സ്കൂൾ റീയൂണിയന് മനോഹരമായ ഹ്രസ്വചിത്രവുമായി പൂർവ വിദ്യാർഥികൾ
Mail This Article
സ്കൂൾ കാലഘട്ടങ്ങളിലെ മധുരകരമായ ഓര്‍മകളിലേക്കുള്ള തിരിഞ്ഞുനോട്ടമാണ് പല റീയൂണിയനുകളും. ഇപ്പോഴിതാ ഇതുപോലൊരു റീയൂണിയനിലൂടെ ഒരു ഹ്രസ്വചിത്രം തന്നെ നിർമിച്ചിരിക്കുകയാണ് ജിഎച്ച്എംഎസ്എസ് കോഴിക്കോട് യൂണിവേഴ്സിറ്റി ക്യാംപസിലെ 1998 പത്താം ക്ലാസ് ബാച്ച് ആയ പൂർവവിദ്യാർഥികൾ. ഒരു സ്കൂള്‍ ദിവസം എന്നാണ് ഹ്രസ്വചിത്രത്തിന്റെ പേര്. റീയൂണിയന്റെ 25ാം വർഷത്തോടനുബന്ധിച്ചാണ് ഹ്രസ്വചിത്രം തയാറാക്കിയത്.
ചിത്രത്തിന്റെ സംവിധായകൻ ഉൾപ്പടെ അണിയറയിൽ പ്രവർത്തിച്ചവരെല്ലാം പൂർവവിദ്യാർഥികൾ തന്നെയാണെന്നതാണ് മറ്റൊരു പ്രത്യേകത. മാധ്യമപ്രവർത്തകൻ കൂടിയായ സജേഷ് മോഹനാണ് സംവിധാനം. ഡോ. നിഷിദ, ഡോ. നിഷി എന്ന കഥാപാത്രമായി തന്നെ ചിത്രത്തിലെത്തുന്നു. എ ആഞ്ജെലിക, സന്തോഷ് നമ്പിടി, സതീഷ് കുമാര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
ദിവ്യ ഷാജു, പ്രിയ മനോജ്, രതീഷ് എ.പി. എന്നിവരാണ് അസിസ്റ്റന്റ് ഡയറക്ടേഴ്സ്. സിങ്ക് സൗണ്ട് വിജീഷ് വാരിയത്, മേക്കപ്പ്–കോസ്റ്റ്യൂം ജിഷ ബി. നായർ. എഡിറ്റിങ് അരുൺ ജോർജ് മാത്യു.