‘ഇന്നെന്റെ മേൽവിലാസം പോലും മാറി, സിന്ധുവിന്റെ ഭർത്താവ്, അവരുടെ അച്ഛൻ’: കൃഷ്ണകുമാറിനു കയ്യടി

Mail This Article
മക്കളെയും ഭാര്യയെയും പ്രശംസിച്ച് നടൻ കൃഷ്ണകുമാർ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. മക്കൾ പ്രശസ്തരായതോടെ തന്റെ മേൽവിലാസം പോലും മാറിയെന്നും അവരുടെ അച്ഛൻ, സിന്ധുവിന്റെ ഭർത്താവ് എന്നിങ്ങനെയാണ് താനിപ്പോൾ അറിയപ്പെടുന്നതെന്നും കൃഷ്ണകുമാർ പറയുന്നു.
‘‘സ്ത്രീകളുടെ ലോകത്തിൽ സന്തോഷമായി കഴിയാൻ അനുഗ്രഹം നേടി ഭൂമിയിലേക്ക് വന്ന ഒരു ഭാഗ്യവാനായി എനിക്ക് എന്നെ കുറിച്ച് പലപ്പോഴും തോന്നിയിട്ടുണ്ട്.. സാധാരണ അച്ഛനാണ് പെണ്മക്കളുടെ ധൈര്യം, വഴികാട്ടി... എന്നൊക്കെ കേൾക്കാറുണ്ട്.. എന്നാൽ ഇവിടെ നേരെ തിരിച്ചാണ്.
മക്കളാണ് എന്റെ ധൈര്യം, ധനം, വഴികാട്ടി... എന്തിനു, ഇന്ന് എന്റെ മേൽവിലാസം പോലും മാറി.. അവരുടെ അച്ഛൻ.. സിന്ധുവിന്റെ ഭർത്താവ്... സുഖമുള്ള മാറ്റം... അടുത്ത നൂറ്റാണ്ടു സ്ത്രീകൾക്കുള്ളതാണ്.. നന്മകൾ നേരുന്നു.’’–കൃഷ്ണകുമാറിന്റെ വാക്കുകൾ.
ഇങ്ങനെയൊരു അച്ഛനെയും ഭർത്താവിനെയും കിട്ടിയതാണ് ആ മക്കളുടെയും ഭാര്യയുടെയും ഭാഗ്യമെന്നാണ് പ്രേക്ഷകർ കമന്റ് ചെയ്യുന്നത്. നിരവധിപ്പേരാണ് കൃഷ്ണകുമാറിനെ പ്രശംസിച്ചു രംഗത്തുവന്നത്.