ADVERTISEMENT

അന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ മകൻ രാഹുൽ ദാസ് പങ്കുവച്ച കുറിപ്പ് ആണ് ശ്രദ്ധേയമാകുന്നത്. പുതിയ യുട്യൂബ് ചാനല്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ടായിരുന്നു രാഹുലിന്റെ പോസ്റ്റ്. അച്ഛന്റെ മരണത്തിനുശേഷം ജീവിതത്തിലുണ്ടായ ഉയര്‍ച്ചയും താഴ്ച്ചയും തന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയും ജീവിതവും വിഡിയോയിലൂടെ നിങ്ങളുടെ മുന്നിലെത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് രാഹുൽ കുറിപ്പിലൂടെ പറയുന്നത്.

‘‘പ്രിയപ്പെട്ടവരെ, ഞാൻ രാഹുൽ ദാസ്,ഒരുപാട് പേർക്ക് എന്നേ അറിയാമെന്ന് വിശ്വസിക്കുന്നു. ഒരുപക്ഷേ അറിയില്ലെങ്കിൽ ഞാൻ എന്നേ ഒന്നു പരിചയപ്പെടുത്തട്ടേ, മരണപ്പെട്ടു പോയ കൊല്ലം സുധിയുടെ മകൻ.

എന്റെ പ്രിയ അച്ഛന്റെ മരണത്തിന് ശേഷം എന്റെ ജീവിതത്തിൽ ഉണ്ടായ ഉയർച്ചയും താഴ്ച്ചയും ഏറെ പ്രിയപെട്ടവരായ നിങ്ങളിലേക്ക് എത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയും കൊല്ലത്തുള്ള ജീവിതവും എനിക്ക് നേരിടേണ്ടിവന്ന പ്രതിസന്ധി ഘട്ടങ്ങളും,നിങ്ങൾ അറിയണമെന്ന് എനിക്ക് തോന്നുന്നു.

അതിനായി ഒരു വിഡിയോയിലൂടെ നിങ്ങളുടെ മുന്നിലേക്ക് ഞാൻ വരട്ടെ?.’’–രാഹുൽ ദാസിന്റെ വാക്കുകൾ.

സുധിയുടെ ആദ്യവിവാഹത്തിലുള്ള മകനാണ് കിച്ചു എന്ന രാഹുല്‍. കൊല്ലത്തെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുന്നതിനാല്‍ അച്ഛന്റെ വീട്ടിലാണ് രാഹുല്‍ താമസിക്കുന്നത്. കോട്ടയത്തെ വീട്ടില്‍ രേണുവും മകന്‍ റിതുലുമാണ് താമസിക്കുന്നത്. 

ഏറെ പ്രതിസന്ധികൾ ഏറെ അതിജീവിച്ചാണ് സുധി എന്ന കലാകാരൻ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയത്. സുധിയുടെ ആദ്യ വിവാഹം പ്രണയവിവാഹമായിരുന്നു. പിന്നീട് ഭാര്യയുമായുള്ള വേർപിരിയലിനുശേഷം ഏറെ വേദനയും കഷ്ടപ്പാടും സഹിച്ചാണ് സുധി മകന്‍ രാഹുലിനെ വളർത്തിയത്. മകനെയും കൊണ്ടായിരുന്നു സുധി സ്റ്റേജുകളിൽ നിന്ന് സ്റ്റേജുകളിലേക്ക് യാത്ര ചെയ്തത്.

രാഹുലിനു പതിനൊന്നു വയസ്സുള്ളപ്പോഴാണ് രേണു എന്ന പെൺകുട്ടി സുധിയുടെ ജീവിതത്തിലേക്ക് വരുന്നത്. ആ ബന്ധത്തിൽ റിതുൽ എന്ന കുഞ്ഞുകൂടി സുധിക്കുണ്ട്. രാഹുലിനെ രേണു സ്വന്തം മകനെപ്പോലെയാണ് വളർത്തുന്നതെന്ന് സുധി പറഞ്ഞിരുന്നു. ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യയെയും പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളെയും തനിച്ചാക്കിയാണ് സുധി ചമയങ്ങൾ അഴിച്ചുവച്ച് യാത്രയായത്.

English Summary:

Rahul Das' Heartbreaking Journey: Son of Kollam Sudhi Opens Up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com