ADVERTISEMENT

രജനികാന്തിന്റെ സൂപ്പർഹിറ്റ് ചിത്രം ‘ജയിലർ’ സെപ്റ്റംബർ ഏഴ് മുതൽ ആമസോൺ പ്രൈമിൽ സ്ട്രീമിങ് ആരംഭിക്കും. മലയാളം ഉൾപ്പടെ അഞ്ച് ഭാഷകളിൽ ചിത്രം ഒടിടി റിലീസായി എത്തുന്നു. രജനികാന്തിന്റെ കരിയറിലെ ഏറ്റവും വലിയ ബ്ലോക് ബസ്റ്റർ ഹിറ്റായ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നെൽസൺ ആണ്.

 

സൺ പിക്ചേഴ്സ് നിർമിച്ചിരിക്കുന്ന ചിത്രത്തിൽ മോഹൻലാൽ, ശിവരാജ്കുമാർ, ജാക്കി ഷ്റോഫ് എന്നിവർ അതിഥി വേഷങ്ങളിലെത്തുന്നു. വിനായകൻ ആണ് വില്ലൻ വേഷത്തിൽ.

 

തമന്ന, രമ്യ കൃഷ്ണൻ, യോഗി ബാബു, സുനിൽ എന്നിവരാണ് മറ്റ് താരങ്ങള്‍. ഓഗസ്റ്റ് പത്തിനാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com