കേന്ദ്ര സര്‍ക്കാരിന്റെ നാലക്ക ശമ്പളമുപേക്ഷിച്ച് ആറന്മുളക്കാരന് ഉണ്ണി സിനിമ പിടിക്കാനിറങ്ങിയത് സിനിമയോടുള്ള അടങ്ങാത്ത ഇഷ്ടം കൊണ്ടായിരുന്നു. ഒരു ജീവിതകാലം മുഴുവന്‍ സമ്പന്നമാക്കാന്‍ കഴിയുമായിരുന്ന സ്വന്തം പുരയിടം വിറ്റു കാശാക്കിയതും സിനിമയ്ക്കു വേണ്ടിത്തന്നെ. ഒടുവില്‍ എന്തു നേടിയെന്നു ചോദിക്കുന്നവരുടെ പരിഹാസച്ചിരികള്‍ക്ക് ചെവി കൊടുക്കാതെ ലോഡ്ജ് മുറികളില്‍ ജീവിതം ഒറ്റപ്പെടുമ്പോഴും ഉണ്ണിയുടെ മനസ്സിനൊരു സംതൃപ്തിയുണ്ട്, സിനിമയിലൂടെ സഞ്ചരിക്കുവാന്‍ ശ്രമിച്ചല്ലോ എന്ന സംതൃപ്തി. ഉണ്ണിയ്ക്കറിയാം, സിനിമാലോകത്ത് നേടിയവരേക്കാള്‍ കൂടുതല്‍ എല്ലാം നഷ്ടപ്പെട്ടവരാെണന്ന്. പ്രതിഭയ്ക്കൊപ്പം സംഭവിക്കേണ്ട പ്രതിഭാസം തന്റെ ജീവിതത്തില്‍ ഉണ്ടായില്ലെന്ന്. സിനിമ ഒരാവേശമായപ്പോള് ഉണ്ണി സംവിധായകനും നിര്‍മാതാവും എഴുത്തുകാരനും മാത്രമല്ല ആര്‍ട് ഡയറക്ടറും പാട്ടെഴുത്തുകാരനുമായി. ഉണ്ണിയുടെ ഭാഷയില്‍ പറഞ്ഞാല്‍ സിനിമയോടുള്ള അടങ്ങാത്ത ആഗ്രഹം കൊണ്ട് അതിനൊക്കെ ശ്രമിച്ചു. ഉണ്ണി ആറന്മുള സംവിധാനം ചെയ്ത 'എതിര്‍പ്പുകള്‍,' 'സ്വര്‍ഗം' എന്നീ രണ്ടു ചിത്രങ്ങളിലേയും ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
സിനിമയ്ക്കായി സർക്കാർ ജോലിയുപേക്ഷിച്ചു, സ്ഥലം വിറ്റു; പക്ഷേ എങ്ങുമെത്താതെ ഉണ്ണി, ഒടുവിൽ മമ്മൂട്ടിയുടെ ശമ്പളക്കാരന്

SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.