ADVERTISEMENT

ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധേയായ നടി പാര്‍വതി വിജയ്‌യും അരുണും വിവാഹമോചിതരായി. പാർവതി തന്നെയാണ് വിവാഹമോചന വാർത്ത യൂട്യൂബ് ചാനലിലെ പുതിയ വ്ലോഗിലൂടെ പങ്കുവച്ചത്. 

‘‘ഞാനും അരുണ്‍ ചേട്ടനുമായി വേര്‍പിരിഞ്ഞോ, വിഡിയോയില്‍ ഒന്നും കാണുന്നില്ലല്ലോ, എന്നിങ്ങനെ കുറേ ചോദ്യങ്ങള്‍ വന്നിരുന്നു. ഒന്നിനും ഞാന്‍ മറുപടി പറഞ്ഞില്ല. എല്ലാത്തിനുമുള്ള ഉത്തരവുമായിട്ടാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ശരിക്കും ഞങ്ങളിപ്പോള്‍ ഡിവോഴ്‌സ് ആയിരിക്കുകയാണ്. പത്ത് പതിനൊന്ന് മാസമായി ഞങ്ങള്‍ പിരിഞ്ഞാണ് താമസിക്കുന്നത്. ഞാനിപ്പോള്‍ ചേച്ചിയുടെ വീട്ടില്‍ അച്ഛന്റെയും അമ്മയുടെയും കൂടെയാണ് താമസിക്കുന്നത്. മകള്‍ യാമിയും കൂടെയുണ്ട്. 

എല്ലാവരുടെയും ചോദ്യങ്ങള്‍ക്ക് മറുപടി പറയാതിരുന്നത് കാര്യങ്ങള്‍ക്കെല്ലാം ഒരു തീരുമാനം ആവട്ടെ എന്ന് കരുതിയാണ്. ആരെയും മണ്ടന്മാരാക്കിയത് കൊണ്ടല്ല, പ്രതികരിക്കാതെ ഇരുന്നത്. അവസാന തീരുമാനം എന്താണെന്ന് നോക്കിയതിന് ശേഷം പ്രതികരിക്കാമല്ലോ എന്ന് വിചാരിച്ചിട്ടാണ് ഇതുവരെ പറയാതിരുന്നത് ഈ യൂട്യൂബ് ചാനലിന് പാര്‍വന്‍ എന്നാണ് പേര്. ഞങ്ങള്‍ രണ്ടാളുടെയും പേര് ചേര്‍ത്ത് ഫാന്‍സുകാരാണ് അങ്ങനൊരു പേര് ഇട്ടത്. ഇനി മുതൽ അത് മാറ്റാന്‍ പോവുകയാണ്. വൈകാതെ അതിനെ കുറിച്ച് പറയാം.

പിന്നെ വിവാഹമോചനത്തിന്റെ കാരണമെന്താണെന്ന് ആയിരിക്കും കൂടുതല്‍ പേര്‍ക്കും അറിയാന്‍ ആഗ്രഹം. അത് തികച്ചും വ്യക്തിപരമായ കാര്യങ്ങളാണ്. അത് പറയാന്‍ ഞാനൊട്ടും ആഗ്രഹിക്കുന്നില്ല. ഞാനും യാമിയും മാത്രമേ ഇപ്പോഴുള്ളു. അച്ഛനും അമ്മയും ചേച്ചിയും ചേട്ടനുമൊക്കെ ഇപ്പോൾ കൂടെയുണ്ട്.

ഈ വിഡിയോ കണ്ടതിന് ശേഷം എന്നെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ പോലും വിമര്‍ശിച്ചേക്കാം. കാരണം ഞങ്ങളുടെ വിവാഹം അങ്ങനെയായിരുന്നു. അത് ചൂണ്ടിക്കാണിച്ച് വാര്‍ത്ത വരാനും സാധ്യതയുണ്ട്. എല്ലാവരുടെയും അവസ്ഥകള്‍ കൂടി മനസിലാക്കിയിട്ട് വേണം കാര്യങ്ങള്‍ പറയാനെന്ന് മാത്രം ഞാന്‍ ഓര്‍മിപ്പിക്കുകയാണ്. ഞാന്‍ പറഞ്ഞ കാര്യങ്ങളായിരിക്കില്ല, ചിലപ്പോള്‍ മറ്റുള്ളവര്‍ പറയുന്നത്. അങ്ങനെ ചെയ്യാതിരിക്കാനാണ് മറ്റുള്ളവരുടെ മാനസികാവസ്ഥ മനസിലാക്കണമെന്ന് പറയുന്നത്. 

കമന്റുകളോ മറ്റ് എന്ത് വന്നാലും അത് നേരിടാന്‍ തയാറായിട്ടാണ് ഞാന്‍ നില്‍ക്കുന്നത്. എന്തായാലും ഞങ്ങള്‍ ഡിവോഴ്‌സ്ഡ് ആണെന്ന് ഔദ്യോഗികമായി അറിയിക്കുകയാണ്. ഇനി മുതല്‍ ആ വ്യക്തി ഞങ്ങളുടെ കൂടെ ഉണ്ടാവില്ല. ഇതിനെ എന്റെയും യാമിയുടെയും യൂട്യൂബ് ചാനലായിരിക്കും. ഞങ്ങളെ സ്നേഹിക്കുന്നവർ പിന്തുണയ്ക്കുക.’’–പാര്‍വതി പറയുന്നു

നടി മൃദുല വിജയ്‌യുടെ സഹോദരിയാണ് പാര്‍വതി. പാർവതിയുടെയും അരുണിന്റെയും രഹസ്യവിവാഹമായിരുന്നു. സീരിയല്‍ ക്യാമറമാനാണ് അരുൺ. ഇരുവരും വീട്ടുകാരുടെ സമ്മതമില്ലാതെ ഒളിച്ചോടിയാണ് വിവാഹം കഴിച്ചത്. ഇരുവർക്കും ഒരു മകളുണ്ട്.

English Summary:

Actress Parvathy Vijay officially announced that she is divorced

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com