‘ജീവനോടെ നാട്ടിൽ വന്നത് വീട്ടുകാരുടെ പ്രാർഥന’; കടുവക്കുഞ്ഞിനെ കയ്യിലെടുത്ത് റെബേക്ക സന്തോഷ്

Mail This Article
കടുവക്കുഞ്ഞിനൊപ്പമുള്ള രസകരമായ വിഡിയോ പങ്കുവച്ച് നടി റെബേക്ക സന്തോഷ്. ‘ജീവനോടെ നാട്ടിൽ വന്നത് വീട്ടുകാരുടെ പ്രാർഥനയെന്നു കൂട്ടിയാൽ മതി’ എന്ന അടിക്കുറിപ്പോടെയാണ് നടി തായ്‌ലൻഡിൽ നിന്നുള്ള ഈ വിഡിയോ പങ്കുവച്ചത്. കഴിഞ്ഞ ദിവസമാണ് തായ്‌ലൻഡിൽ കടുവയ്ക്കമൊപ്പമുള്ള വിഡിയോ പകർത്തുന്നതിനിടെ ഇന്ത്യയ്ക്കാരനായ യുവാവിനെ കടുവ ആക്രമിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായത്.
ഇതേ വിഡിയോ ആദ്യം പങ്കുവച്ചുകൊണ്ടാണ് റെബേക്ക തന്റെ ‘കടുവ’ വിഡിയോ പങ്കുവച്ചത്. കുഞ്ഞായതു കൊണ്ട് രക്ഷപ്പെട്ടു, അല്ലെങ്കിൽ കാണാമായിരുന്നു, ഇവന്റെ ഡാഡിയാകും ആ വലിയ കടുവ എന്നിങ്ങനെയുള്ള കമന്റുകളാണ് വിഡിയോയ്ക്കു ലഭിക്കുന്നത്.
സീരിയൽ രംഗത്തിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് റെബേക്ക സന്തോഷ്. ടേക്ക് ഓഫ്, മിന്നാമിനുങ്ങ് എന്നിവയുൾപ്പടെ അഞ്ചോളം സിനിമകളിലും റബേക്ക അഭിനയിച്ചിട്ടുണ്ട്. സിനിമാസംവിധായകൻ ശ്രീജിത്ത് വിജയനാണ് റെബേക്കയുട ഭർത്താവ്.