ADVERTISEMENT

നടൻ ഉണ്ണി മുകുന്ദന്റെ പ്രഫഷനൽ മാനേജർ എന്നറിയപ്പെട്ടിരുന്ന വിപിൻ കുമാറിനെതിരെ വിമർശനവുമായി ബിഗ് ബോസ് താരം സായി കൃഷ്ണ.  പിആർ എന്ന പേരിൽ മതപരവും രാഷ്ട്രീയപരവുമായ ഭിന്നതയുണ്ടാക്കുക മാത്രമാണ് വിപിൻ കുമാർ ചെയ്യുന്നതെന്നും ഉണ്ണി മുകുന്ദന്റെ വ്യക്തിജീവിതത്തിൽ ഇടപെട്ട് ഒപ്പം അഭിനയിക്കുന്ന നടിമാരുടെ പേരിൽ ഗോസിപ്പ് ഉണ്ടാക്കുക എന്ന ചീപ് പിആർ വർക്ക് ആണ് വിപിൻ കുമാർ ചെയ്യുന്നതെന്നും സായി കൃഷ്ണ തുറന്നു പറയുന്നു. ഇനിയെങ്കിലും ഉണ്ണി മുകുന്ദന്റെ ഫാൻസ്‌, വിപിൻ കുമാർ പറയുന്നത് വിശ്വസിക്കരുതെന്നും താരത്തിന്റെ ഇമേജിൽ പറ്റിപ്പിടിച്ചു വളർന്ന ഒരു ഇത്തിൾക്കണ്ണിയാണ് വിപിൻ കുമാർ എന്നും സായി കൃഷ്ണ പങ്കുവച്ച വിഡിയോയിൽ വ്യക്തമാക്കി.

‘‘ഉണ്ണി മുകുന്ദനെതിരെ നടന്റെ പ്രഫഷനൽ മാനേജരായ വിപിൻ കുമാറിന്റെ പരാതി വന്നിട്ടുണ്ട്. പ്രഫഷനൽ മാനേജർ എന്ന് പറയുമ്പോൾ സാലറി കൊടുത്ത് കൊണ്ടുനടക്കുന്നതല്ല എന്ന് മനസ്സിലാക്കണം.  ഈ വിപിൻ കുമാർ എന്ന വ്യക്തി ആളത്ര വെടിപ്പല്ല എന്നുള്ളത് കൃത്യമായിട്ട് എനിക്കറിയാം. എനിക്കെതിരെ ഈ വിപിൻ കുമാർ ചെയ്ത പിആർ സ്റ്റണ്ട് അടക്കമുള്ള പരിപാടികൾ പറഞ്ഞ് ഞാൻ വിഡിയോ ചെയ്തതാണ്. അതിൽ നിന്നും എന്റെ പ്രേക്ഷകർ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്.  ഈ വിപിൻ കുമാർ എന്നു പറഞ്ഞവൻ ലോക മാനിപുലേറ്റർ ആണ്. ഒരു കാര്യം വളച്ചൊടിച്ച് മാനിപുലേറ്റ് ചെയ്യുക അതാണ് പിആർ വർക്കിന് ഏറ്റവും പ്രധാനമായിട്ടുള്ള ക്വാളിറ്റി, അത് ഇവനുണ്ട്. 

ഉണ്ണി മുകുന്ദനെതിരെ കൊടുത്തിട്ടുള്ള കേസിൽ നരിവേട്ടയും അതു പിന്നെ ടൊവീനോയിലേക്കും ഒക്കെ കൊണ്ടുപോകുന്നതിന്റെ ഒരു ലക്‌ഷ്യം വേറെയാണ്.  ഈ പ്രഫഷനകത്തുള്ള ആളുകൾക്കു തമ്മിൽ തമ്മിൽ ചെറിയ ഈഗോ ക്ലാഷുകൾ കാണുമായിരിക്കും. പക്ഷേ വിപിൻ കുമാർ എന്ന ആൾ ഈ പ്രശ്നം ഈ രീതിയിൽ കുഴച്ചുമറിക്കാൻ കാരണം ഇവന് പല കാര്യങ്ങളും മറച്ചുവയ്ക്കേണ്ടതായിട്ടുണ്ട്. കുറേ കാലമായി ഉണ്ണി മുകുന്ദന്റെ കൂടെ ഇത്തിൾകണ്ണി പോലെ കൂടി ഉണ്ണി മുകുന്ദന്റെ എല്ലാ കാര്യത്തിലും ഇടപെട്ട് ഉണ്ണി മുകുന്ദൻ ഇന്നിരിക്കേണ്ട ഒരു അവസ്ഥയിൽ എത്താനുള്ള ഒരു പ്രധാന കാരണം  ഈ ഇത്തിൽകണ്ണിയാണ്.  

ഉണ്ണി മുകുന്ദനും  സീക്രറ്റ് ഏജന്റും തമ്മിൽ പ്രശ്നമുണ്ട്.  കാരണം എന്നെ വിളിച്ച് എന്റെ മാതാപിതാക്കളെ ചീത്ത പറഞ്ഞ ഒരാളെ എനിക്ക് അംഗീകരിക്കാൻ പാടാണ്. പക്ഷേ ഉണ്ണി മുകുന്ദന്റെ വിഷയങ്ങൾ വരുന്ന സമയത്ത് സപ്പോർട്ട് ചെയ്തും വിമർശിച്ചും സംസാരിച്ചിട്ടുണ്ട്. ഈ ഒരു വിഷയത്തിൽ ഞാൻ എന്റെ പ്രേക്ഷകരോട് പറയുന്നു ഈ വിപിൻ കുമാറിനെ നിങ്ങൾ വിശ്വസിക്കരുത് ഇവൻ കള്ളന് കഞ്ഞി വെച്ചവനാണ്. ‘മാർക്കോ’ സിനിമ ഇറങ്ങിയ സമയത്ത് ഒബ്സ്ക്യൂറ മീഡിയയിലുള്ള റിൻസി കൃത്യമായി ഈ വിപിന്റെ മുഖം മൂടി വലിച്ചു കീറിയിട്ടുണ്ടയിരുന്നു.  

അവര്‍ ചെയ്ത പിആർ വർക്ക് ഇവന്റെ ക്രെഡിറ്റിലേക്ക് അടിച്ചുമാറ്റി പല ഇന്റർവ്യൂവിലും പല സ്ഥലങ്ങളിലും പല അവാർഡുകളും മേടിച്ച് ഇവൻ നടത്തിയ ഒരുതരം കോമഡി സെൽഫ് പിആർ ഗിമിക് ഉണ്ട്.  അതാണന്ന് ഞാൻ പൊളിച്ചുകളഞ്ഞത്, റിൻസി തന്നെ അതിൽ നല്ല രീതിയിൽ വിവരങ്ങൾ തന്നു സഹായിച്ചിട്ടുണ്ട്. അപ്പോ ആ വിഷയം സംസാരിച്ചപ്പോൾ തന്നെ ഞാൻ ഉണ്ണി മുകുന്ദൻ ഫാൻസ് ദയവുചെയ്ത് ഈ ടോക്സിക്കിനെ തിരിച്ചറിയണം. ഇവനാണ് ഈ ഉണ്ണിമുകുന്ദന് ഇത്രകാലമായി  സമാജം സ്റ്റാർ, മതത്തിന്റെയും പാർട്ടിയുടെയും പേരിലുള്ള ചീത്തപ്പേരും സംഘി  പേരുമൊക്കെ ഉണ്ടാക്കിയത്. പിന്നെ ഏത് സിനിമയിൽ അഭിനയിച്ചാലും ആ സിനിമയിലെ നടിയുമായി ഒരു ബന്ധം ഉണ്ടാക്കുക എന്നുള്ള സാധനം, ഇല്ലെങ്കിൽ ഉണ്ണിയുടെ കല്യാണത്തിന്റെ  വിഷയം ഇതൊക്കെ ഇവൻ ഉണ്ടാക്കുന്നതാണ്, ഇവന് ഈ മൂന്നാംകിട പിആർ  മാത്രമേ അറിയു.  അതാണ് ഇവൻ ഇത്രയും കാലം ചെയ്തിട്ടുള്ളത്. ആ മൂന്നാംകിട പിആറിങ് ആണ് ഇവൻ എന്റെ ജീവിതത്തിലേക്കും കൊണ്ടുവന്നത്.  അതുകൊണ്ട് ഇവനെ നിങ്ങൾ സൂക്ഷിക്കണം എന്ന്  അന്നേ വിഡിയോയിൽ ഞാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മതം, വെറുപ്പ് ഇവയൊക്കെ വച്ച് മാർക്കറ്റ്  ചെയ്യുക എന്നുള്ളത് മാത്രം കൃത്യമായിട്ട് ഇവന് അറിയാം.  ഈ വിപിൻ എന്നു പറഞ്ഞ വ്യക്തി ഇതിനു മുമ്പ് ചെയ്ത മാർക്കറ്റിങ് ഏതൊക്കെയാണോ നിങ്ങൾ എടുത്തു നോക്കിക്കോ.  അതിൽ കൃത്യമായിട്ട് ഈ ഉണ്ണി മുകുന്ദൻ എന്ന് പറഞ്ഞ നടൻ ഇതിനു മുമ്പ് ചെയ്ത സിനിമകളിലൊക്കെ ഏറ്റവും കൂടുതൽ ഹേറ്റ് വന്നിട്ടുള്ളത് മതത്തിന്റെ പേരിലും രാഷ്ട്രീയത്തിന്റെ പേരിലുമാണ്.  അയാൾ ചെയ്ത വർക്കിനെ പോലും നോക്കാതെ അയാളുടെ മതം രാഷ്ട്രീയം അയാളുടെ വ്യക്തിജീവിതം എന്നൊക്കെ പറഞ്ഞിട്ട് നടക്കുന്ന മാർക്കറ്റിങ് ഇയാൾക്ക് നെഗറ്റീവ് ആണ് അടിച്ചു കൊടുത്തത്. അത് ഇവിടുത്തെ ഉണ്ണി മുകുന്ദൻ ഫാൻസിന് വളരെ വ്യക്തമായിട്ട് അറിയാം. 

ഈ പേഴ്സനൽ പിആർ ചെയ്യുന്ന വ്യക്തിയെ ഭയങ്കരമായിട്ട് അവർ  വെറുക്കുന്നുണ്ട്. ‘മാർക്കോ’ ഇറങ്ങിയ സമയത്ത് ഒബ്സ്ക്യൂറ മീഡിയയുടെയും റിൻസിയുടെയും പിആറിങ്ങിലാണ് ഈ വ്യക്തിക്ക് ഒരു സൂപ്പർ സ്റ്റാർ ഇമേജ് തന്നെ കേറുന്നത്.  അങ്ങനെ വന്നപ്പോൾ ഇയാളുടെ പഴയ കാര്യങ്ങളൊക്കെ ആളുകൾ എടുത്തു വച്ച് നോക്കാൻ തുടങ്ങി. ഫാൻസ് ചോദിച്ചതിന്റെയും പറഞ്ഞതിന്റെയും ഒക്കെ തെളിവുകളും സ്ക്രീൻഷോട്ടും നമ്മുടെ കയ്യിൽ ഇരിക്കുന്നുണ്ട്.  ആ സിനിമയക്ക് ശേഷം ഈ നടന്റെ വ്യക്തിജീവിതത്തെകുറിച്ച് വല്ല ധാരണയും ഉണ്ടായിരുന്നെങ്കിൽ ഇയാൾ ഇതൊന്നും കാണിക്കില്ലായിരുന്നു. ഒരു പടം ഹിറ്റ് ആക്കാൻ ഒരു നടന് ഒരു  വർഗീയ ചായ്‌വോ അല്ലെങ്കിൽ ഒരു മതപരമായ ചായ്‌വോ ഇട്ടുകൊടുത്തിട്ട് അയാളുടെ സിനിമ കരിയർ തന്നെ ഇല്ലാതാകുന്ന രീതിയിലേക്ക് കാര്യങ്ങൾ പോകുമ്പോഴാണ് ‘മാർക്കോ’ വരുന്നതും മാർക്കോയുടെ പ്രമോഷൻ പിആർ ലെവൽസ് വേറെ രീതിക്ക് പോകുന്നതും. അതിൽ നിന്ന് ഭയങ്കര വലിയ അംഗീകാരം  ഈ നടന് കിട്ടുന്നതും. 

ഇവിടെ ആ നടനെ സ്റ്റാമ്പ് ചെയ്തു വച്ച എല്ലാ ബോക്സിൽ നിന്നും അയാൾ പൊട്ടിച്ചു പുറത്തുവന്ന് സൂപ്പർസ്റ്റാർ ആയി അയാൾ മാറുകയാണ്.  അതിനൊരു  കൃത്യമായ പിആർ മെത്തേഡ് വളരെ കൃത്യമായി ആരെയും ഒരുതരത്തിലും വെറുപ്പോ വ്യക്തികളുമായുള്ള പ്രശ്നങ്ങളോ ഉണ്ടാക്കാത്ത രീതിയിലുള്ള  പിആർ ആണ് ഒബ്സ്ക്യൂറയും റിൻസിയും  നടത്തിയത്.  പക്ഷേ അവിടെയും ട്രോൾ  ഹാൻഡിൽ ചെയ്ത ഈ വ്യക്തി കാണിച്ചത് വളരെ മോശമായ കാര്യമാണ്.’’–സായി കൃഷ്ണയുടെ വാക്കുകൾ.

നേരത്തെ ‘മാളികപ്പുറം’ സിനിമയുമായി ബന്ധപ്പെട്ട് സീക്രട്ട് ഏജന്റ് എന്ന യുട്യൂബ് ചാനൽ അവതാരകൻ കൂടിയായ സായി കൃഷ്ണയും ഉണ്ണി മുകുന്ദനും തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണവും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

English Summary:

Unni Mukundan's Manager Called a "Parasite" – Sai Krishna's Explosive Video Revealed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com