‘ആ പതിനഞ്ച് മിനിറ്റ്’; ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

Mail This Article
മൃഗങ്ങളുടെ കടിയേറ്റാൽ സ്വീകരിക്കേണ്ട പ്രഥമ ശുശ്രൂഷ സംബന്ധിച്ച് തയാറാക്കിയ ‘ആ 15 മിനിറ്റ്’ എന്ന ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു. രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത് ജില്ലാ ആരോഗ്യവകുപ്പും ആരോഗ്യകേരളവും ചേർന്നാണ്. തൃശൂർ സ്വദേശികളായ ജീസ് ജോസ് പൂപ്പാടി സംവിധാനവും ഫേവർ ഫ്രാൻസിസ് കഥയും തിരക്കഥയും നിർവഹിക്കുന്നു. നിഖിൽ ഡേവിസ് ഛായാഗ്രഹണവും നിർവഹിക്കുന്നു.
കോട്ടയം സിഎംഎസ് കോളജ് എഡ്യൂക്കേഷണൽ തിയറ്ററിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കലക്ടർ വി. വിഗ്നേശ്വരി എന്നിവർ ചേർന്നാണ് പ്രകാശനം നിർവഹിച്ചത്. പേവിഷബാധ ദിനത്തോടനുബന്ധിച്ച ജില്ലാതല പരിപാടിയിലായിരുന്നു പ്രകാശനം. ജില്ലാ കലക്‌ടറുടെ പേജിലൂടെയായിരുന്നു റിലീസ്.
കടിയേറ്റാൽ വാക്‌സിനേഷൻ പോലെ തന്നെ പ്രധാനമാണ് പ്രഥമശുശ്രൂഷ എന്നതാണ് കഥാതന്തു. കുടുംബശ്രീ യൂണിറ്റുകൾ, സ്കൂൾ രക്ഷാകർത്താക്കൾ, അങ്കണവാടി പ്രവർത്തകർ തുടങ്ങിയവരുടെ വാട്സ്ആപ് ഗ്രൂപ്പുകൾ വഴിയും പ്രഥമശുശ്രൂഷയുടെ സന്ദേശം ജനങ്ങളിലെത്തിക്കും.