ADVERTISEMENT

 രാജ്യാന്തര പൈറസി നെറ്റ്‌വർക്കായ ബോസ് ഐ.പി.ടി.വിക്കെതിരെ നിയമനടപടി ആരംഭിച്ച് ഇന്‍റർനെറ്റ് അധിഷ്ഠിത ടി.വി. പ്ലാറ്റ്‌ഫോമുകളിലൊന്നായ യപ്പ് ടി.വി. കമ്പനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നിരവധി അറസ്റ്റുകളുമുണ്ടായിട്ടുണ്ട്. പൈറസി നെറ്റ്‌വർക്ക് സംബന്ധിച്ച് കോടതി കേസുകളും ഫയൽ ചെയ്തിട്ടുണ്ട്.

ഫരീദാബാദ് സൈബർ ക്രൈം പോലീസിന് യപ്പ് ടി.വി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2021 മാർച്ചിൽ റെയ്ഡ് നടക്കുകയും നിയമവിരുദ്ധ സ്ട്രീമിംഗ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ആറ് ജീവനക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇന്ത്യയിൽ നിന്നും രാജ്യാന്തര പ്ലാറ്റ്‌ഫോമുകളിൽ നിന്നുമുള്ള ഉള്ളടക്കം ഉൾപ്പെടെ ആയിരക്കണക്കിന് പ്രീമിയം ചാനലുകൾ അനുമതിയില്ലാതെ സ്ട്രീം ചെയ്യുന്നതായാണ് കണ്ടെത്തിയത്. 

ബോസ് ഐ.പി.ടി.വി, ഗുരു ഐ.പി.ടി.വി, തഷാൻ ഐ.പി.ടി.വി, ബ്രാംപ്ടൺ ഐ.പി.ടി.വി, വോയിസ് ഐ.പി.ടി.വി, ഇന്ത്യൻ ഐ.പി.ടി.വി, പഞ്ചാബി ഐ.പി.ടി.വി, എഡ്മണ്ടൺ ഐ.പി.ടി.വി, ബോസ് എന്റർടൈൻമെന്റ് ഐ.പി.ടി.വി, അൾട്രാസ്ട്രീം ടി.വി. തുടങ്ങിയ ബ്രാൻഡ് നാമങ്ങളിൽ പ്രവർത്തിക്കുന്ന വിപുലമായ പൈറസി നെറ്റ്‌വർക്കിനെതിരെ യുണൈറ്റഡ് സ്റ്റേറ്റ്സ് ജില്ലാ കോടതിയിൽ യപ്പ് ടി.വി. പരാതി ഫയൽ ചെയ്തു.

ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ വിനോദ വ്യവസായത്തിന് ഗണ്യമായ നാശനഷ്ടങ്ങൾ വരുത്തിവയ്ക്കുന്നുണ്ട്. ഇതിലൂടെ പ്രക്ഷേപകർക്ക് പ്രതിവർഷം 200-300 മില്യൺ ഡോളറിന്റെ നഷ്ടമ സംഭവിക്കുന്നതായാണ് കണക്ക്.

ബോസ് ഐ.പി.ടി.വി. പോലുള്ള നെറ്റ്‌വർക്കുകളെ തിരിച്ചറിയുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യുന്നത് പൈറസിക്കെതിരായ പോരാട്ടത്തിലെ വലിയൊരു പോസിറ്റീവ് ചുവടുവയ്പ്പായിരിക്കുമെന്ന് യപ്പ് ടി.വി.യുടെ സ്ഥാപകനും സി.ഇ.ഒ.യുമായ ഉദയ് റെഡ്ഡി പറഞ്ഞു. 'ഈ ക്രിമിനൽ സംരംഭങ്ങൾ, നിയമാനുസൃത സ്രഷ്ടാക്കളിൽ നിന്നും പ്ലാറ്റ്‌ഫോമുകളിൽ നിന്നും ഉള്ളടക്കം മോഷ്ടിക്കുകയും നമ്മുടെ വ്യവസായത്തിന്‍റെ അടിത്തറയെ തന്നെ തകർക്കുകയും ചെയ്യുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് പ്രേക്ഷകർക്ക് സേവനം നൽകുകയും ഉള്ളടക്ക സ്രഷ്ടാക്കളുമായി നിയമാനുസൃത പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിൽ പതിറ്റാണ്ടുകൾ നിക്ഷേപിക്കുകയും ചെയ്ത ഒരു കമ്പനി എന്ന നിലയിൽ, മോഷ്ടിക്കപ്പെട്ട ബൗദ്ധിക സ്വത്തവകാശത്തിൽ നിന്ന് കൊള്ളക്കാർ ലാഭം നേടുമ്പോൾ യപ്പ്ടി.വി.യിലെ ഞങ്ങൾക്ക് നോക്കിനിൽക്കാനാവില്ല. ഞങ്ങളുടെ വ്യവസായത്തെയും പങ്കാളികളെയും നിയമാനുസൃത പ്ലാറ്റ്‌ഫോമുകളെ പിന്തുണയ്ക്കാൻ തിരഞ്ഞെടുക്കുന്ന ദശലക്ഷക്കണക്കിന് ഉപഭോക്താക്കളെയും സംരക്ഷിക്കുന്നതിന് ലഭ്യമായ എല്ലാ നിയമ പരിഹാരങ്ങളും ഞങ്ങൾ പിന്തുടരുമെന്ന വ്യക്തമായ സന്ദേശമാണ് സമീപകാല അറസ്റ്റുകളും പൈറസിക്കെതിരായ ഞങ്ങളുടെ പോരാട്ടവും നൽകുന്നത്.'- അദ്ദേഹം പറഞ്ഞു. 

നിയമവിരുദ്ധമായ ഐ.പി.ടി.വി. പൈറേറ്റ് സേവനങ്ങൾ ഉപയോഗിക്കുന്ന ഏതൊരു വരിക്കാരന്‍റെയും ഫോൺ നമ്പർ നിയമവിരുദ്ധ പൈറസിയുമായോ  പകർപ്പവകാശ ലംഘനവുമായോ ബന്ധപ്പെട്ടിരിക്കാമെന്ന് യപ്പ്ടി.വി.യെ പ്രതിനിധീകരിക്കുന്ന ഗോൾഡ്‌സ്റ്റൈൻ ലോ ഗ്രൂപ്പ് അറിയിച്ചു. ‌ യു.എസ്. ഫെഡറൽ നിയമപ്രകാരം ഇത് കുറ്റകരമാണ്. കുറ്റകൃത്യം ചെയ്യുന്നവർ ഗുരുതരമായ പകർപ്പവകാശ ലംഘനത്തിനുള്ള പിഴയോ യു.എസ്. ഫെഡറൽ നിയമപ്രകാരം പൗരന്മാരല്ലാത്തവരെ നാടുകടത്താനുള്ള സാധ്യതയോ ഉണ്ടെന്നും കമ്പനി മുന്നറിയിപ്പ് നൽകി.  

നിയമവിരുദ്ധമായ ഐ.പി.ടി.വി. സേവനങ്ങൾ നിയമ പ്രത്യാഘാതങ്ങൾക്കപ്പുറം ഗുരുതരമായ സുരക്ഷാ ഭീഷണിയും ഉയർത്തുമെന്ന് യപ്പ് ടി.വി. മുന്നറിയിപ്പ് നൽകി. പൈറേറ്റുകൾക്ക് ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയും. തുടർന്ന് അവ ഡാർക്ക് വെബിൽ വിൽക്കപ്പെടും. നിലവിൽ നിയമവിരുദ്ധ സ്ട്രീമിംഗ് സേവനങ്ങൾ  ഉപയോഗിക്കുന്ന എല്ലാ ഉപഭോക്താക്കളും ഉടൻ തന്നെ ഉപയോഗം നിർത്തി നിയമാനുസൃത പ്ലാറ്റ്‌ഫോമുകളിലേക്ക് മാറണമെന്നും യപ്പ് ടി.വി അറിയിച്ചു.

English Summary:

YuppTV starts Legal Battle Against IPTV Piracy Ring

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com