ആദ്യ ഫോട്ടോഷൂട്ടിലെ മോശം അനുഭവം: ‘റീൽ സ്‌റ്റോറി’യിൽ കല്യാണി അനിൽ
Mail This Article
സോഷ്യൽ മീഡിയ ‘സൂപ്പർ താര’ങ്ങളെ നിങ്ങൾക്കെല്ലാവർക്കും അറിയാം. എന്നാൽ അവരെങ്ങനെ താരങ്ങളായി എന്ന് അറിയാമോ? ജനപ്രിയ സോഷ്യൽ മീഡിയ താരങ്ങളുടെ, നിങ്ങൾ അറിയാത്ത രസകരമായ ജീവിത കഥകളുമായി 'റീൽ സ്‌റ്റോറി' മനോരമമാക്‌സിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നു.
റീലുകളിൽ കാണും പോലെ നിറം പിടിപ്പിച്ച, സുഖമമായ ജീവിതകഥകൾ മാത്രമാണോ ഇവർക്കുള്ളത്? ഒരു ഫോണും, ഒരു റീലും കൊണ്ട് ആർക്കും എളുപ്പത്തിൽ പണവും പ്രശസ്തിയും നേടുവാനാകുമോ? ഇവരുടെ റിയലും, റീലുമായ ജീവിതകഥകൾ ഇതിനെല്ലാം ഉത്തരം നൽകുന്നു. വിജയത്തിലേക്കെത്തുവാൻ പിന്നിട്ട ഓരോ ചുവടുകളും, രസകരവും വിജ്ഞാനപ്രദവുമായി 'റീൽ സ്‌റ്റോറി' പ്രേക്ഷകരിലേക്ക് എത്തിക്കുന്നു.
കല്യാണി അനിൽ ആണ് ആദ്യ എപ്പിസോഡിൽ പ്രേക്ഷകർക്ക് മുൻപിലെത്തുന്ന സോഷ്യൽ മീഡിയ സൂപ്പർ താരം. ടിക് ടോക്കിൽ തുടങ്ങി മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പം ആഡ് ഫിലിമിൽ അഭിനയിച്ചത് വരെയുള്ള തന്റെ വെർച്വൽ ലോകത്തെ യാത്രയും, കുടുംബവിശേഷങ്ങളും, ആരാധകരെ കുറിച്ചുള്ള രസകരമായ കഥകളുമെല്ലാം കല്യാണി ഈ എപ്പിസോഡിൽ പങ്ക് വയ്ക്കുന്നു.
12 എപ്പിസോഡുകൾ ഉള്ള സീരിസ് ആഴ്ചയിൽ ഒരു എപ്പിസോഡ് എന്ന നിലയിൽ ആയിരിക്കും മനോരമമാക്സിൽ ലഭ്യമാകുക. എല്ലാ എപ്പിസോഡുകളും മനോരമമാക്‌സ് ഡൗൺലോഡ് ചെയ്‌ത് സൗജന്യമായി ആസ്വദിക്കാവുന്നതാണ്.