. മൂന്നുവർഷത്തിനു ശേഷം വീണ്ടും തന്നെ ‘ഫൈബ്രോമയാൾജിയ’ ബാധിച്ചു എന്നാണ് താരം പറയുന്നത്. വളരെ വ്യത്യസ്തവും സങ്കീര്‍ണവുമായ ലക്ഷണങ്ങളോടു കൂടി കാണപ്പെടുന്ന ഒരു അവസ്ഥയാണ് ഫൈബ്രോമയാള്‍ജിയ അഥവാ പേശിവാതം.

 

കേരളത്തില്‍ 3- 4% ആളുകളില്‍ ഇത് കണ്ടുവരുന്നു. അതില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. അകാരണവും വിട്ടുമാറാത്തതുമായ പേശികളുടെയും സന്ധികളുടെയും വേദനയും ക്ഷീണവുമാണ് ഇതിന്റെ പ്രധാന ലക്ഷണം.

 

‘‘മൂന്ന് വർഷത്തിനുശേഷം വീണ്ടും ഫൈബ്രോമയാൾജിയ സ്ഥിരീകരിച്ചു’’  എന്നായിരുന്നു ആശുപത്രിയിലെ ചിത്രം പങ്കുവച്ചുകൊണ്ട് നടി കുറിച്ചത്.

 

സഹപ്രവർത്തകര്‍ ഉൾപ്പടെ നിരവധിപ്പേരാണ് വീണ നായരെ ആശ്വസിപ്പിച്ച് പോസ്റ്റിന് കമന്റുകളുമായി എത്തുന്നത്. പലരും വേഗം അസുഖം ഭേദമാകട്ടെ എന്നും ചിരിക്കുന്ന വീണയെ വീണ്ടും കാണാനാകട്ടെ എന്നും അഭിപ്രായപ്പെടുന്നു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com