ADVERTISEMENT

തെലുങ്ക് അവതാരക തീൻമാർ ചന്ദ്രവ എന്ന ദീവി സുജാതയുടെ ‘എമ്പുരാൻ’ അഭിമുഖമാണ് മലയാളികളുടെ ഇടയിൽ ശ്രദ്ധനേടുന്നത്. നർത്തകിയും തിയറ്റർ ആർടിസിൽ പിച്ച്എഡിയും എടുത്തിട്ടുള്ള ദീവിയുടെ സിനിമാ പ്രമോഷൻ അഭിമുഖങ്ങൾ ഏറെ ശ്രദ്ധനേടാറുണ്ട്. ദീവിയുടെ സംസാര ശൈലിയും ചോദ്യം ചോദിക്കുന്ന രീതികളുമായി അഭിമുഖത്തെ വ്യത്യസ്തമാക്കുന്നത്. ദീവിക്കൊപ്പം ഇത്തവണ അതിഥികളായി എത്തിയത് മലയാളത്തിന്റെ സ്വന്തം മോഹൻലാലും പൃഥ്വിരാജും. 

ഇംഗ്ലിഷും തെലുങ്കും ഇടകലർത്തിയുള്ള ചോദ്യങ്ങൾക്ക് രസകരമായ മറുപടികളാണ് മോഹൻലാലും പൃഥ്വിയും നൽകിയത്. അവതാരക തെലുങ്കില്‍ സംസാരിക്കുമ്പോള്‍ മോഹന്‍ലാല്‍ ആണ് അതിനെല്ലാം മറുപടി നല്‍കുന്നത്. സാറിന്റെ മുടിക്കു നല്ല കറുപ്പ് നിറമുണ്ടല്ലോ, എന്താണ് മുടിയുടെ കരുത്തിന്റെ രഹസ്യമെന്നും  ചോദിക്കുമ്പോള്‍ മയിലെണ്ണ എന്നാണ് മോഹന്‍ലാല്‍ വളരെ രസകരമായി മറുപടി നല്‍കുന്നത്.

വിഡിയോ വൈറലായതോടെ പൃഥ്വിരാജിനെ കുറിച്ച് പരാമര്‍ശിച്ചാണ് കമന്റുകള്‍ കൂടുതലും എത്തുന്നത്. ആദ്യമായാണ് ഒരു ചോദ്യം കേട്ട് പൃഥ്വിരാജ് മിണ്ടാതെ ഇരിക്കുന്നതെന്നാണ് ആളുകള്‍ അഭിപ്രായപ്പെടുന്നത്. ‘ലെ രാജു എനിക്കെന്തിന്റെ കേടായിരുന്നു’, ‘ധൈര്യമുണ്ടെങ്കില്‍ പൃഥ്വിയോട് ഇംഗ്ലിഷിൽ ചോദിക്ക്’ എന്ന് നീളുന്നു കമന്റുകള്‍.

English Summary:

Deevi Sujatha's "Empuraan" Interview: Mohanlal & Prithviraj Charm Telugu Audience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com