ADVERTISEMENT

നടനും മോഡലുമായ ഷിയാസ് കരീം വിവാഹിതനായി. ദീര്‍ഘകാല സുഹൃത്തായ ദര്‍ഫയാണ് വധു. എമിറേറ്റ്സ് എൻബിഡിയിൽ ജോലി ചെയ്യുകയാണ് ദർഫ. സിനിമ-ടെലിവിഷന്‍ താരങ്ങളുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാനിധ്യത്തിലായിരുന്നു ഇരുവരുടെയും വിവാഹം. 

ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിന്നും പുറത്തിറങ്ങിയ സമയത്ത് പെണ്ണു കാണാന്‍ പോയ പെണ്‍കുട്ടികളില്‍ ഒരാളായിരുന്നു ദര്‍ഫ എന്നും, അന്ന് ദര്‍ഫയ്ക്ക് പ്രായം കുറവാണെന്ന് തോന്നിയതിനാല്‍ ആലോചന വേണ്ടെന്ന് വയ്ക്കുകയായിരുന്നുവെന്നും ഷിയാസ് മനോരമ ഓൺലൈനിനോടു പറഞ്ഞിരുന്നു. ഇരുവരും തമ്മില്‍ 12 വയസ്സ് പ്രായവ്യത്യാസമുണ്ട്. 

ഒരുപാട് പ്രശ്നങ്ങളിലൂടെ കടന്നുപോയപ്പോൾ ജീവിതത്തിൽ താങ്ങായി നിന്ന ആളാണ് ദർഫയെന്നും അങ്ങനെയാണ് ഒന്നിച്ച് ജീവിക്കാമെന്ന് ചിന്തിക്കുന്നതെന്നും ഷിയാസ് പറയുകയുണ്ടായി.

വിവാഹശേഷം ഇരുവരും ഗൾഫിലേക്കു മടങ്ങും. ബിനസ്സിന്റെ ഭാഗമായി ഗൾഫിൽ സ്ഥിര താമസമാക്കാനാണ് ഷിയാസിന്റെ തീരുമാനം.

English Summary:

Actor and model Shiyas Kareem got married

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com