ADVERTISEMENT

രജനികാന്തിന്റെ ‘ജയിലറി’നു ശേഷം നിരവധി ചിത്രങ്ങളാണ് സെപ്റ്റംബർ മാസം ഒടിടി റിലീസിനെത്തിയത്. ദിലീപിന്റെ വോയ്സ് ഓഫ് സത്യനാഥൻ, ആർഡിഎക്സ്, കരീന കപൂറിന്റെ ജാനേ ജാൻ, സെക്സ് എജ്യുക്കേഷൻ സീസൺ ഫോർ എന്നിവയാണ് സെപ്റ്റംബർ‍‍‍‍‍ മൂന്നാം വാരം റിലീസിനെത്തിയത്. സൈജു കുറുപ്പിന്റെ ‘പാപ്പച്ചൻ ഒളിവിലാണ്’, നസ്‌ലിൻ–മാത്യു ടീമിന്റെ 18 പ്ലസ്, നവാഗതരുടെ ‘ഡിജിറ്റൽ വില്ലേജ്’ എന്നിവയാണ് ആദ്യ ആഴ്ച റിലീസിനെത്തിയ മലയാള ചിത്രങ്ങൾ. 

 

കിങ് ഓഫ് കൊത്ത: സെപ്റ്റംബർ 29: ഹോട്ട്സ്റ്റാർ

 

ദുൽഖർ സല്‍മാൻ നായകനായെത്തിയ ആക്‌ഷൻ എന്റർടെയ്നർ ‘കിങ് ഓഫ് കൊത്ത’ സെപ്റ്റംബർ 29 മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും. ഓണം റിലീസായി തിയറ്ററുകളിലെത്തിയ ചിത്രം സംവിധാനം ചെയ്തത് അഭിലാഷ് ജോഷിയാണ്. സീ സ്റ്റുഡിയോസും വേഫേറെർ ഫിലിംസുമാണ് നിർമാണം. ഛായാഗ്രഹണം നിമിഷ് രവി. ജേക്സ്‌ ബിജോയ്,ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം : രാജശേഖർ, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ.

 

അടിയേ: സെപ്റ്റംബർ 29: സോണി ലിവ്

 

ജി.വി. പ്രകാശ് കുമാർ, ഗൗരി ജി. കിഷൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിഘ്നേശ് കാർത്തിക് ഒരുക്കിയ സയൻസ് ഫിക്‌ഷൻ റൊമാന്റിക് ചിത്രം. ജസ്റ്റിൻ പ്രഭാകരൻ ആണ് സംഗീതം. 

 

ഖുഷി: ഒക്ടോബർ 1: നെറ്റ്ഫ്ലിക്സ്

 

സമാന്തയും വിജയ് ദേവരക്കൊണ്ടയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റൊമാന്റിക് എന്റർടെയ്നർ. ശിവ നിര്‍വാണ സംവിധാനം ചെയ്യുന്ന 'ഖുഷി' നിര്‍മിച്ചിരിക്കുന്നത് മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനി, രവിശങ്കര്‍ എലമഞ്ചിലി എന്നിവര്‍ ചേർന്നാണ്.

 

ആർഡിഎക്സ്: സെപ്റ്റംബർ 24: നെറ്റ്ഫ്ലിക്സ്

 

ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആക്‌ഷൻ എന്റർടെയ്നർ ‘ആർഡിഎക്സ്’ സെപ്റ്റംബർ 24ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. ഓണം റിലീസ് ആയി ഓഗസ്റ്റ് 25ന് തിയറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. ചിത്രം റിലീസ് ചെയ്ത കൃത്യം ഒരു മാസം പിന്നിടുമ്പോഴാണ് ഒടിടി റിലീസിനായെത്തുന്നത്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് നിർമിച്ച ചിത്രം അത്യുഗ്രൻ ആക്‌ഷൻ രംഗങ്ങളാൽ സമ്പന്നമാണ്. 

 

വോയ്സ് ഓഫ് സത്യനാഥൻ: സെപ്റ്റംബർ 21: മനോരമ മാക്സ്

 

ദിലീപ്-റാഫി കൂട്ടുകെട്ടിലൊരുങ്ങിയ കോമഡി എന്റർടെയ്നർ. ജോജു ജോർജ്, അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലോപ്പസ്, ജഗപതി ബാബു, ജാഫർ സാദ്ദിഖ് (വിക്രം ഫൈയിം), സിദ്ദിഖ്, ജോണി ആന്റണി, രമേശ് പിഷാരടി, ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, വീണ നന്ദകുമാർ, സ്മിനു സിജോ, അംബിക മോഹൻ, അതിഥി താരമായി അനുശ്രീ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബാദുഷ സിനിമാസിന്റെയും ഗ്രാന്റ് പ്രൊഡക്‌ഷൻസിന്‍റെയും ബാനറിൽ എൻ.എം. ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ജാനേ ജാൻ: സെപ്റ്റംബർ 21: നെറ്റ്ഫ്ലിക്സ്

‘കഹാനി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന ചിത്രം. കരീന കപൂർ നായികയാകുന്ന ചിത്രം മിസ്റ്ററി ത്രില്ലറാണ്. ജയ്ദീപ് അഹ്‌ലാവത്, വിജയ് വർമ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. പ്രശസ്ത ജാപ്പനീസ് നോവലായ ദ് ഡിവോഷൻ ഓഫ് സസ്പെക്റ്റ് എക്സിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഒരുക്കിയ സിനിമയാണിത്.

 

പാപ്പച്ചൻ ഒളിവിലാണ്: സെപ്റ്റംബർ 15: സൈന പ്ലേ

 

സൈജു കുറുപ്പ് നായകനായെത്തുന്ന ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് സിന്റോ സണ്ണിയാണ്. ഒരു മലയോര ഗ്രാമത്തിൻറെ പശ്ചാത്തലത്തിൽ പാപ്പച്ചൻ എന്ന ഡ്രൈവറുടെ വ്യക്തിജീവിതത്തിൽ അരങ്ങേറുന്ന സംഘർഷഭരിതങ്ങളായ ഏതാനും മുഹൂർത്തങ്ങളാണ് നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്നത്.

 

18 പ്ലസ്:  സെപ്റ്റംബർ 15: സോണി ലിവ്വ്

 

നസ്‍ലിന്‍, മാത്യു തോമസ്, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ഡി ജോസ് സംവിധാനം ചെയ്ത 18 പ്ലസ് എന്ന ചിത്രം ഒടിടിയില്‍ എത്തി. തിയറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റിലീസ് ആണ് ഇത്. പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്. ജൂലൈ 7 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്.

 

ഭോല ശങ്കർ: സെപ്റ്റംബർ 15: നെറ്റ്ഫ്ലിക്സ്

 

ചിരഞ്ജീവി, തമന്ന എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ‘ഭോലാ ശങ്കർ’ അജിത്ത് നായകനായെത്തിയ വേതാളത്തിന്റെ തെലുങ്ക് റീമേക്കാണ്.മെഹർ രമേശ് ആണ് സംവിധാനം.

 

റോക്കി ഓർ റാണി കി പ്രേം കഹാനി: സെപ്റ്റംബർ 15: ആമസോൺ പ്രൈം

 

രൺവീർ സിങ്–ആലിയ ഭട്ട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കരൺ ജോഹർ സംവിധാനം ചെയ്ത റൊമാന്റിക് എന്റർടെയ്നർ. റൊമാന്റിക് ചിത്രങ്ങളുടെ തലതൊട്ടപ്പനായ അദ്ദേഹം ഏഴ് വർഷങ്ങൾക്കുശേഷം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. തിയറ്ററുകളിലും ചിത്രം വലിയ വിജയമായിരുന്നു.

 

ഡിജിറ്റൽ വില്ലേജ്:സെപ്റ്റംബർ 15: ആമസോൺ പ്രൈം

 

പുതുമുഖങ്ങളെ അണിനിരത്തി നവാഗതരായ ഉത്സവ് രാജീവ്,ഫഹദ് നന്ദു രചനയും സംവിധാനവും നിർവഹിച്ച ചിത്രം. നവാഗതരായ ഒരുകൂട്ടം ചെറുപ്പക്കാരുടെ സിനിമ എന്ന സ്വപ്ന സാക്ഷാത്കരമാണ് ഡിജിറ്റൽ വില്ലേജ്. കേരള-കർണാടക ബോർഡറിലെ ഒരു കൊച്ചു ഗ്രാമത്തിൽ ചെറുപ്പക്കാരുടെ കൂട്ടായ്മയിൽ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ഇതിൽ അവതരിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT