ജാനകിക്കാട് പൊലീസ് സ്റ്റേഷൻ; പ്രധാന വേഷത്തിൽ സി.ആർ. സലീം

Mail This Article
കലന്തൻ ബഷീർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രമായ ‘ജാനകിക്കാട് പൊലീസ് സ്റ്റേഷൻ’ ഹ്രസ്വചിത്രം ഇന്ന് റിലീസ് ചെയ്യും. നിർമാതാവും ബിസിനസ്സ്മാനുമായ സി.ആർ. സലീം ആണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്. നാഷ്നൽ ഹ്യൂമൻ റൈറ്റ്സും ആന്റി കറപ്‌ഷൻ ഫോർസും കേരള പൊലീസും സംയുക്തമായാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ഇപ്പോൾ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന മമ്മൂട്ടി–മോഹൻലാൽ–മഹേഷ് നാരായണൻ സിനിമയുടെ നിർമാണ പങ്കാളികളിൽ ഒരാൾ കൂടിയാണ് സി.ആർ. സലീം. ടോഷ് ക്രിസ്റ്റി, ബാലാജി ശർമ, ബാലൻ പാറക്കൽ, കലന്തൻ ബഷീർ, ബെൻ ഷെറിൻ, അശോക് കൃഷ്ണ, സന്തോഷ് വയനാട് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.
ശ്രീജിത്ത് നായർ ആണ് ഛായാഗ്രഹണം. സംഗീതവും പശ്ചാത്തല സംഗീതവും പ്രദീപ് ടോം. എഡിറ്റിങ് ബെൻ ഷെറിൻ. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ താരങ്ങളുടെ പേജിലൂടെ ചിത്രം ഔദ്യോഗികമായി റിലീസ് ചെയ്യും.