ഇവനെ ജയിലിൽ ഇട്ടു വളർത്തി പുറത്തു വിടും, ഇവരെ ജനത്തിന് വിട്ടുകൊടുക്കൂ: ആദിത്യന്‍ ജയന്‍

Mail This Article
മറ്റക്കുഴിയിൽ നാലുവയസ്സുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ട് മരണത്തിനിരയായ സംഭവത്തിൽ വൈകാരികമായി കുറിപ്പുമായി നടന്‍ ആദിത്യന്‍ ജയന്‍. കുഞ്ഞുമകള്‍ക്ക് ഈ അവസ്ഥ വരാൻ കാരണം ആ കുഞ്ഞിന്റെ വീട്ടുകാർ തന്നെയാണെന്ന് ആദിത്യൻ പറയുന്നു. ഇതു ചെയ്ത കുറ്റക്കാരയവരെ ജനത്തിനു വിട്ടുകൊടുക്കണമെന്നും ഇവിടുത്തെ കോടതി നിയമം മാറേണ്ട സമയം കഴിഞ്ഞുവെന്നും ആദിത്യൻ കുറിച്ചു.
‘‘ഈ മോൾക്ക് ഈ അവസ്ഥ വരാൻ കാരണം ആ കുഞ്ഞിന്റെ വീട്ടുകാർ തന്നെയാണ്, ഒന്നരവർഷം ഒരു കുഞ്ഞു ഒരു വീട്ടിൽ പീഡനം അനുഭവിച്ചു എങ്കിൽ എവിടെ പോയി വീട്ടുകാര്‍, കുഞ്ഞിന് വേണ്ട സ്നേഹം വീട്ടിൽ കിട്ടാതെ ആകുമ്പോൾ അടുത്ത് കാണുന്നവരെ കുട്ടിക്ക് സ്നേഹിക്കേണ്ടി വരും, ഇന്ന് ഈ സ്ത്രീ ആണേൽ കൊച്ചിനെ ഉപദ്രവം കൊച്ചിന് എങ്ങനെ പറയാൻ തോന്നും വീട്ടിൽ എന്നും വഴക്ക്, ആ കുഞ്ഞു ആരോടും പറയും എല്ലാം സഹിച്ചു അവള്, ഇതുപോലെ എത്ര കുഞ്ഞുങ്ങൾ കാണും ഈ ലോകത്തു.
പല വീടുകളിലും അമ്മമാർക്കു കുഞ്ഞിന്റെ കാര്യം നോക്കാൻ നേരമില്ല, കുട്ടിയെ കൊണ്ട് അംഗൻവാടിയിലും കണ്ട ഫ്ലാറ്റിലും അല്ലേൽ അയൽവാസികളുടെ വീട്ടിലും വിട്ടു അല്ലേൽ വീട്ടിൽ ജോലികരെയും ഏൽപിച്ചു പോകും,അച്ഛനെ കുറ്റം പറഞ്ഞു കൊടുത്തും അച്ഛനിൽ നിന്നും അകറ്റിയും അവരെ അനാഥമാക്കും. പെൺകുഞ്ഞുങ്ങൾ ഉള്ള അമ്മമാർ മനസ്സിലാക്കണം അവരുടെ ആദ്യ കാവൽകാരൻ അവളുടെ അച്ഛനാണ്, അയാളെയാണ് നിങ്ങൾ അവരിൽ നിന്നും അകറ്റുന്നത്. എല്ലാ അമ്മമാരെയും പറയില്ല, ഈ കുഞ്ഞു പീഡിപ്പിക്കപ്പെട്ടു എന്ന് അറിഞ്ഞ നിമിഷം അവനെ കൊന്നിട്ട് ആ കുഞ്ഞിനെ ചേർത്ത് പിടിച്ചിരുന്നു, എങ്കിൽ ഈ ... സ്ത്രീയെ ഈ ലോകം മുഴുവൻ അവൾക്കു ഒപ്പം നിന്നേനെ.
ഇവളും ഈ കുഞ്ഞിന് ഉണ്ടായ പീഡനത്തിന് ഉത്തരവാദിയാണ്, ഇന്ന് അമ്മയുടെ പുരുഷ സുഹൃത്തിന് ഉമ്മ കൊടുത്തില്ല എങ്കിൽ കുഞ്ഞിനെ ഉപദ്രവിക്കുന്ന കാലമാണ്, ആ തെണ്ടി പറയുന്നു പറ്റിപ്പോയി സാറെ എന്ന് എന്ത് പറ്റിപ്പോയി, എടാ നിന്റെ മോള് അല്ലേടാ ഈ കുഞ്ഞു നിനക്ക് എങ്ങനെ തോന്നി, ഇവനെ നിയമത്തിന്റെ മുന്നിൽ നിർത്തി സുരക്ഷിതനായി അവനെ ജയിലിൽ ഇട്ടു വളർത്തി പുറത്തു വിടും. നിയമം മാറണം സർ, ഇവിടെയുള്ള മക്കൾക്കു ജീവിക്കണം ഇങ്ങനെയുള്ള അമ്മമാരിൽ നിന്നും ചെറിയച്ഛന്മാരിൽ നിന്നും സുഹൃത്തുകളിൽ നിന്നും അന്യദേശത്തൊഴിലാളികളിൽ നിന്നും മക്കൾക്കു സംരക്ഷണം കൊടുക്കു സർ..
ഇവരെ ജനത്തിന് വിട്ടുകൊടുക്കു, ഇവിടുത്തെ കോടതി നിയമം എല്ലാം മാറേണ്ട സമയം കഴിഞ്ഞു, പല മാധ്യമങ്ങളും ഈ ... മാനസികാരോഗി ആയ സ്ത്രീ വെള്ള പൂശാൻ നോക്കുന്നു അവളാണ് കള്ളി, ആ കുഞ്ഞിന് അവളുടെ അമ്മയോട് പറയാൻ പറ്റുമോ ക്രൂരമായി ഉപദ്രവിക്കുന്ന അമ്മ, എങ്ങനെ പറയും. അച്ഛൻ കൂലിപ്പണിക്കാരൻ. ആ കുഞ്ഞു ആരുടെയും സ്നേഹം കിട്ടാതെ ഇതെല്ലാം സഹിച്ചു. അവസാനം അതിനെ കൊന്നും കളഞ്ഞു, ഇതുപോലെ എത്ര കേസ് ആയി ആര് ഓർക്കുന്നു, ഒന്ന് വന്നാൽ 10 ദിവസം, അത് കഴിഞ്ഞാൽ അടുത്ത കേസ്, ഇത് തുടർന്ന് പോകുന്നു, കുഞ്ഞുങ്ങളെ തൊട്ടാൽ കൈ വെട്ടണം ആരാണേലും.’’–ആദിത്യന്‍ ജയന്റെ വാക്കുകൾ.