ADVERTISEMENT

സീരിയൽ താരം ഹരിത ജി.നായർ വിവാഹിതയായി. ദൃശ്യം 2, ട്വൽത് മാൻ തുടങ്ങിയ സിനിമകളുടെ എഡിറ്ററായ വിനായക് ആണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. കസ്തൂരിമാൻ സീരിയലിലെ ശ്രീക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ഹരിത അഭിനയരംഗത്തെത്തുന്നത്. ജീത്തു ജോസഫ് സിനിമകളുടെ സ്ഥിര സാന്നിധ്യമാണ് വിനായക്. നുണക്കുഴി​യും, നേരവും ആണ് വിനായകിന്റെ പുതിയ ചിത്രങ്ങൾ.

കഴിഞ്ഞ വർഷം ജൂണിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. ഇതൊരു പ്രണയവിവാഹമല്ലെന്നും വീട്ടുകാർ പറഞ്ഞുറപ്പിച്ച ശേഷം നടത്തുന്നതാണെന്നും ഹരിത മാധ്യമങ്ങളോടു പറഞ്ഞിരുന്നു.

‘‘ഞാനും വിനായകും വളരെ ചെറുപ്പം മുതലേ ഉള്ള അടുത്ത കൂട്ടുകാരാണ്. ഒരു ക്ലാസ്സിലും നമ്മൾ ഒരുമിച്ചു പഠിച്ചിട്ടില്ല. ഞങ്ങൾ ഒരു എട്ടുപേരായിരുന്നു കൂട്ടുകാർ. ഏഴാം ക്ലാസിൽ പഠിക്കുന്ന വരെ ആരാണ് ബെസ്റ്റ് ഫ്രണ്ട് എന്ന് ചോദിക്കുമ്പോൾ  എന്റെ അമ്മയുടെ പേരാണ് ഞാൻ പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ അപ്പോൾ എനിക്ക് തോന്നി ഇനി ഒരു കൂട്ടുകാരന്റെയോ കൂട്ടുകാരിയുടെയോ പേര് പറയണം എന്ന്. അങ്ങനെയാണ് വിനായകിനെ ഞാൻ എന്റെ ബെസ്റ്റ് ഫ്രണ്ട് ആക്കുന്നത്.

haritha-g-nair-wedding-2
ഹരിത ജി. നായരുടെ വിവാഹച്ചടങ്ങിൽ നിന്നും. ചിത്രങ്ങൾ ഉണ്ണി രാജേന്ദ്രൻ

ഞാൻ എന്നോട് തന്നെ എടുത്ത പ്രോമിസ് ആണ് വിനായക് എന്ന ബെസ്റ്റ് ഫ്രണ്ട്. ഞാൻ എന്നോട് പറയുന്ന സത്യങ്ങൾ ഒക്കെയും എനിക്ക് വിലപ്പെട്ടതാണ്. പക്ഷേ അവനു അത്ര വലിയ ഒരു സംഭവം ഒന്നും ഉണ്ടായിരുന്നില്ല. പത്താം ക്‌ളാസ് കഴിഞ്ഞപ്പോൾ അവൻ എഡിറ്റിങ് കോഴ്സ് ഒക്കെ പഠിക്കാൻ പോയി. ഞാൻ എങ്കിലും അവനെ ഇടക്കിടക്ക് വിളിക്കും. പ്ലസ്‌ടു കഴിഞ്ഞപ്പോഴും ഞാൻ വിളിക്കും അങ്ങനെ ആയിരുന്നു. ഞങ്ങൾ നല്ല കൂട്ടുകാർ ആണെന്ന് അറിയാമായിരുന്നു. അല്ലാതെ പ്രണയം ഒന്നും നമുക്കിടയിൽ ഉണ്ടായിരുന്നില്ല. കുറെ വർഷങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങളുടെ കുടുംബം ഒന്നായി. അവന്റെ കുടുംബം എന്റെ കുടുംബം പോലെയും എന്റെ കുടുംബം അവന്റെ കുടുംബം പോലെയും ആയി. അങ്ങനെ വീട്ടുകാർ ആണ് ഞങ്ങളുടെ കാര്യത്തിൽ ഒരു തീരുമാനം എടുത്തത്,ആദ്യം ഞങ്ങൾ രണ്ടാളും വേണ്ട എന്ന തീരുമാനത്തിൽ ആയിരുന്നു.

haritha-g-nair-wedding-22
ഹരിത ജി. നായരുടെ വിവാഹച്ചടങ്ങിൽ നിന്നും. ചിത്രങ്ങൾ ഉണ്ണി രാജേന്ദ്രൻ
haritha-g-nair-wedding-21
ഹരിത ജി. നായരുടെ വിവാഹച്ചടങ്ങിൽ നിന്നും. ചിത്രങ്ങൾ ഉണ്ണി രാജേന്ദ്രൻ

കുടുംബത്തിൽ എല്ലാവർക്കും നല്ല ആഗ്രഹം ആയിരുന്നു. പിന്നെയും ഒരു വര്‍ഷം കഴിഞ്ഞപ്പോൾ ആ എന്ന നമുക്ക് നോക്കാം എന്ന് പറയുന്നത് അവനാണ്. അതാണ് നിശ്ചയത്തിലേക്കും ഇപ്പോൾ വിവാഹത്തിലേക്കും എത്തിയത്. അല്ലാതെ ഒരു ലവ് സ്റ്റോറിയും പറയാൻ ഇല്ല. ആകെ ഉള്ളത് ഫ്രണ്ട്ഷിപ്പ് സ്റ്റോറി മാത്രമാണ്.

haritha-g-nair-wedding-221
മാതാപിതാക്കൾക്കൊപ്പം ഹരിത ജി. നായർ
haritha-g-nair-wedding-family
മാതാപിതാക്കൾക്കൊപ്പം ഹരിത ജി. നായർ

ഏട്ടന്റെ കല്യാണത്തിന് എനിക്കും എന്റെ കല്യാണത്തിന് ഏട്ടനും കൂടാൻ ആയില്ല. ഏട്ടത്തി അമ്മ ഇപ്പോൾ ഗർഭിണി ആണ്. എന്റെ വിവാഹത്തിന് ഏട്ടൻ വേണം എന്നുണ്ടായിരുന്നു. പക്ഷേ ഏട്ടത്തി അമ്മയുടെ ഈ അവസ്ഥയിൽ ഒരാൾ അടുത്ത് വേണമല്ലോ. അതുകൊണ്ട് ഏട്ടന് വരാൻ കഴിഞ്ഞില്ല. അതിന്റെ സങ്കടത്തിലാണ് ഞാൻ ഉള്ളത്. എങ്കിലും വിവാഹം ലൈവ് ആയി കാണാനുള്ള സെറ്റപ്പ് നമ്മൾ ചെയ്തുവച്ചിട്ടുണ്ട്. അവർ ലൈവായി വിവാഹം കാണും.’’-ഹരിതപറഞ്ഞു.

English Summary:

Haritha G Nair ties the knot with Vinayak

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT