ADVERTISEMENT

മലയാള സിനിമയുടെ നിറപ്പകിട്ടാർന്ന ലോകത്ത്, തലയെടുപ്പോടെ നിൽക്കുന്ന അവാർഡ് ഷോയാണ് മഴവിൽ എന്റർടെയ്ൻമെന്റ് അവാർഡ്‌സ്. മലയാള സിനിമയുടെ ഏറ്റവും വലിയ ആഘോഷം എന്ന സ്ഥാനം ഉറപ്പിച്ചുകൊണ്ട്, 2023-ൽ അവാർഡ് വേദി, പോയ വർഷങ്ങളേക്കാൾ ഗംഭീരമാകാൻ ഒരുങ്ങുകയാണ്.ഒരു കോടിയിലധികം ടെലിവിഷൻ കാഴ്ചക്കാരുള്ള ഈ മെഗാ ഷോ, മലയാള സിനിമയുടെ കടുത്ത ആരാധകർക്കുള്ള മനസ്സറിഞ്ഞ സമർപ്പണമാണ്.  ‘അമ്മ’ (അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്‌സ്) യുടെ പങ്കാളിത്തത്തോടെ നടക്കുന്ന ‘മഴവിൽ എന്റർടെയ്ൻമെന്റ് അവാർഡ്‌സ് 2023’ ൽ, കേരളത്തിലെ പ്രമുഖ സൂപ്പർതാരങ്ങൾ ഉൾപ്പെടെ 120-ലധികം കലാകാരന്മാർ അണിനിരക്കുന്നു.

 

സൂപ്പർതാരങ്ങളായ മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം സംവിധായകൻ ഫാസിലും ഒരുമിച്ച പ്രമോഷനൽ വിഡിയോ, സോഷ്യൽ മീഡിയയിൽ അക്ഷരാർത്ഥത്തിൽ കൊടുങ്കാറ്റായി മാറി. അതിനാൽതന്നെ, ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ അവാർഡ് ഷോയുടെ സംപ്രേക്ഷണത്തിനായി കാത്തിരിക്കുന്നത്.  

 

മഴവിൽ എന്റർടെയ്ൻമെന്റ് അവാർഡ്‌സ് മികച്ച പ്രകടനം നടത്തുന്നവരെ ആദരിക്കുക മാത്രമല്ല ചെയ്യുന്നത്. അതിലുമപ്പുറം മറ്റെവിടെയും കാണാൻ കഴിയാത്ത, താര സമ്പന്നവും വൈവിധ്യം നിറഞ്ഞതുമായ  വിനോദപരിപാടികൾ അവാർഡ് ഷോയുടെ പ്രത്യേകതയാണ്. ചടുലമായ നൃത്തചുവടുകൾ മുതൽ, രസകരമായ കോമഡി സ്‌കിറ്റുകളും, മറ്റ് ആകർഷകമായ വിരുന്നുകളും പ്രേക്ഷകർക്ക് ആസ്വദിക്കാൻ സാധിക്കും.

 

ഈ അസാധാരണമായ ആഘോഷം നിങ്ങൾക്കും സാക്ഷ്യം വഹിക്കാം, ഓഗസ്റ്റ് 19, 20 തിയതികളിൽ വൈകുന്നേരം 6:30 മുതൽ മഴവിൽ മനോരമയിൽ. മലയാള സിനിമയുടെ ഏറ്റവും വലിയ ആഘോഷത്തിലേക്ക് നിങ്ങളെയും ക്ഷണിക്കുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT