സെമിഫൈനൽ പോരാട്ടത്തിൽ ക്യാമറാമാന്റെ കണ്ണുടക്കിയ ആ താരസുന്ദരി?

Mail This Article
രജനികാന്ത്, രൺബീർ കപൂർ, കിയാര അഡ്വാനി, ഷാഹിദ് കപൂർ അടക്കമുള്ള സൂപ്പർ താരങ്ങൾ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ സാന്നിധ്യം അറിയിച്ചെങ്കിലും ക്യാമറ കണ്ണുകൾ ഉടക്കിയത് മറ്റൊരു സുന്ദരിയിലേക്കായിരുന്നു. ടെലിവിഷൻ നടിയായ നിയ ശർമയാണ് തന്റെ ചടുലമായ നൃത്തച്ചുവടുകൾ കൊണ്ട് ഗാലറിയെ ഇളക്കി മറിച്ചത്.
ടെലിവിഷൻ സീരിയൽ, റിയാലിറ്റി ഷോ, വെബ് സീരിസ് എന്നീ മേഖലകളിൽ ശ്രദ്ധേയായ നടിയാണ് നിയ. ഇന്‍സ്റ്റഗ്രാമിൽ 77 ലക്ഷം ആളുകളാണ് നടിയെ പിന്തുടരുന്നതും.
ഗാലറിയിൽ നിന്നുള്ള തന്റെ ചിത്രങ്ങളും വിഡിയോയും ഇൻസ്റ്റഗ്രാമിലൂടെ നടി പങ്കുവച്ചിട്ടുണ്ട്. ഇതാദ്യമായാണ് താനൊരു ക്രിക്കറ്റ് മത്സരം കാണാൻ എത്തുന്നതെന്നും നടി പറയുന്നു.
ഇന്ത്യ- ന്യൂസീലൻഡ് സെമി പോരാട്ടത്തിന് സാക്ഷികളാകാൻ ഗാലറിയിൽ എത്തിയത് വൻ താരനിരയാണ്, ഇതിൽ ക്രിക്കറ്റ് താരങ്ങളും ഫുട്‌ബോൾ താരങ്ങളും സിനിമാ താരങ്ങളുമുണ്ട്. രജനികാന്തും കുടുംബവും, കിയാര അഡ്വാനി, സിദ്ധാർഥ് മൽഹോത്ര, രൺബീർ കപൂർ, വിക്കി കൗശൽ, ഷാഹിദ് കപൂർ, മീരാ രജ്പുത്, ജോൺ ഏബ്രഹാം, സച്ചിൻ തെൻഡുൽക്കർ,ഡേവിഡ് ബെക്കാം തുടങ്ങിയവരാണ് ഗാലറിയെ താരസമ്പന്നമാക്കിയത്.
വിരാട് കോലിക്കു പിന്തുണയുമായെത്തിയ അനുഷ്ക ശർമയുടെ സാന്നിധ്യവും ആരാധകർക്ക് ആഘോഷക്കാഴ്ചയായി.