ADVERTISEMENT

ഓണക്കാലം ആഘോഷമാക്കാന്‍ ഒടിടി റിലീസുകളും. വിനീത് ശ്രീനിവാസൻ–ശ്രീനിവാസൻ കൂട്ടുകെട്ടിൽ ഈ അടുത്തിടെ തിയറ്ററുകളിലെത്തിയ ‘കുറുക്കൻ’ എന്ന കോമഡി ചിത്രം മനോരമ മാക്സിലൂടെ സ്ട്രീമിങ് ആരംഭിച്ചു. സാന്ദ്ര തോമസ് നിർമിച്ച ത്രില്ലർ ചിത്രം ‘നല്ല നിലാവുള്ള രാത്രി’ സ്ട്രീമിങ് തുടങ്ങിയിട്ടുണ്ട്. പുതിയ ഒടിടി പ്ലാറ്റ്ഫോമായ എച്ച്ആർ ഒടിടിയിലൂടെ ആറോളം മലയാള ചിത്രങ്ങളാണ് ഈ ഓണക്കാലത്ത് സ്ട്രീമിങ് ആരംഭിക്കുന്നത്. മധുര മനോഹര മോഹം കഴിഞ്ഞ ആഴ്ച ഇതേ പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്തിരുന്നു.

 

മൈക്കിള്‍ കോഫ് ഹൗസ്, നീരജ, വേദ, ഞാനും പിന്നൊരു ഞാനും, വിവാഹ ആവാഹനം, ഉരു തുടങ്ങി ഏഴോളം സിനിമകളാണ് എച്ച് ആർ ഒടിടിയിൽ സ്ട്രീം ചെയ്യുന്നത്. സ്‌റ്റെഫി സേവ്യര്‍ സംവിധാനം ചെയ്ത മധുര മനോഹര മോഹം ഓഗസ്റ്റ് 22 മുതല്‍ സ്ട്രീമിങ് ആരംഭിച്ചു. ഹാരിസൻ ഫോർഡിന്റെ സാഹസിക ചിത്രം ഇന്ത്യാന ജോൺസ് അഞ്ചാം ഭാഗവും ഓഗസ്റ്റ് 29 മുതൽ പ്രൈമിലൂടെ വാടയ്ക്കു ലഭിക്കും.

 

നല്ല നിലാവുള്ള രാത്രി: ആമസോൺ പ്രൈം: ഓഗസ്റ്റ് 30

 

സാന്ദ്ര തോമസ് പ്രൊഡക്‌ഷന്‍സിന്‍റെ ബാനറില്‍ സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേർന്നു നിർമിച്ച് നവാഗതനായ മർഫി ദേവസ്സി സംവിധാനം ചെയ്ത ചിത്രം. ചെമ്പൻ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പാപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

 

കുറുക്കൻ: മനോരമ മാക്സ്: ഓഗസ്റ്റ് 26

 

ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം കുറുക്കൻ ഒടിടിയിലെത്തി. മനോരമ മാക്സ് ആണ് ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിട്ടുള്ളത്. ജൂലൈ 27ന് തിയറ്ററുകളിലെത്തിയ ചിത്രമാണ് കുറുക്കൻ. നവാഗതനായ ജയലാൽ ദിവാകരനാണ് സംവിധായകൻ. മഹാ സുബൈർ വർണച്ചിത്രയുടെ ബാനറിൽ മബാ സുബൈർ ആണ് ചിത്രം നിർച്ചിരിക്കുന്നത്.

 

മൈക്കിള്‍സ് കോഫ് ഹൗസ്: എച്ച്ആർ ഒടിടി: ഓഗസ്റ്റ് 25

 

ലിസ്സോ ജോസിന്റെ രചനയില്‍ അനില്‍ ഫിലിപ്പിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് മൈക്കിള്‍സ് കോഫ് ഹൗസ്. മാര്‍ഗരറ്റ് ആന്റണി, റോണി ഡേവിഡ്, സ്ഫടികം ജോര്‍ജ്ജ്, രഞ്ജി പണിക്കര്‍ കോട്ടം പണിക്കര്‍, ജിന്‍സ് ഭാസ്‌കര്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.. ചിത്രം ഓഗസ്റ്റ് 25 ന് സ്ട്രീം ചെയ്യും.

 

നീരജ: എച്ച്ആർ ഒടിടി: ഓഗസ്റ്റ് 28

 

രാജേഷ് കെ. രാമന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് നീരജ. ശ്രുതി രാമചന്ദ്രന്‍, ഗുരു സോമസുന്ദരം, ഗോവിന്ദ് പത്മസൂര്യ, ജിനു ജോസഫ്, ശ്രിന്ദ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2018ല്‍ പുറത്തിറങ്ങിയ കന്നഡ ചിത്രമായ ‘നാതിചരാമി’യുടെ റീമേക്കാണ് ഈ ചിത്രം. ജൂണ്‍ 2 ല്‍ റിലീസ് ചെയ്ത ചിത്രം ഓഗസ്റ്റ് 28 ന് സ്ട്രീമിങ് ആരംഭിക്കും.

 

ലവ്ഫുള്ളി യുവേര്‍സ് വേദ: എച്ച്ആർ ഒടിടി: ഓഗസ്റ്റ് 29

 

പ്രണയവും ക്യാമ്പസ് രാഷ്ട്രീയവും പരിസ്ഥിതി പ്രശ്നങ്ങളുമൊക്കെ പ്രധാന പ്രമേയമാക്കി ഒരുക്കിയ ചിത്രമാണ് 'ലവ്ഫുള്ളി യുവേര്‍സ് വേദ. അനിഖ സുരേന്ദ്രന്‍, ശ്രീനാഥ് ഭാസി, ഗൗതം വാസുദേവ് മേനോന്‍, രഞ്ജിത് ശേഖര്‍, ചന്തുനാഥ്, അപ്പാനി ശരത്, നില്‍ജ കെ. ബേബി, ശ്രുതി ജയന്‍, വിജയ കൃഷ്ണന്‍, അര്‍ജ്ജുന്‍ പി അശോകന്‍, സൂര്യ ലാല്‍, ഫ്രാങ്കോ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. ഓഗസ്റ്റ് 29 ന് ചിത്രം സ്ട്രീം ചെയ്യും.

 

ഞാനും പിന്നൊരു ഞാനും: എച്ച്ആർ ഒടിടി: ഓഗസ്റ്റ് 30

 

അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം രാജസേനന്‍ വീണ്ടും സംവിധായകന്റെ കുപ്പായം അണിഞ്ഞ ചിത്രമാണ് 'ഞാനും പിന്നൊരു ഞാനും'. ഇന്ദ്രന്‍സ്, സുധീര്‍ കരമന, ജോയ് മാത്യു, മീര നായര്‍, ആരതി നായര്‍ എന്നിവര്‍ ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഓഗസ്റ്റ് 30 ന് ചിത്രം സ്ട്രീം ചെയ്യും.

 

വിവാഹ ആവാഹനം: എച്ച്ആർ ഒടിടി: സെപ്റ്റംബർ 2

 

നിരഞ്ജ് മണിയന്‍പിള്ളയെ നായകനാക്കി സാജന്‍ ആലുംമൂട്ടില്‍ സംവിധാനം ചെയ്ത ചിത്രമാണ് 'വിവാഹ ആവാഹനം'.ചാന്ദ് സ്റ്റുഡിയോ, കാര്‍മിക് സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ മിഥുന്‍ ആര്‍ ചന്ദ്, സാജന്‍ ആലുംമൂട്ടില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ഒരു സാമൂഹിക ആക്ഷേപഹാസ്യ ചിത്രമാണിത്. അജു വര്‍ഗീസ്, പ്രശാന്ത് അലക്‌സാണ്ടര്‍, സുധി കോപ്പ, സാബുമോന്‍, സന്തോഷ് കീഴാറ്റൂര്‍, രാജീവ് പിള്ള, ബാലാജി ശര്‍മ, ഷിന്‍സ് ഷാന്‍, ഫ്രാങ്കോ, സ്മൃതി, നന്ദിന എന്നിവരാണ് അഭിനേതാക്കൾ. സെപ്റ്റംബർ 2ന് ചിത്രം സ്ട്രീം ചെയ്യും.

 

ഉരു:  എച്ച്ആർ ഒടിടി: സെപ്റ്റംബർ 2

 

ഗള്‍ഫില്‍നിന്ന് തിരിച്ചു വരുന്ന മലയാളിയുടെയും അറബികളുമായി മലയാളികള്‍ക്കുള്ള ബന്ധത്തിന്റെയും മനുഷ്യ നന്മയുടെയും കഥ പറയുന്ന ചിത്രമാണ് ഉരു. നടന്‍ മാമുക്കോയ തന്റെ അഭിനയ ജീവിതത്തിലെ ഏറെ വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം കൂടിയാണിത്. കെ.യു മനോജ് , മഞ്ജു പത്രോസ് എന്നിവരാണ് മറ്റു താരങ്ങള്‍. സെപ്റ്റംബർ നാലിന് ചിത്രം സ്ട്രീം ചെയ്യും.

 

ഇന്ത്യാന ജോൺസ് 5: ഓഗസ്റ്റ് 29: ആമസോൺ പ്രൈം (റെന്റ്)

 

ഹാരിസൻ ഫോർഡിന്റെ സാഹസിക ചിത്രം ഇന്ത്യാന ജോൺസ് അഞ്ചാം ഭാഗം. ഇന്ത്യാന ജോൺസ് ആൻഡ് ദ് ഡയൽ ഓഫ് ഡെസ്റ്റിനി എന്നാണ് സിനിമയുടെ പേര്. ജയിംസ് മാൻഗോൾഡ് ആണ് സംവിധാനം. ഇന്ത്യാന ജോൺസിന്റെ മറ്റ് നാല് ഭാഗങ്ങളും സംവിധാനം ചെയ്തത് സ്റ്റീവൻ സ്പീൽബെർഗും ഒരുക്കിയത് ജോർജ് ലൂക്കാസുമായിരുന്നു. ഇരുവരും അഞ്ചാം ഭാഗത്തിൽ എക്സിക്യൂട്ടിവ് പ്രൊഡ്യുസേഴ്സ് ആണ്.

 

വൺ പീസ്: ഓഗസ്റ്റ് 31: നെറ്റ്ഫ്ലിക്സ്

 

ജപ്പാനിലെ ഏറ്റവും പ്രശസ്തമായ മാങ്ക സീരിസിന്റെ ലൈവ് അഡാപ്റ്റേഷൻ. നെറ്റ്ഫ്ലിക്സിലൂടെ സീരിസിന്റെ ആദ്യ സീസൺ പുറത്തിറങ്ങുന്നു.

English Summary: New Malayalam movies Onam OTT Releases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com