ADVERTISEMENT

'മാനസമൈനേ വരൂ'... എന്നു തുടങ്ങുന്ന മനോഹരമായ ഭാവഗാനത്തിലൂടെ മലയാള സിനിമാസംഗീത ചരിത്രത്തിന്റെ ഭാഗമായി മാറിയ ഗായകൻ മന്നാഡേ ഓർമ്മയായിട്ട് 9 വർഷം. പതിറ്റാണ്ടുകളോളം ഇന്ത്യൻ സംഗീതലോകത്തിന്റെ ശ്രദ്ധ കേന്ദ്രമായി നിന്ന മന്നാഡേ 2013 ഒക്ടോബർ 24നാണ് അന്തരിച്ചത്. അമ്മാവൻ കെ സി ഡേയാണ് മന്നാഡേയ്ക്ക് സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ പകർന്നു നൽകിയത്. അമ്മാവനെ കൂടാതെ ഉസ്താദ് അമന്‍അലി ഖാന്റെയും ഉസ്താദ് അബ്ദുള്‍ റഹ്മാന്‍ഖാന്റെയും ശിക്ഷണത്തില്‍ ഹിന്ദുസ്ഥാനി സംഗീതവും മന്നാഡേ അഭ്യസിച്ചിട്ടുണ്ട്. 1942-ല്‍ അമ്മാവന്റെ സംഗീതസംവിധാന സഹായിയായിട്ടായിരുന്നു തുടക്കം.

 

1950–ല്‍ പുറത്തിറങ്ങിയ 'മശാലി'ലെ 'ഊപര്‍ ഗഗന്‍ വിശാല്‍' എന്ന എസ്.ഡി. ബര്‍മന്റെ ഗാനമായിരുന്നു മന്നാഡേയുടെ ആദ്യഹിറ്റ്. അതിനുശേഷം മന്നാഡേയുടെ യുഗമായിരുന്നു. ഹിന്ദിയിലെ അക്കാലത്തെ പ്രമുഖ ഗായികമാരുടെ കൂടെയെല്ലാം അദ്ദേഹം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ആശാ ഭോസ്‌ലേയ്ക്ക് ഒപ്പമാണ് മന്നാഡേ ഏറ്റവുംകൂടുതല്‍ യുഗ്മഗാനം പാടിയത്. 160 ഗാനങ്ങളാണ് ഇരുവരും ചേര്‍ന്ന് ജീവന്‍പകര്‍ന്നത്. ലത മങ്കേഷ്‌കര്‍ക്കും റഫിക്കുമൊപ്പം 58-ഓളം ഗാനങ്ങളും മന്നാഡേ പാടി. കിഷോര്‍കുമാറിനൊപ്പം പാടിയ ആറുഗാനങ്ങള്‍ മന്നാഡേയുടെ എക്കാലത്തെയും ഹിറ്റുകളാണ്.

 

റഫിയുടെ മാസ്മരിക ശബ്ദം ഹിന്ദി സിനിമാഗാനരംഗം പൂര്‍ണമായി കൈയടക്കിയപ്പോഴും വേറിട്ട ആലാപനശൈലികൊണ്ട് സ്വന്തമായൊരു ഇടംനേടിയെടുത്ത ഗായകനാണ് മന്നാഡേ. സലീൻ ചൗധരിയുമായുള്ള സൗഹൃദമാണ് മന്നാഡേയെ മലായാളത്തിലെത്തിക്കുന്നത്. ചെമ്മീനിലെ മാനസമൈനേ വരൂ എന്ന് തുടങ്ങുന്ന ഗാനം ഇന്നും മലയാളിയുടെ മനസിൽ വിഹരം നിറഞ്ഞ ഗാനമായി നിൽകുന്നുണ്ടെങ്കിൽ അത് മന്നാഡേ എന്ന ഗായകന്റെ ഭാവം തുളുമ്പുന്ന ആലപനശൈലികൊണ്ടാണ്.

 

തൊണ്ണൂറുകളിലെ ഹിന്ദിഗാനങ്ങള്‍ നിലവാരത്തകര്‍ച്ചയിലേക്ക് നീങ്ങുന്നുവെന്ന് തോന്നിത്തുടങ്ങിയപ്പോള്‍ മന്നാഡേ സ്വയം 

പിന്‍വാങ്ങുകയായിരുന്നു. നാനപടേക്കറിന്റെ 'പ്രഹാറാ'ണ് മന്നാഡേ അവസാനമായി സംഗീതംനല്‍കിയ ചിത്രം. 2013 ഒക്ടോബർ 24 ന്  മന്നാഡേ അന്തരിക്കുമ്പോൾ ഇന്ത്യൻ സിനിമസംഗീതത്തിന് നഷ്ടപ്പെട്ടത് ഒരു ബഹുമുഖ പ്രതിഭയെയായിരുന്നു.

 

1920 മേയ് 1നാണ് മന്നാഡേ ജനിച്ചത്. പ്രശസ്ത ഗാകൻ കെ.സി.ഡേയുടെ അനന്തരവനാണ് മന്നാഡേ. കുട്ടിക്കാലത്തുതന്നെ സംഗീതപഠനം തുടങ്ങി. സംഗീതകുടുംബമാണ് മന്നാഡേുടേത്. സഹോദരൻ പ്രവാസ് ഡേയും ഗായകനാണ്. പ്രശസ്ത ഹിന്ദിചിത്രമായ ‘ഷോലെ’യിലെ ‘‘ഏ ദോസ്ത്ദീ....’’എന്നു തുടങ്ങുന്ന ഗാനം അമിതാഭ് ബച്ചനുവേണ്ടി പാടിയത് മന്നാഡേയാണ്. കണ്ണൂർ സ്വദേശി പ്രഫ. സുലോചനയാണ് ഭാര്യ. അക്കാലത്തെ മികച്ച മലയാളി നാടക പിന്നണി ഗായികയായിരുന്നു സുലോചന. രണ്ടു മക്കൾ: ഷുരോമ ഹെരേക്കർ, സുമിതദേവ്. സുമിത പാട്ടുകാരിയാണ്.

 

1943ൽ അസിസ്റ്റന്റ് മ്യൂസിക് ഡറക്ടറായി ചലച്ചിത്രലോകത്തു പ്രവേശിച്ച മന്നാഡേ പുരാണ ചിത്രങ്ങളിൽ ക്ലാസിക്കൽ സംഗീതം സംവിധാനം ചെയ്യുന്നതിൽ വിദഗ്ധനായിരുന്നു. 1950ൽ പ്രസാദ് പിക്ചേഴ്സിന്റെ രാമരാജു എന്ന ചിത്രത്തിലാണ് മന്നാ ഡേ ആദ്യമായി ആദ്യ ചലച്ചിത്രഗാനമാലപിക്കുന്നത്. എന്നാൽ ബോംബെ ടാക്കീസിന്റെ ബാനറിൽ നിതിൻബോസ് നിർമ്മിച്ച മഷാൽ എന്ന ചിത്രത്തിലെ ഗാനങ്ങളാണ് മന്നാ ഡേയെ ശ്രദ്ധേനാക്കിയത്. ഇൗ ചിത്രത്തിന്റെ സംഗീതസംവിധാകനായ എസ്.ഡി.ബർമന്റെ സഹപാഠിയായിരുന്നു മന്നാഡേ. തന്റെ സഹസംഗീതസംവിധാകനെകൊണ്ട് ബർമൻ രണ്ടുഗാനങ്ങൾ പാടിച്ചു. അതുരണ്ടും ഹിറ്റായി. അതോടെ മന്നാഡേ എന്ന ഗായകൻ പ്രശസ്തിയുടെ ഗോപുരങ്ങൾ കീഴടക്കി.

 

മലയാള സിനിമയുടെ ചരിത്രത്തിൽ സ്ഥാനം പിടിച്ച ‘ചെമ്മീൻ എന്ന ചിത്രത്തിലെ ‘‘മാനസമൈനേ വരൂ.....’’. എന്നുതുടങ്ങുന്ന ഗാനത്തിലൂടെ മലയാള സിനിമാപ്രേമികൾക്കും മന്നാഡേ പ്രിപ്പെട്ടവനാക്കി. വയലാർ രചിച്ച് സലിൽ ചൗധരി സംഗീതം നൽകി ചെമ്മീനിലെ ഒരേയൊരു ഗാനം കൊണ്ടുതന്നെ മലയാള സിനിമ എന്നും അദ്ദേഹത്തെ ഓർമ്മിക്കും.

 

ആദ്യഗാനത്തിലൂടെ തന്നെ മലാളികളുടെ മനം കവർന്ന മന്നാഡേ പിന്നീട് നിരവധി ഹിന്ദി ചിത്രങ്ങളിൽ പാടി. മാതൃഭാഷാ ബംഗാളിയിലും മന്നാഡേ പാടിയിട്ടുണ്ട്. അദ്ദേഹം അവസാനം പാടിയത് നാനാ പടേക്കറിന്റെ ‘പ്രഹർ’ എന്ന ചിത്രത്തിലാണ്. 1987-88 ലെ ലളിതസംഗീതത്തിനുളള ലതാമങ്കേഷ്കർ പുരസ്കാരം നേടി. ‘മേരാനാം ജോക്കർ’ എന്ന ചിത്രത്തിലെ ‘‘ഏ ഭായ് സരാ ദേഖ് കെ ചലോ...’’എന്നു തുടങ്ങുന്ന ഗാനത്തിന് ഫിലിം ഫെയർ പുരസ്കാരവും കിട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com