ADVERTISEMENT

മഹാകുംഭമേളയിലെത്തി പുണ്യസ്‌നാനം ചെയ്ത് ടെലിവിഷന്‍ നടി ഗൗരി കൃഷ്ണന്‍. ‘‘പുണ്യജലത്തിലെ പുണ്യരാത്രി! മഹാശിവരാത്രി ദിനത്തില്‍ പുണ്യസ്‌നാനം... ഭഗവാനേ... നീയെനിക്ക് തന്ന ഏറ്റവും നല്ല സമ്മാനമാണിത്. മറ്റെവിടെ നിന്നും ലഭിക്കാത്ത ആത്മീയ അനുഭവം അണിത്’’, ത്രിവേണിസംഗമത്തില്‍ പുണ്യസ്‌നാനം ചെയ്യുന്ന വിഡിയോയ്‌ക്കൊപ്പം ഗൗരി കൃഷ്ണന്‍ കുറിച്ചു. 

ഇനുവരി 13ന് ആരംഭിച്ച മഹാകുംഭമേള ഫെബ്രുവരി 26ന് മഹാശിവരാത്രിയോടെയാണ് സമാപിച്ചത്. ഇതിനകം 62 കോടിയിലേറെ ആളുകള്‍ പുണ്യസ്‌നാനം നടത്തിയെന്നാണു കണക്ക്. സിനിമാ താരങ്ങളുള്‍പ്പെടെ നിരവധി സെലിബ്രിറ്റികളും ഇത്തവണ മഹാകുംഭമേളയില്‍ പങ്കെടുത്തു.

കേരളത്തില്‍ നിന്നും പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി പേര്‍ മഹാകുംഭമേളയില്‍ പങ്കെടുത്തു. ജയസൂര്യ, സംയുക്ത, സുപ്രിയ മേനോന്‍, അമൃത സുരേഷ്, സുരേഷ്കുമാർ എന്നിവര്‍ കുംഭമേളയില്‍ പങ്കെടുത്തിരുന്നു.

ബോളിവുഡ് താരങ്ങളായ അനുപം ഖേര്‍, സൊനാലി ബേന്ദ്ര, മിലിന്ദ് സോമന്‍, റെമോ ഡിസൂസ, തമന്ന, പൂനം പാണ്ഡെ, ഹേമ മാലിനി, തനിഷ മുഖര്‍ജി, നിമ്രത് കൗര്‍, അക്ഷയ് കുമാര്‍ എന്നിവരും കുംഭമേളയില്‍ പങ്കെടുത്ത് പുണ്യസ്‌നാനം ചെയ്തിരുന്നു. കത്രീന കൈഫും കഴിഞ്ഞ ദിവസം കുംഭമേളയ്ക്ക് എത്തിയിരുന്നു.

English Summary:

Television actress Gowri Krishnan visit mahakumbh mela

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com