ADVERTISEMENT

ഒരു സിനിമ എങ്ങനെയാണ് കടലാസിൽ ഡിസൈൻ ചെയ്തെടുക്കുന്നത് എന്നറിയാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള വഴി ഒരുക്കുകയാണ് സ്വിക് (SWIK) സീരിസ്. റൈറ്റിങ് ഫോർ സ്ക്രീൻ ആൻഡ് ഫിലിം മേക്കിംഗ് വർക് ഷോപ്പിലൂടെ സ്വികിന് തുടക്കമായി. സ്വിക് സീരീസ് വർക് ഷോപ്പിന്റെ ആദ്യബാച്ച് സെഷൻ കൊച്ചി വെണ്ണലയിലെ ഡോൺ ബോസ്കോ ഇമേജിൽ വെച്ച് നടന്നു. കണ്ടന്റ് ഈസ് ക്വീൻ എന്ന ആശയത്തെ മുൻനിർത്തി സംവിധായകനും സ്ക്രീൻ റൈറ്ററുമായ എം.സി. ജിതിൻ ആണ് സ്വിക് സീരിസിന് തുടക്കം കുറിച്ചിരിക്കുന്നത്. ഡോൺ ബോസ്കോ ഇമേജുമായി ചേർന്ന് ആരംഭിച്ചിരിക്കുന്ന സ്വിക് ലക്ഷ്യം വെയ്ക്കുന്നത് വർക് ഷോപ്പ് സീരീസ് ആണ്.

swik-442

 

swik-33

ഫിലിം മേക്കേഴ്സും സ്ക്രീൻ റൈറ്റേഴ്സും ഒരുമിക്കുന്ന ഒരു കമ്യൂണിറ്റി ആയിരിക്കും സ്വിക്.  വർക് ഷോപ്പിന്റെ ഭാഗമായി തുടർന്നുള്ള മാസങ്ങളിൽ ദേശീയ, അന്തർദേശീയ തലങ്ങളിൽ നിന്നുള്ള ഫിലിം മേക്കേഴ്സും സ്ക്രീൻ റൈറ്റേഴ്സും എത്തും. സ്ക്രീനിനു വേണ്ടി എങ്ങനെ എഴുതാം എന്നതിൽ കൃത്യമായ വഴികളും മാർഗങ്ങളും നിർദ്ദേശിക്കുകയാണ് സ്വിക് സീരീസ് കൊണ്ട് ഉദ്ദേശിക്കുന്നത്. ആദ്യ വർക് ഷോപ്പ് ഓഗസ്റ്റ് 12 മുതൽ 15 വരെ കൊച്ചിയിൽ നടന്നു. കൊച്ചി പാലാരിവട്ടത്തുള്ള ഡോൺ ബോസ്കോ ഇമേജിലെ തിയറ്ററിൽ വെച്ചായിരുന്നു ആദ്യഘട്ട വർക് ഷോപ്പ് നടന്നത്. ഓരോ ദിവസവും വ്യത്യസ്തമായ രീതിയിൽ ആയിരുന്നു സെഷൻസ് നടന്നത്. 

 

വർക് ഷോപ്പിൽ പുഴു, ഡിയർ ഫ്രണ്ട്, വൈറസ്, വരത്തൻ എന്നീ ചിത്രങ്ങളുടെ സ്ക്രീൻ റൈറ്റേഴ്സ് ആയ ഷർഫു, സുഹാസ് എന്നിവർ, ആവാഹസവ്യൂഹം, വൃത്താകൃതിയിലുള്ള ചതുരം, പുരുഷപ്രേതം എന്നീ സിനിമകളുടെ സംവിധായകനും സ്ക്രീൻ റൈറ്ററുമായ കൃഷാന്ദ്, നോൺസെൻസ് സിനിമയുടെ സംവിധായകനും സ്ക്രീൻ റൈറ്ററുമായ എം സി ജിതിൻ, മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് സ്ക്രീൻ റൈറ്റർ വിമൽ ഗോപാലകൃഷ്ണൻ, ഭീഷ്മപർവം സ്ക്രീൻ റൈറ്റർ ദേവദത്ത് ഷാജി എന്നിവരാണ് സെഷനുകൾ  നയിച്ചത്. 

 

സ്ക്രീൻ റൈറ്റിങിന്റെ അടിസ്ഥാന തത്വങ്ങൾ, റിസർച്ച് മെത്തഡോളജി, സ്ക്രീനിംഗ് ആൻഡ് ഫിലിം അനാലിസിസ്, സ്ക്രീൻ റൈറ്റിംഗിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ എങ്ങനെ കോ - റൈറ്റർ ആയി ഉപയോഗിക്കാം എന്നീ വിഷയങ്ങൾ ആയിരുന്നു നാലു ദിവസത്തെ വർക് ഷോപ്പിൽ ചർച്ച ചെയ്തത്. കൂടാതെ ചർച്ചകളും സ്ക്രീനിംഗും വർക് ഷോപ്പിന്റെ ഭാഗമായി നടന്നു. സീരീസിന്റെ ഭാഗമാകുന്നവർക്ക് കൃത്യമായ ഇടവേളകളിൽ വർക് ഷോപ്പുകളും ക്ലാസുകളും എത്തിക്കുകയാണ് സ്വിക് ലക്ഷ്യമിടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com