രങ്കണ്ണനായി ഫഹദിന്റെ റീ എൻട്രി; ആസ്വദിച്ച് മമ്മൂട്ടി
Mail This Article
×
മലയാളി പ്രേക്ഷകരെ വീണ്ടും കയ്യിലെടുത്ത് രങ്കണ്ണനും അംബാനും. ‘അമ്മ’യും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും മഴവിൽ മനോരമയും ചേർന്നു സംഘടിപ്പിച്ച ‘മഴവിൽ എന്റർടെയ്ൻമെന്റ് അവാർഡ് 2024’ ഷോയിലാണ് രങ്കണ്ണനായി ഫഹദും അംബാനായി സജിൻ ഗോപുവും എത്തിയത്.
ഇവർക്കൊപ്പം അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ, മുകേഷ്, മാളവിക മേനോൻ എന്നിവരും ഉണ്ടായിരുന്നു. രങ്കണ്ണനായി എത്തിയ ഫഹദിന്റെ കോമഡി നമ്പറുകൾ കേട്ട് ആസ്വദിക്കുന്ന മമ്മൂട്ടിയെയും മോഹൻലാലിനെയും വിഡിയോയിൽ കാണാം.
മലയാള സിനിമയുടെ അഭിമാനതാരങ്ങളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ആമുഖ പ്രസംഗത്തോടെയാണ് അമ്മ- മഴവിൽ എന്റർടെയ്ൻമെന്റ് അവാർഡ് ഷോയ്ക്ക് തുടക്കമായത്. താരരാജാക്കന്മാർ ഒന്നിച്ച പുരസ്കാര രാവിൽ മഴവിൽ മനോരമ എന്റർടെയ്ൻമെന്റ് പുരസ്കാരങ്ങൾ സമ്മാനിച്ചു.
English Summary:
Fahadh & Sajin Return! Rangannan & Ambani Reunite at Mazhavil Entertainment Awards 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.