‘അടുത്ത നടന്റെ പിന്നാലെ പോയോ?’; ‘ലൂസ്’ എന്നു വിളിച്ചിരുന്ന ഒരാളുണ്ട്: പരിഹസിക്കുന്നവരോട് എലിസബത്ത്

Mail This Article
സ്ഥിരമായി തനിക്കെതിരെ പരിഹാസ കമന്റുകൾ ചെയ്യുന്നയാളെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ ബാലയുടെ മുൻ ജീവിതപങ്കാളി ഡോക്ടർ എലിസബത്ത് ഉദയൻ. അടുത്തിടെ എയർപോർട്ടിൽ വച്ച് തെലുങ്ക് താരം വെങ്കിടേഷിനെ നേരിൽ കണ്ട സംഭവം വ്ലോഗ് ആയി എലിസബത്ത് പങ്കുവച്ചിരുന്നു. ഒരുമിച്ച് ഫോട്ടോ എടുക്കാൻ സമീപിച്ചെങ്കിലും നടൻ തിരക്കുകാരണം ഒഴിഞ്ഞുമാറിയെന്നും എലിസബത്ത് പറഞ്ഞിരുന്നു. ഈ വിഡിയോയുടെ താഴെയാണ് എലിസബത്തിനെ അപമാനിച്ചുള്ള കമന്റുകള്‍ വരുന്നത്. ‘പുതിയ നടനെ തേടി പോവുകയാണോ?’ എന്ന തരത്തിലുള്ള കമന്റുമായി ഒരാൾ സ്ഥിരമായി അപമാനിക്കുന്നു എന്നാണ് എലിസബത്തിന്റെ ആരോപണം. ഇനി ഒന്നിനോടും പ്രതികരിക്കേണ്ടെന്ന് കരുതിയെങ്കിലും തുടർച്ചയായി അപമാനിക്കുന്നത് കാണുമ്പോൾ മിണ്ടാതിരിക്കാൻ കഴിയുന്നില്ലെന്ന് ഡോ. എലിസബത്ത് ഉദയൻ പറഞ്ഞു.
‘‘സ്ക്രീൻഷോട്ടുകളുമായി വന്ന് ഇനി വിഡിയോ ചെയ്യില്ലെന്നാണ് കരുതിയിരുന്നത്. പക്ഷേ ചില കമന്റുകൾ കാണിക്കണം. അല്ലാത്ത പക്ഷം ഞാൻ വെറുതെ പറയുകയാണെന്ന് തെറ്റിദ്ധരിച്ചാലോയെന്ന് കരുതിയാണ് ഈ വിഡിയോ ചെയ്യുന്നത്. എന്നെ അപമാനിക്കുന്ന തരത്തിൽ വന്ന കമന്റുകളാണ് ഞാൻ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്ഥിരമായി എന്നെ കളിയാക്കുന്ന ആളുടെ കമന്റിന്റെ സ്ക്രീൻ ഷോട്ടുകളും ഞാൻ വിഡിയോയിൽ കാണാം. ഇതൊക്കെ ആരെങ്കിലും പറഞ്ഞിട്ട് ചെയ്യുന്നതാണോ സാഡിസത്തിന്റെ ഭാഗമായി ചെയ്യുന്നതാണോയെന്ന് അറിയില്ല. ഹൈദരാബാദിൽ വച്ച് നടൻ വെങ്കിടേഷിനെ കണ്ട കാര്യം ഞാൻ കഴിഞ്ഞ ദിവസം ചെയ്ത വിഡിയോയിൽ പറഞ്ഞിരുന്നു. പക്ഷേ ഒരുമിച്ച് നിന്ന് ഫോട്ടോയെടുക്കാൻ സാധിച്ചില്ല. അതിനുള്ള അനുവാദം ഉണ്ടായിരുന്നില്ല.
ഇക്കാര്യം ഞാൻ പറഞ്ഞപ്പോൾ അടുത്ത നടന്റെ പിന്നാലെ പോയി തുടങ്ങിയോ?, അയാളെ നാണം കെടുത്താൻ വേണ്ടിയാണോ? എന്നൊക്കെ കമന്റിലുണ്ടായിരുന്നു. രണ്ട് മാസമായി എന്റെ വിഡിയോകൾക്ക് ഈ വ്യക്തി സ്ഥിരമായി നെഗറ്റീവ് കമന്റിടുന്നുണ്ട്. അതിലൂടെ ഇയാൾക്ക് എന്ത് സുഖമാണ് കിട്ടുന്നതെന്ന് അറിയില്ല. ആരെങ്കിലും പറഞ്ഞിട്ട് ചെയ്യുന്നതാണോയെന്നും അറിയില്ല. വേറൊരു കമന്റിൽ അയാൾ പറഞ്ഞത് ഞാൻ കെണി ഒരുക്കുന്ന ആളാണ് എന്നായിരുന്നു. അയാൾ എന്തിന് വേണ്ടിയാണ് ഇത്തരത്തിൽ പറഞ്ഞ് നടക്കുന്നതെന്ന് അറിയില്ല. നിങ്ങൾക്ക് ദിവസക്കൂലിയോ മാസക്കൂലിയോ എങ്ങനെയാണ് പ്രതിഫലമെന്ന് ഞാൻ തന്നെ അയാളോട് ചോദിക്കുകയും ചെയ്തിരുന്നു. ചില കമന്റുകൾ കണ്ടാൽ തന്നെ മനസിലാവും ആരു പറഞ്ഞ് വിട്ടിട്ട് എഴുതുന്നതാണെന്ന്.
കുറേക്കാലമായി ഈ അക്കൗണ്ടിൽ നിന്നും വരുന്ന കമന്റുകൾ ഞാൻ കാണുന്നുണ്ട്. നിരന്തരമായി നാണംകെടുത്ത കമന്റുകൾ വരുന്നതുകൊണ്ടാണ് പ്രതികരിക്കാമെന്ന് കരുതിയത്. ‘ലൂസ്’ എന്നുള്ള കമന്റുമുണ്ട്. ഒരാൾ എന്നെ നിരന്തരമായി ‘ലൂസ്’ എന്ന് വിളിച്ചിരുന്ന സമയമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഈ കമന്റ് കാണുമ്പോൾ അയാളുടെ മുഖമാണ് ഓർമ വരുന്നത്. കുറേക്കാലം ഞാൻ പേടിച്ച് മിണ്ടാതിരുന്നു. പക്ഷേ എല്ലാത്തിനും ലിമിറ്റുണ്ട്. അത് കഴിയുമ്പോൾ ആരും പ്രതികരിക്കും. മുഖ്യമന്ത്രിക്ക് പരാതി കൊടുക്കുമെന്നൊന്നും ഒരിക്കലും കരുതിയിരുന്നില്ല. പക്ഷേ അതും ചെയ്യേണ്ടി വന്നു. ഞാൻ വിഡിയോകൾ പോസ്റ്റ് ചെയ്യാതിരുന്നാലോ എന്നെ കണ്ടില്ലെങ്കിലോ അന്വേഷിക്കുക. ന്യായവും നീതിയും ജയിക്കും. കർമ എന്നൊന്നുണ്ട്. എല്ലാവരുടേയും പ്രാർഥനകൾ വേണം.’’ –എലിസബത്തിന്റെ വാക്കുകൾ.
തെലുങ്ക് താരം വെങ്കിടേഷിനെ കണ്ട അനുഭവം പങ്കുവച്ച് എലിസബത്ത് യൂട്യൂബിൽ പങ്കുവച്ച വാക്കുകൾ: ‘‘തെലുങ്ക് നടൻ വെങ്കിടേഷിനെ എയർപോർട്ടിൽ വച്ച് കണ്ടിരുന്നു. ഞാൻ അദ്ദേഹത്തോട് ഒരു ഫോട്ടോ എടുക്കാൻ പറ്റുമോ എന്ന് ചോദിച്ചു. അദ്ദേഹം പറഞ്ഞത് ഇപ്പോൾ കഴിയില്ല, തിരക്കിലാണ് എന്നാണ്, അതിനു ശേഷം അദ്ദേഹം എനിക്ക് ആശംസ ഒക്കെ പറഞ്ഞിട്ട് പോയി. അദ്ദേഹത്തിന്റെ ഭാര്യയും ഒപ്പം ഉണ്ടായിരുന്നു. ഞാൻ ആദ്യമായിട്ടാണ് അദ്ദേഹത്തെ നേരിൽ കാണുന്നത്, സിനിമയിൽ കാണുന്നതുപോലെ തന്നെ ഉണ്ട്. കേരളത്തിൽ ആയിരുന്നെങ്കിൽ നാണക്കേട് പേടിച്ച് ചോദിക്കില്ലായിരുന്നു. പക്ഷs ഇവിടെ ആ പേടി ഇല്ലാതെ ചോദിച്ചു, പുള്ളി പറ്റില്ല എന്ന് പറഞ്ഞു. അദ്ദേഹം തിരക്കിലായിരുന്നു. എന്നോട് സംസാരിച്ചിട്ടാണ് പോയത്, അടിപൊളി മനുഷ്യനാണ്. ഇനി എങ്ങാനും ഫോൺ തട്ടിക്കളഞ്ഞാലോ എന്ന് പേടിച്ച് ഞാൻ ഫോൺ കൊണ്ട് പോയിരുന്നില്ല.’’