ADVERTISEMENT

സീരിയൽ രംഗത്തെ സാഹസികത നിറഞ്ഞ ഷൂട്ടിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് നടി ശ്രീയ രമേഷ്.  സീരിയൽ ഷൂട്ടിങ്ങിനിടെ സാരിയിൽ തീ പടരുന്നൊരു ലൊക്കേഷൻ വിഡിയോയാണ് നടി പങ്കുവച്ചത്. തെലുങ്ക് സീരിയലിൽ അഭിനയിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.  

‘‘ഒരു നടിയുടെ അപകടകരമായ ജീവിതം, തിരശ്ശീലയ്ക്ക് പിന്നിൽ.’’ വിഡിയോയ്‌ക്കൊപ്പം ശ്രീയ രമേഷ് കുറിച്ചു. ശ്രീയയുടെ സാരിയുടെ തുമ്പത്ത് തീ പടരുന്നതും സാരി ഊരിമാറ്റി പേടിച്ച് നിലവിളിക്കുന്നതും കാണാം. സഹപ്രവർത്തകർ അന്തംവിട്ടു നോക്കിനിൽക്കെ മറ്റൊരു സഹതാരം ഒരു കാർപ്പറ്റ് കൊണ്ട് തീ അണയ്ക്കുകയായിരുന്നു. തീ അപകടം, തെലുങ്ക് സീരിയൽ എന്നീ ഹാഷ്ടാഗുകളോടെയാണ് ശ്രീയ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.   

സിനിമാ-സീരിയൽ രംഗത്തു സജീവമായ താരമാണ് നടി ശ്രീയ രമേഷ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിലൂടെയാണ് ശ്രീയ രമേഷ് സിനിമയിലെത്തിയത്. 

മോഹൻലാൽ ചിത്രമായ ലൂസിഫറിൽ ഗോമതി എന്ന കഥാപാത്രമായി ശ്രീയ എത്തിയിരുന്നു.  ഇപ്പോൾ മലയാളത്തിലും തെലുങ്കിലും സീരിയൽ രംഗത്ത് സജീവമാണ് താരം.

English Summary:

Actress Sreeya Ramesh shared a video on social media showing a thrilling scene from a serial shoot. T

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com