ADVERTISEMENT

രണ്ടാം വർഷവും മഴവിൽ മനോരമയും താര സംഘടനയായ ‘അമ്മ’യും ചേർന്നു നടത്തുന്ന ‘മഴവിൽ എന്റർടെയ്ൻമെന്റ് അവാർഡ്സ് 2023’ പരിശീലന ക്യാംപിനു തുടക്കമായി. എറണാകുളം മാരിയറ്റ് ഹോട്ടലിൽ മമ്മൂട്ടി ഭദ്രദീപം കൊളുത്തിക്കൊണ്ട് ക്യാംപിനു തുടക്കം കുറിച്ചത്. ‘അമ്മ’യിലെ 120 ൽ പരം അംഗങ്ങളാണ് ഈ ഷോയിൽ പങ്കെടുക്കുന്നത്. 

 

ചടങ്ങിൽ ട്രഷറർ സിദ്ദീഖ് സ്വാഗത പ്രസ്സംഗം നടത്തി. ജനറൽ സെക്രട്ടറി ഇടവേള ബാബു, ജഗദീഷ് എന്നിവർ സംസാരിച്ചു. ലാൽ, ബാബുരാജ്, മഞ്ജു പിള്ള, രചന നാരായണൻ കുട്ടി, ടിനി ടോം, എംഎം ടിവീ പ്രോഗ്രാം ഹെഡ് ജൂഡ് അട്ടിപ്പേറ്റി, പ്രോഗ്രാം ഡെപ്യൂട്ടി ഹെഡ് സതീഷ് എന്നിവർ വേദിയിൽ ഉണ്ടായിരുന്നു. 

 

ഓണത്തിനോടനുബന്ധിച്ച് ഓഗസ്റ്റ് മാസം ശനി, ഞായർ ദിവസങ്ങളിലാകും മഴവിൽ മനോരമയിൽ ഈ ഷോ സംപ്രേക്ഷണം ചെയ്യുന്നത്. ഇടവേള ബാബു ആണ് ഷോ സംവിധാനം ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com