ADVERTISEMENT

വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് നടിയും അവതാരകയും സംരംഭകയുമായ ആര്യ ബാബു. ഡിജെയും കൊറിയോഗ്രാഫറും ബിഗ് ബോസ് താരവുമായ സിബിനാണ് ആര്യയുടെ ജീവിതപങ്കാളി. ബിഗ് ബോസ് സീസണ്‍ ആറില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ താരമാണ് സിബിൻ ബെഞ്ചമിൻ. 

'ജീവിതാവസാനം വരെ  ഓർമയിൽ സൂക്ഷിക്കാനാകുന്ന ദിവസമായിരുന്നു' എന്നാണ് വിവാഹനിശ്ചയദിവസത്തെ ആര്യ വിശേഷിപ്പിച്ചത്. 'നേരത്തെതന്നെ സിബിൻ വിവാഹമോതിരം കൈമാറിയിരുന്നതിനാൽ ഇത്തവണ പരസ്പരം മാലയണിഞ്ഞും, ഉമ്മകളും കെട്ടിപ്പിടുത്തങ്ങളും കൈമാറിയുമാണ് ഞങ്ങൾ ഈ ദിവസത്തെ മനോഹരമാക്കിയത്' എന്നും ചിത്രങ്ങളോടൊപ്പം ആര്യ കുറിച്ചു.

വിവാഹം ഉടനെ ഉണ്ടാകുമെന്നു വെളിപ്പെടുത്തി ആര്യ പങ്കുവച്ച കുറിപ്പ് ഇങ്ങനെയായിരുന്നു;

‘‘ഉറ്റസുഹൃത്തുക്കളിൽ നിന്ന് ജീവിത പങ്കാളികളിലേക്ക്..വളരെ പെട്ടെന്നെടുത്ത തീരുമാനത്തിനൊപ്പം ജീവിതം ഏറ്റവും അവിശ്വസനീയവും ഏറ്റവും മനോഹരവുമായ വഴിത്തിരിവിലെത്തിയിരിക്കുകയാണ്. ഒരാസൂത്രണവുമില്ലാതെ എന്റെ ജീവിതത്തില്‍ സംഭവിച്ച മികച്ച കാര്യം. പരസ്പരം താങ്ങായി ഞങ്ങള്‍ ഇരുവരും എപ്പോഴുമുണ്ടായിരുന്നു. എന്നാല്‍ ജീവിതകാലം മുഴുവന്‍ ഒന്നിച്ചുണ്ടാകുന്ന തരത്തിലേക്ക് അത് മാറുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എനിക്ക് ഏറ്റവും വലിയ പിന്തുണയായതിനും എന്റെ എല്ലാ പ്രശ്നങ്ങളിലും സമാധാനം നൽകിയതിനും സമാധാനത്തോടെ എനിക്ക് ചാരിയിരിക്കാനുള്ള തോളായതിനും നമ്മുടെ മകൾക്ക് ഏറ്റവും നല്ല അച്ഛനായതിനും നന്ദി. എന്റെയും ഖുഷിയുടേയും(മകൾ) ഏറ്റവും നല്ല സുഹൃത്തായതിനും ഞങ്ങളുടെ കുടുംബത്തിന് ശക്തിയായതിനും നന്ദി

ഒടുവിൽ ഞാൻ പൂർണത അനുഭവിക്കുകയാണ്. എന്റെ മനസ് സന്തോഷം കണ്ടെത്തി. നിന്റെ കൈയ്ക്കുള്ളിൽ ഞാനെന്റെ വീട് കണ്ടെത്തി. എന്റെ ശരിയായ സമയത്ത് ശരിയായ വ്യക്തിയെ കണ്ടുമുട്ടി. ഖുഷിയുടെ പ്രിയപ്പെട്ട വ്യക്തിയെ കണ്ടെത്തി. അവളിപ്പോൾ ഡാഡി എന്നാണ് വിളിക്കുന്നത്. ഞാന്‍ നിന്നെ എന്നെന്നേക്കുമായും അതിനപ്പുറവും സ്‌നേഹിക്കുന്നു. എന്റെ എല്ലാ കുറവുകള്‍ക്കും മികവുകള്‍ക്കുമൊപ്പം എന്നെ നിന്റേതാക്കിയതിന് നന്ദി. അവസാനശ്വാസം വരെ ഞാന്‍ നിന്നെ മുറുകെ പിടിക്കും. അതൊരു വാഗ്ദാനമാണ്.’’–ആര്യയുടെ വാക്കുകൾ. ‘‘ജീവിതത്തിൽ ഞാൻ നിരവധി തെറ്റായ തീരുമാനങ്ങൾ എടുത്തിട്ടുണ്ട് - പലപ്പോഴും എന്നെ നഷ്ടപ്പെടുത്തുകയും തകർക്കുകയും ചെയ്ത തീരുമാനങ്ങൾ. എന്നാൽ എല്ലാ കൊടുങ്കാറ്റിലും എനിക്കൊപ്പം കോൺസ്റ്റന്റായി നിന്ന ഒരു വ്യക്തി ഉണ്ടായിരുന്നു - ഒരു പരാതി പോലും കൂടാതെ, എന്നെ വിധിക്കാതെ, വ്യവസ്ഥകളില്ലാതെ എന്നോടൊപ്പം നിന്ന ഒരാൾ. അതാണ് അവൾ - എന്റെ ഉറ്റ സുഹൃത്ത്, ആര്യ. എനിക്ക് വിശദീകരിക്കാൻ കഴിയാത്ത വിധത്തിൽ അവൾ എന്നെ മനസ്സിലാക്കി - ചിലപ്പോൾ ഒരു വാക്കുപോലും പറയാതെ. അവൾ യഥാർത്ഥത്തിലുള്ള എന്നെ കണ്ടു, എല്ലാ പോരായ്മകളും അംഗീകരിച്ചു, ഞാൻ ആയിരിക്കുന്നതുപോലെ എന്നെ സ്നേഹിച്ചു. അവളോടൊപ്പം, ഞാൻ എപ്പോഴും സുരക്ഷിതനും റിയലുമാണെന്ന് എനിക്ക് തന്നെ തോന്നിയിട്ടുണ്ട്. അതിനാൽ, എന്റെ ജീവിതത്തിലെ ഏറ്റവും എളുപ്പമുള്ള തീരുമാനമെടുത്തു - അവളോടൊപ്പം എന്നേക്കും താമസിക്കുക, സ്നേഹിക്കുക, പരിപാലിക്കുക, ഒന്നിച്ച് വളരുക. എന്റെ ഉറ്റ സുഹൃത്ത്, കുഴപ്പങ്ങളിൽ എന്റെ ശാന്തത, നിശബ്ദതയിൽ എന്റെ ചിരി, എന്റെ ആശ്വാസം - എന്റെ ചോക്കിയെ അഭിമാനത്തോടെ ഞാൻ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. എന്റെ പൂർണ്ണഹൃദയത്തോടെ, എന്റെ ചോക്കി, എന്റെ മകൻ റയാൻ, എന്റെ മകൾ ഖുഷി എന്നിവരോടൊപ്പം ഞാൻ ഒരിക്കലും അവസാനിക്കാത്ത ഒരു കഥ എഴുതാൻ തുടങ്ങും എന്റെ ഫോറെവെറിനെ എനിക്കു തന്നതിനു നന്ദി ദൈവമേ.’’– സിബിൻ കുറിച്ചതിങ്ങനെ.

English Summary:

Arya described the engagement day as "a day to cherish for the rest of her life." She also mentioned that Sibin had given her the engagement ring earlier, so they celebrated the day by exchanging garlands, sharing kisses, and embracing.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com