ADVERTISEMENT

മലയാളത്തിൽ നിന്നും തമിഴിൽ നിന്നും തെലുങ്കിൽ നിന്നുമൊക്കെയായി ഒരുപിടി മികച്ച സിനിമകളാണ് ഓഗസ്റ്റ് മാസം ഒടിടി റിലീസിനെത്തുന്നത്. മലയാള ചിത്രം നെയ്മർ ഓഗസ്റ്റ് എട്ടിന് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്തു. ശിവകാർത്തികേയന്റെ മാവീരൻ, ത്രില്ലർ ചിത്രം പോർ തൊഴിൽ, കുഞ്ചാക്കോ ബോബന്റെ പദ്മിനി, പ്രഭാസിന്റെ ആദിപുരുഷ് എന്നീ സിനിമകൾ ഓഗസ്റ്റ് 11നും സ്ട്രീമിങ് ആരംഭിച്ചു. മാവീരൻ പ്രൈമിലൂടെയും പദ്മിനി നെറ്റ്ഫ്ലിക്സിലൂടെയും റിലീസ് ചെയ്യുന്നു. പോർ തൊഴിൽ സോണി ലിവിലൂടെ എത്തുന്നു. ആലിയ ഭട്ടിന്റെ ആദ്യ ഹോളിവുഡ് ചിത്രം ഹാർട്ട് ഓഫ് സ്റ്റോൺ, വിക്കി കൗശൽ–സാറ അലിഖാൻ ജോഡികളുടെ സറ ഹട്കെ സറ ബച്കെ എന്നീ ചിത്രങ്ങളും ഓഗസ്റ്റ് 11ന് സ്ട്രീമിങ് ആരംഭിച്ചു. മധുര മനോഹര മോഹം എച്ച് ആർ ഒടിടി പ്ലാറ്റ്ഫോമിലൂടെ ഓഗസ്റ്റ് 26 മുതൽ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്.

 

മധുര മനോഹര മോഹം: ഓഗസ്റ്റ് 26: എച്ച് ആർ ഒടിടി

august-11-2023-ott-releases

പ്രശസ്ത കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യർ ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ഷറഫുദ്ദീൻ, സൈജു കുറുപ്പ്, രജീഷ വിജയൻ, ആർഷ ബൈജു തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം ജൂൺ 16നായിരുന്നു തിയറ്ററുകളിൽ റിലീസ് ചെയ്തത്.

 

ആയിരത്തൊന്ന് നുണകള്‍: ഓഗസ്റ്റ് 18: സോണി ലിവ്

 

നവാഗതനായ തമര്‍ സംവിധാനം ചെയ്ത ആയിരത്തൊന്ന് നുണകള്‍ എന്ന ചിത്രം സോണി ലിവ്വില്‍ പ്രദർശനത്തിനെത്തി. കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രമാണിത്. ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ സലിം അഹമ്മദ് ആണ് അലന്‍സ് മീഡിയയുടെ ബാനറില്‍ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. 

 

നെയ്മർ: ഓഗസ്റ്റ് 8: ഹോട്ട്സ്റ്റാർ

 

ഒരു നാടൻ നായക്കുട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന ഫൺ എന്റർടെയ്നർ. സുധി മാഡിസൺ ആദ്യമായി കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ നസ്‌ലിനും മാത്യുവും പ്രധാനവേഷങ്ങളിലെത്തുന്നു.

 

മാവീരൻ: ഓഗസ്റ്റ് 11: പ്രൈം

 

‘മണ്ടേല’ എന്ന ആക്ഷേപഹാസ്യ ചിത്രത്തിലൂടെ തമിഴ്നാടിന്റെ ജാതി രാഷ്ട്രീയത്തെ പ്രശ്നവത്ക്കരിച്ചു നിരൂപക പ്രശംസ നേടിയ മഡോൺ അശ്വിൻ രചനയും സംവിധാനവും നിർവഹിച്ച പൊളിറ്റിക്കൽ ആക്‌ഷൻ ഡ്രാമയാണ് ‘മാവീരൻ’. ശിവകാർത്തികേയൻ നായകനാകുന്നു.

 

പദ്മിനി: ഓഗസ്റ്റ് 11: നെറ്റ്ഫ്ലിക്സ്

 

കുഞ്ചാക്കോ ബോബൻ, അപർണ ബാലമുരളി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം. തിങ്കളാഴ്ച നിശ്ചയം, 1744 വൈറ്റ് ഓൾട്ടോ എന്നീ സിനിമകൾക്ക് ശേഷം സെന്ന ഹേഗ്ഡെ സംവിധാനം ചെയ്യുന്ന ചിത്രമാണ് പദ്മിനി. മഡോണ സെബാസ്റ്റ്യൻ, വിൻസി അലോഷ്യസ് എന്നിവരും നായികാ വേഷങ്ങളിലെത്തുന്നു. 

 

പോർ തൊഴിൽ: ഓഗസ്റ്റ് 11: സോണി ലിവ്

 

ശരത് കുമാര്‍, അശോക് സെല്‍വന്‍, നിഖില വിമല്‍ എന്നിവരെ കേന്ദ്രകഥാപാത്രമാക്കിയ ത്രില്ലര്‍ ചിത്രം. വിഘ്നേശ് രാജയാണ് സംവിധാനം. ചിത്രം ബോക്സ്ഓഫിസിൽ 50 കോടി കലക്‌ഷൻ നേടിയിരുന്നു.

 

ഹാർട്ട് ഓഫ് സ്റ്റോൺ: ഓഗസ്റ്റ് 11: നെറ്റ്ഫ്ലിക്സ്

 

ടോം ഹാര്‍പ്പര്‍ സംവിധാനം ചെയ്യുന്ന സ്‌പൈ ത്രില്ലര്‍. ഗാല്‍ ഗഡോട്ട്, ജെയ്മി ഡോര്‍മന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. കെയ ധവാൻ എന്ന ഇന്ത്യൻ പെൺകുട്ടിയായി ആലിയ ഭട്ടും എത്തുന്നു. ആലിയയുടെ ആദ്യ ഹോളിവുഡ് ചിത്രം കൂടിയാണിത്. 

 

ആദിപുരുഷ്: ഓഗസ്റ്റ് 11: പ്രൈം വിഡിയോ

 

പ്രഭാസിനെ നായകനാക്കി ഓം റൗട്ട് ഒരുക്കിയ ചിത്രം. തിയറ്ററിൽ റിലീസ് ചെയ്ത് ഏകദേശം രണ്ട് മാസത്തിന് ശേഷം, ആദിപുരുഷ് ഒടിടിയിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. പ്രൈം വിഡിയോയിൽ തെലുങ്ക്, തമിഴ്, മലയാളം, കന്നഡ എന്നീ നാല് ദക്ഷിണേന്ത്യൻ ഭാഷകളിൽ ചിത്രം സ്ട്രീം ചെയ്യുന്നു. കൂടാതെ, ചിത്രത്തിന്റെ ഹിന്ദി പതിപ്പ് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. രാമായണത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് നിർമിച്ചത്. മലയാളം, തമിഴ്, കന്നഡ എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുകയായിരുന്നു.

 

സറ ഹച്കേ സറ ബച്കേ: ഓഗസ്റ്റ് 11: ജിയോ സിനിമ

വിക്കി കൗശൽ–സാറ അലിഖാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലക്ഷ്മൺ ഉടേകർ സംവിധാനം ചെയ്ത കോമഡി എന്റർടെയ്നര്‍. ചിത്രം ബോക്സ്ഓഫിസിൽ നൂറ് കോടി ക്ലബ്ബിൽ ഇടംനേടിയിരുന്നു.

 

ഹണ്ട് ഫോർ വീരപ്പൻ: ഓഗസ്റ്റ് 4: നെറ്റ്ഫ്ലിക്സ്

 

രാജ്യത്തിനകത്തും പുറത്തും ഏറ്റവും കുപ്രസിദ്ധി നേടിയിട്ടുള്ള കൊള്ളക്കാരൻ വീരപ്പനെക്കുറിച്ചുള്ള ഡോക്യുമെന്ററി. വീരപ്പനെ പിടികൂടാനായി നടത്തിയ ഓപ്പറേഷൻ കൊക്കൂൺ ദൗത്യവും ഡോക്യുമെന്ററി ചർച്ച ചെയ്യുന്നു.

 

English Summary: July OTT Releases: List of Upcoming Movies and TV Shows to Stream in August 2023 on OTT Platforms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT