ADVERTISEMENT

നടി വീണ പി. നായർ വിവാഹിതയാകുന്നു. വൈഷ്ണവ് ആണ് വരൻ. ആകാശ ഗംഗ രണ്ടാം ഭാഗത്തിലൂടെ സിനിമയിലെത്തിയ വീണ മുംബൈ മലയാളിയാണ്. സിനിമയിൽ നിന്നും പിന്നീട് സീരിയൽ രംഗത്തെത്തിയ വീണ ‘ഗൗരിശങ്കരം’ എന്ന സീരിയലിലൂടെ ടെലിവിഷൻ പ്രേക്ഷകരുടെയും പ്രീതി പിടിച്ചുപറ്റി.

പ്രണയ വിലാസം എന്ന സിനിമയില്‍ റിഹാന എന്ന കഥാപാത്രമായും വീണ എത്തിയിരുന്നു. തന്റെ വിവാഹ നിശ്ചയ വിഡിയോയും സമൂഹ മാധ്യമങ്ങളിലൂടെ നടി പങ്കുവച്ചിട്ടുണ്ട്.

പ്രേംകുമാറിന്റെയും ശ്രീലതയുടെയും മകളായി തൃശൂരിലാണ് വീണയുടെ ജനനം.  പഠിച്ചതും വളർന്നതും മുംബൈയിലായിരുന്നു. ബിസിനസ് മാനേജ്മെന്റ് ബിരുദധാരിയാണ്.  ക്ലാസിക്കൽ ഡാൻസറായ വീണ ടിക് ടോക് വിഡിയോകൾ ചെയ്യാറുണ്ടായിരുന്നു. നാടോടിക്കാറ്റ് മൂവിയിലെ മോഹൻലാൽ ‌- ശോഭന റൊമാന്റിക് സീൻ ടിക് ടോക്ക് ചെയ്ത് വൈറലായതാണ് വീണയ്ക്ക് സിനിമാഭിനയത്തിലേയ്ക്ക് കടക്കാൻ പ്രചോദനമായത്. 

veena-p-nair-engagement-2

ആകാശഗംഗ 2 എന്ന ചിത്രത്തിലേയ്ക്ക് അഭിനേതാക്കളെ ആവശ്യമുണ്ടെന്നറിഞ്ഞ വീണ മണിച്ചിത്രത്താളിലെ ശോഭന അവതരിപ്പിച്ച നാഗവല്ലിയുടെ ഒരു രംഗം അഭിനയിച്ച വിഡിയോ സംവിധായകൻ വിനയന് അയച്ചുകൊടുക്കുകയും അത് ഇഷ്ടപ്പെട്ട സംവിധായകൻ വീണയെ ആ സിനിമയിൽ നായികയായി തിരഞ്ഞെടുക്കുകയും ചെയ്തു. അകാശഗംഗ 2 വിൽ ആരതി വർമ എന്ന നായിക കഥാപാത്രത്തെയാണ്  വീണ അവതരിപ്പിച്ചത്.

English Summary:

Gowrishankaram" Star Veena P Nair Announces Wedding to Vaishnav

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com