Activate your premium subscription today
മലയാളത്തിൽ പാട്ടു കേൾക്കാൻ തുടങ്ങിയതും ഏതാണ്ട് അവസാനിപ്പിച്ചതുമൊക്കെ യേശുദാസോടു കൂടിയാണ്. അത് അങ്ങനയല്ലാതെ വരില്ലല്ലോ. അപ്പോൾ ജയചന്ദ്രനോ എന്നൊരു ചോദ്യം വരാം. അദേഹത്തിന്റെ മലയാളഗാനങ്ങൾ ഇഷ്ടമല്ല എന്നു പറയുവാൻ കഴിയില്ല. “ശിശിരകാല മേഘ” വും “നീലഗിരിയുടെ സഖി” കളും “പാലാഴിപ്പൂമങ്ക” യും “ശരദിന്ദു മലർദീപ”
പറവൂർ (കൊച്ചി) ∙ മൂന്നു തലമുറയുടെ പ്രണയഭാവങ്ങൾക്കു മധുരരാഗങ്ങളാൽ പൂർണതയേകിയ പ്രിയ ഗായകൻ പി.ജയചന്ദ്രനു മലയാളത്തിന്റെ അന്ത്യാഞ്ജലി. ഇടമുറിയാതെ ഒഴുകിയെത്തിയ ആരാധകരും സ്നേഹിതരും ബന്ധുക്കളുമുൾപ്പെടെ പ്രിയപ്പെട്ടവരെ സാക്ഷിയാക്കി ചേന്ദമംഗലം പാലിയം നാലുകെട്ടിനു സമീപത്തെ ‘പിതൃസ്മൃതി’യിൽ ഗായകന്റെ ഭൗതികശരീരം അഗ്നിയിൽ ലയിച്ചു. തൃശൂർ പൂങ്കുന്നം തോട്ടേക്കാട് ലെയ്നിലെ മണ്ണത്ത് വീട്ടിൽനിന്നെടുത്ത മൃതദേഹം രാവിലെ 9ന് ഇരിങ്ങാലക്കുട നാഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിനായി എത്തിച്ചു.
ആശുപത്രിയിൽ ചികിത്സയിലിരിക്കുമ്പോഴും തനിക്ക് സിനിമകളിൽ പാടുകയും റെക്കോർഡിങ്ങിന് പോവുകയും ചെയ്യണം എന്നാണ് പി.ജയചന്ദ്രൻ ഡോക്ടർമാരോടു പറഞ്ഞിരുന്നത് എന്ന് ഗായകൻ ബിജു നാരായണൻ. ജയചന്ദ്രനോടൊപ്പം നിരവധി സിനിമകളിലും സ്റ്റേജ് ഷോകളിലും പാടാനുള്ള അവസരം തനിക്ക് ലഭിച്ചുവെന്ന് ബിജു നാരായണൻ പറയുന്നു. തന്റെ വീട്
മദ്രാസിൽ ജോലി കിട്ടിയപ്പോൾ താമസിച്ച ലോഡ്ജിൽ നിന്നായിരുന്നു പി. ജയചന്ദ്രന്റെ പാട്ടിന്റെ കൂട്ടുകെട്ടുകൾ രൂപപ്പെടുന്നത്. പിൽക്കാലത്ത് സംഗീതസംവിധായകൻ രവീന്ദ്രൻ എന്നു പേരെടുത്ത കുളത്തൂപ്പുഴ രവി ആയിരുന്നു അവരിൽ ഒരാൾ. മറ്റൊരാൾ തൃശൂർ സ്വദേശിയായ പി.കെ. കേശവൻ നമ്പൂതിരി. മദ്രാസിൽ ബാലമുരളീകൃഷ്ണയുടെ ശിഷ്യനായി കർണാടകസംഗീതം പഠിക്കാനെത്തിയതായിരുന്നു നമ്പൂതിരി. പിൽക്കാലത്ത് ജയചന്ദ്രൻ പാടിയ ‘പുഷ്പാഞ്ജലി’ പോലെയുള്ള പ്രസിദ്ധ ഭക്തിഗാനങ്ങൾക്ക് ഈണമിട്ടത് അദ്ദേഹമായിരുന്നു. ലോഡ്ജിൽനിന്നു രൂപപ്പെട്ട മറ്റൊരു ചങ്ങാത്തം ചന്ദ്രമോഹനായിരുന്നു. പ്രസിദ്ധ പിന്നണി ഗായകൻ ഉദയഭാനുവിന്റെ സഹോദരൻ.. എല്ലാവരും ചേർന്ന് പാട്ടുകളെപ്പറ്റി ചർച്ചചെയ്തും പാടിയും ആഘോഷിച്ച രാവുകളായിരുന്നു അത്. നിർബന്ധമാണെങ്കിൽ നിങ്ങൾ നായകനെ മാറ്റിക്കോളൂ പാട്ടു ഞാൻ മാറ്റില്ല എന്ന് ജയചന്ദ്രനു വേണ്ടി വാദിച്ചിട്ടുണ്ട് ദേവരാജൻ മാസ്റ്റർ. ‘എന്നാൽ പൊയ്ക്കൊള്ളൂ’ എന്ന് കനത്ത സ്വരത്തിൽ ജയചന്ദ്രനോട് പറഞ്ഞ ദക്ഷിണാമൂർത്തി പിന്നീട് അദ്ദേഹത്തെക്കൊണ്ട് അദ്ഭുതഗാനങ്ങള് സൃഷ്ടിച്ചിട്ടുണ്ട്. ഇത്തരത്തിൽ ദേവരാജൻ, ദക്ഷിണാമൂർത്തി, ബാബുരാജ്,
1975 ൽ ‘പെൺപട’എന്ന ചിത്രത്തിനുവേണ്ടി ജയചന്ദ്രൻ പാടിയ ‘വെള്ളിത്തേൻ കിണ്ണം പോൽ’ എന്ന പാട്ട് ഈണമിട്ടത് എ.ആർ.റഹ്മാനാണെന്നാണു കഥ. അച്ഛൻ ആർ.കെ.ശേഖർ അകത്തേക്കുപോയ സമയത്ത് 9 വയസ്സുകാരനായ റഹ്മാൻ (അന്ന് പേര് ദിലീപ്) ഹാർമോണിയത്തിൽ മൂളിയ ഈണമാണത്രേ പിന്നീട് സിനിമയിലെത്തിയത്. അതെന്തായാലും റഹ്മാൻ പിന്നീടും
പൂങ്കുയിൽ ശ്രുതി താഴ്ത്തി, ശാരദ നിലാവ് തിരി താഴ്ത്തി... ഭാവഗായകൻ ഉറക്കമായ്. സ്മൃതിതൻ ചിറകിലേറി സ്വന്തം ഗ്രാമഭൂവിൽ ഇന്ന് അണയും ഭാവചന്ദ്രൻ. വികാരസാന്ദ്രമായ ഗാനങ്ങളാൽ മലയാള ഗാനശാഖയെ നിലാവണിയിച്ച പി.ജയചന്ദ്രന് കലാകേരളം ഇന്നു വിടചൊല്ലും. ജയചന്ദ്രന്റെ പാട്ടുകൾ കൊണ്ടായിരുന്നു അക്കാദമി അനശ്വരഗായകന്
കർണാടകസംഗീതം ചിട്ടയായി അഭ്യസിച്ചിട്ടില്ലെങ്കിലും കീർത്തനങ്ങൾ മാത്രം ചേർത്തൊരു സംഗീതസമാഹാരം– നിർബന്ധങ്ങൾക്കു വഴങ്ങാത്ത ഗായകൻ പി.ജയചന്ദ്രൻ ഒരിക്കൽമാത്രം അങ്ങനെയൊരു ആവശ്യത്തിനു സമ്മതം മൂളി. അത്തരത്തിൽ ഒരേയൊരു ആൽബമേ ജയചന്ദ്രന്റേതായി ഉള്ളൂ. 2021 ൽ മനോരമ മ്യൂസിക് ആണ് അതു പുറത്തിറക്കിയത്. കോവിഡ് കാലത്ത്
കിഴക്കേക്കോട്ടയിൽ വണ്ടി കാത്തുനിന്ന എന്നെ വിളിച്ചു കയറ്റുകയായിരുന്നു- 'വാഡോ വാ കേറ്.' ഈ പെരുവഴിയിലെ പൊരിവെയിലിൽ പ്രതീക്ഷിക്കാൻ കഴിയുന്നയാളല്ലല്ലോ, അതിനാൽ ഒരു നിമിഷം അന്താളിച്ചു നിന്നുപോയി. പിന്നെ വേഗം കാറിൽ കയറി ഇരുന്നു. ജയേട്ടൻ നല്ലോണം മാറിയിരിക്കുന്നു. അവസാനം കണ്ടപ്പോൾ മീശരോമങ്ങൾ ഇങ്ങനെ
തൃശൂർ ∙ മലയാളത്തിനു മേൽ പാട്ടിന്റെ വെൺമഞ്ഞല തൂകിനിന്ന പൗർണമി അസ്തമിച്ചു. ഭാവഗായകനെന്ന് സംഗീതാസ്വാദകർ ഹൃദയത്തോടു ചേർത്ത പി.ജയചന്ദ്രന്റെ ഭൗതികശരീരത്തെ അഗ്നിയേറ്റുവാങ്ങി. പാലിയം ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ നടന്ന സംസ്കാരച്ചടങ്ങിനു സാക്ഷ്യം വഹിക്കാൻ വൻജനാവലിയുണ്ടായിരുന്നു. മകൻ ദിനനാഥൻ അന്ത്യകർമങ്ങൾ ചെയ്ത് ചിതയ്ക്കു തീ കൊളുത്തുമ്പോൾ ഇതിഹാസ സമാനമായ ഒരു സംഗീതകാലത്തിന് അവസാനമായി.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും. ‘കല’ക്കീട്ടോ! സ്വർണക്കപ്പ് തൃശൂരിന്, കാത്തിരിപ്പ് കാൽനൂറ്റാണ്ട്; തൊട്ടുപിന്നിൽ പാലക്കാടും കണ്ണൂരും 63 ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിൽ അവസാന നിമിഷം വരെ ആവേശം
ചെമ്പൈ വൈദ്യനാഥഭാഗവതർക്ക് ശബ്ദം നിലച്ചപ്പോൾ ഗുരുവായൂരിൽ ഭജനമിരുന്ന് വീണ്ടെടുത്ത കഥ പ്രസിദ്ധമാണ്. ഗായകൻ പി.ജയചന്ദ്രനും ഒരിക്കൽ ശബ്ദം നഷ്ടപ്പെട്ടു. അന്ന് അദ്ദേഹത്തിനു ശബ്ദം വീണ്ടെടുത്തു നൽകിയത് ഏറ്റുമാനൂരിലുള്ള ഹോമിയോ ഡോക്ടർ എസ്.സതീഷായിരുന്നു. അദ്ദേഹത്തിന്റെ ഓർമകളിലൂടെ... ഡോ. എസ്.സതീഷ് ‘മിഴി
ഹൃദയത്തിൽ സംഗീതം മാത്രമായി ജീവിച്ച ഒരു മഹാഗായകൻ ആയിരുന്നു പി.ജയചന്ദ്രൻ എന്ന് ഗായകൻ ജി.വേണുഗോപാൽ. എപ്പോൾ കണ്ടാലും പഴയ പാട്ടുകൾ പാടി കേൾപ്പിക്കാറുണ്ടായിരുന്നു എന്ന് വേണുഗോപാൽ പറയുന്നു. ചില ദിവസങ്ങളിൽ ഭാരതപ്പുഴയുടെ തീരത്തുനിന്ന് ഫോണിൽ തനിക്ക് പാട്ടുപാടി കേൾപ്പിക്കുമായിരുന്നു. ഇത്രമാത്രം പ്രണയാർദ്രമായ
‘രാവണപ്രഭു’ എന്ന ചലച്ചിത്രത്തിന്റെ പാട്ടു റിക്കോർഡിങ്. സുരേഷ് പീറ്റേഴ്സിന്റെ ഈണത്തിൽ ‘അറിയാതെ അറിയാതെ’ എന്ന പാട്ടു പാടിത്തീർത്ത് ജയചന്ദ്രൻ സ്റ്റുഡിയോയിൽ വെടി പറഞ്ഞിരിക്കയാണ്. അപ്പോഴാണ് അകത്തൊരു പ്രശ്നം. യേശുദാസ് പാടാനിരിക്കുന്ന ‘ആകാശദീപങ്ങൾ സാക്ഷി’ എന്ന പാട്ടിന്റെ ട്രാക്ക് പാടേണ്ടയാൾ വന്നിട്ടില്ല.
ഉള്ളിലെ കുട്ടിത്തം പാടിയ പാട്ടുകൾ: മോഹൻ സിത്താര (സംഗീത സംവിധായകൻ) വലിയ ദേഷ്യക്കാരനാണ് എന്നാണ് ജയചന്ദ്രനെക്കുറിച്ച് പറഞ്ഞുകേട്ടിട്ടുള്ളത്. പക്ഷേ, വലിയ തമാശക്കാരനാണു ജയചന്ദ്രൻ. പണ്ട്, എന്റെ തിരക്കുള്ള സമയത്ത്, സംഗീതം ചെയ്യുന്ന മുറിയിൽ വന്നു തമാശയൊക്കെ പൊട്ടിക്കും. അതിനു മാത്രമായി അവിടെ വരും
നാലു വർഷം മുൻപൊരു സന്ധ്യ. കൊച്ചിയിലെ ഭാസ്കരീയം ഹാളിൽ കേരളപ്പിറവിയോടനുബന്ധിച്ച് മലയാളമനോരമയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പി.ജയചന്ദ്രന്റെ സംഗീതപരിപാടി. സമയമടുത്തിട്ടും ഗായകനെത്തിയില്ല. ബ്ലോക്കിൽ കുടുങ്ങിയിരിക്കുന്നു. എല്ലാവരും അങ്കലാപ്പിലായി. കാത്തിരിപ്പ് ഒന്നരമണിക്കൂർ നീണ്ടു. ഒടുവിൽ ആളെത്തി. പരിപാടി തുടങ്ങാൻ വേദിയിൽ കയറുന്നതിനുതൊട്ടുമുൻപാണ് ആരോ ചോദിച്ചത്, ‘കേരളപ്പിറവിയുമായിട്ട് പാന്റ്സിട്ടാണോ ജയേട്ടാ പാടുന്നത്... മുണ്ടില്ലേ?’ എന്ന്.... ഗായകൻ ഒന്നു പകച്ചു. അടുത്തനിമിഷം, അവിടെയുണ്ടായിരുന്ന കാവിക്കൈലിയുടുത്ത ഒരു സുഹൃത്തിനെ അടുത്തുള്ള മുറിയിലേക്കു വലിച്ചുകൊണ്ടുപോയി. മടങ്ങിവരുമ്പോൾ അതാ ഗായകൻ മുണ്ടുടുത്ത് ഒരുങ്ങിയിരിക്കുന്നു... ഗാനമേള കഴിഞ്ഞ് ജയചന്ദ്രനെത്തുന്നതുവരെ സുഹൃത്തിന് പുറത്തിറങ്ങാനാവാതെ മുറിയിലിരിക്കേണ്ടിവന്നത് തമാശ. മറ്റൊരു പരിപാടിയിലും ജയചന്ദ്രന് ഇതുപോലെ വൈകിയെത്തേണ്ടിവന്നു. ടിവിയിൽ ലൈവുള്ളതാണ്. പക്ഷേ, ഗായകന്റെ വേഷം മുഷിഞ്ഞ കൈലിയും ടിഷർട്ടും.
നിരവധി തവണ ഭാവഗായകൻ പി.ജയചന്ദ്രനുമായി ഫോണിൽ സംസാരിച്ചിട്ടുണ്ട്. ജാനകിയമ്മയുമായുള്ള (എസ്.ജാനകി) യുഗ്മഗാനങ്ങളെക്കുറിച്ച് ഒരുപാട് ചർച്ച ചെയ്തിട്ടുണ്ട്. അദ്ദേഹത്തെ നേരിൽ കാണുന്നത് 2016 ഏപ്രിൽ 23നാണ്. കല അബുദാബിയുടെ ‘കലാഞ്ചലി’ പരിപാടി അതിഗംഭീരമായി നടക്കുകയാണ്. പ്രോഗ്രാമിനിടയ്ക്ക് എസ്.ജാനകി- ആലാപനത്തിലെ
ജയേട്ടൻ ഒരു പച്ചമനുഷ്യനായിരുന്നു. ഇഷ്ടപ്പെട്ട കാര്യങ്ങൾ ഏറെയിഷ്ടത്തോടെ അദ്ദേഹം പറയുമായിരുന്നു. അദ്ദേഹത്തോടൊപ്പം പല സംഗീത പരിപാടികളും ചെയ്യാനായിട്ടുണ്ട്. എം.ടി സാറിന്റെ ഇഷ്ടഗാനങ്ങളുമായി കോഴിക്കോട്ട് അവതരിപ്പിച്ച പരിപാടിയും മനോരമയ്ക്കായി സംഗീത പരിപാടി അവതരിപ്പിച്ചതുമെല്ലാം അതിലുണ്ട്. രമേശൻ നായർ സാർ
സമൃദ്ധിയുടെയും ആഘോഷത്തിന്റെയും ബാല്യമായിരുന്നു ജയചന്ദ്രന്റേത്. അമ്മ പാലിയത്ത് സ്വരൂപത്തിലെ സന്തതി, അച്ഛൻ തൃപ്പൂണിത്തുറ രാജവംശത്തിലെ രവിവർമ കൊച്ചനിയൻ തമ്പുരാൻ. അദ്ദേഹത്തിന് 250 രൂപയോളം പ്രിവിപഴ്സായി ലഭിച്ചിരുന്നു. അക്കാലത്ത് അതു വളരെ വലിയ സംഖ്യയായിരുന്നു. അതു മുഴുവൻ അച്ഛൻ ഭാര്യയെ ഏൽപിക്കും.
മലയാള സിനിമാഗാനങ്ങളിൽ പ്രിയഭാവങ്ങൾ ബാക്കിവച്ചാണു ജയേട്ടൻ യാത്രയായത്. ഏതാണ്ടു 17 വയസ്സു മുതൽ ജയേട്ടന്റെ ഗാനമേളകളിൽ വയലിൻ വായിക്കാൻ ഞാൻ പോയിട്ടുണ്ട്. ഒരുപക്ഷേ ജയേട്ടൻ ഇല്ലായിരുന്നെങ്കിൽ ഞാനും ജോൺസൺ മാഷും ദേവരാജൻ മാഷിനെ കണ്ടുമുട്ടുമായിരുന്നില്ല. ശരിക്കും ഒരു കൊച്ചുകുട്ടിയുടെ മനസ്സാണു ജയേട്ടന്. എത്ര
ഭാവഗായകൻ എന്നത് മലയാളികൾക്ക് ഭംഗിയുള്ള വാക്ക് മാത്രമല്ലാതാക്കി മാറ്റിയത് പി.ജയചന്ദ്രനാണ്. അനുരാഗ ഗാനം പോലെ, അഴകിന്റെ അല പോലെ നമ്മളിലേക്ക് ഒഴുകിയെത്തിയ ആ ശബ്ദം ഇപ്പോഴില്ല. നമ്മുടെയൊക്കെ അഞ്ച് പതിറ്റാണ്ടു കാലത്തെ പ്രണയത്തെ, കാത്തിരിപ്പിനെ, വിരഹത്തെ, വേദനയെ നഷ്ടബോധത്തെ ഒക്കെ സ്വന്തം ശബ്ദം കൊണ്ട്
നെയ്യാറ്റിൻകര വാഴും കണ്ണാ നിൻ മുന്നിലൊരു നെയ്വിളക്കാകേണം എന്റെ ജന്മം.... ‘പുഷ്പാഞ്ജലി’ എന്ന കസെറ്റിനുവേണ്ടി എസ്.രമേശൻനായരെഴുതി പി.കെ.കേശവൻ നമ്പൂതിരി ഈണമിട്ട ഈ ഗാനം ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു മഹാനടനുണ്ടായിരുന്നു-സാക്ഷാൽ ശിവാജി ഗണേശൻ. ജയചന്ദ്രനെ കാറിൽ കയറ്റി, വീട്ടിൽ വിളിച്ചുകൊണ്ടുപോയി ഈ ഗാനം
യേശുദാസിന്റെ ഗന്ധർവനാദം സാധാരണക്കാരനു കയ്യെത്തിപ്പിടിക്കാനാവാത്ത ഉയരത്തിൽ നിൽക്കുമ്പോൾ ജയചന്ദ്രൻ നമുക്കു സ്പർശിച്ചറിയാവുന്ന അകലത്താണ് എന്നു പറഞ്ഞത് അന്തരിച്ച ചലച്ചിത്ര ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി ആയിരുന്നു. പാട്ടുജീവിതത്തിൽ ജയചന്ദ്രനു ലഭിച്ച പല മികച്ച ഗാനങ്ങളും യേശുദാസിനു പാടാൻ വച്ചവ ആയിരുന്നു.
മലയാളികളുടെ ഭാവഗായകൻ പി. ജയചന്ദ്രൻ ആദ്യം പാടിയത് കുഞ്ഞാലിമരക്കാർ സിനിമയിലാണെങ്കിലും ആദ്യ ഗാനമായി പുറത്തിറങ്ങിയത് 'മഞ്ഞലയിൽ മുങ്ങി തോർത്തി' എന്ന ഗാനം. സൂപ്പർഹിറ്റായ ആ പാട്ടോടെ ജയചന്ദ്രൻ മലയാള പിന്നണി ഗാനരംഗത്ത് ചുവടുറപ്പിച്ചു. ഈ അറിയാക്കഥ ജയചന്ദ്രൻ പങ്കു വച്ചത് മനോരമ ഓൺലൈൻ സംഘടിപ്പിച്ച സെല്ലുലോയ്ഡ് എന്ന പരിപാടിയിലാണ്. ജയചന്ദ്രന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു; ‘1965–ലാണ് ഞാൻ ആദ്യമായി മദ്രാസിൽ എത്തിയത്. കുഞ്ഞാലിമരക്കാർ എന്ന സിനിമയിലാണ് ആദ്യം പാടിയത്. പക്ഷെ, ആദ്യം പുറത്തിറങ്ങിയത് 'മഞ്ഞലയിൽ മുങ്ങി തോർത്തി' എന്ന പാട്ടാണ്. ഇരിങ്ങാലക്കുടയിലെ പയനീർ തീയറ്ററിൽ വച്ചാണ് ആദ്യമായി ഈ പാട്ട് വലിയ ശബ്ദത്തിലെങ്ങനെ കേട്ടത്.’
മലയാളിയുടെ കിന്നരനാദമായിരുന്നു ജയചന്ദ്രന്. തലമുറകളിലേക്ക് പടര്‍ന്ന ശബ്ദം. പ്രണയവും വിരഹവും മലയാളി അറിഞ്ഞത് ജയചന്ദ്രന്റെ പാട്ടുകളിലൂടെ. ഭക്തിയും മുക്തിയും അനുഭവിച്ചതും ഈ നാദത്തിലൂടെ. ഇന്നലെകളിലേക്ക് സ്മൃതി തന് ചിറകിലേറി അവര്‍ സഞ്ചരിച്ചതും ജയചന്ദ്രന് എന്ന വെങ്കലശാരീരത്തിലൂടെയാണ്. സ്കൂള്‍-കോളജ് പഠനകാലത്തു തന്നെ കലയില്‍ സജീവമായിരുന്നു അദ്ദേഹം. മൃദംഗവാദനത്തിലും ലളിതഗാനാലാപനത്തിലും നിരവധി സമ്മാനങ്ങള്‍ നേടി. 1958ലെ സംസ്ഥാന സ്കൂൾ കലോത്സവത്തില്‍ മൃദംഗത്തിന് ഒന്നാം സ്ഥാനം നേടിയ ജയചന്ദ്രനെ ഒരു അപൂര്‍വ സൗഹൃദം കാത്തിരുന്നു. ശാസ്ത്രീയ സംഗീതത്തില്‍ ഒന്നാമതെത്തിയ യേശുദാസ് ആയിരുന്നു അത്. അന്ന് കണ്ട് പരിചയപ്പെട്ട് പിരിഞ്ഞു അവര്‍. ബിരുദപഠനത്തിനുശേഷം ജോലി തേടിയാണ് ജയചന്ദ്രന് മദ്രാസിലേക്ക് പോയത്. അദ്ദേഹത്തിന്റെ ജ്യേഷ്ഠന് അവിടെയായിരുന്നു ജോലി. മെഡിക്കല്‍ റപ്രസന്റേറ്റിവ് ആയി ജോലി ലഭിച്ചെങ്കിലും ജയചന്ദ്രന് കലയുടെ വലയില്‍ വീണിരുന്നു. സ്കൂള്‍ കാലത്ത് പാട്ടുകാരനായി പരിചയപ്പെട്ട യേശുദാസ് പ്രശസ്ത ഗായകനായി ഈ സമയം മദ്രാസില്‍ ഉണ്ട്. മാത്രമല്ല ജ്യേഷ്ഠന്റെ അടുത്ത കൂട്ടുകാരനുമാണ്. വാടകമുറിയിലെ വൈകുന്നേരങ്ങളില്‍ യേശുദാസ് പാടുന്ന മുഹമ്മദ് റഫി ഗാനങ്ങളിലൂടെ അരങ്ങില്‍ ജയചന്ദ്രനും പാടിത്തുടങ്ങി. അന്നു തുടങ്ങിയ ആത്മസൗഹൃദമാണ് അവര്‍ തമ്മില്‍. തന്നെ പിന്നിലിരുത്തി സ്കൂട്ടറിൽ സിനിമയ്ക്ക് പോകുന്ന യേശുദാസിന്റെ ഓര്‍മകളൊക്കെ ജയചന്ദ്രന് പങ്കുവയ്ക്കുമായിരുന്നു. മദ്രാസിലെ ഗാനമേളകളില്‍ പാടിത്തുടങ്ങിയ ജയചന്ദ്രന് സിനിമാഗാനങ്ങളിലേക്ക് വഴിയൊരുക്കിയതും ഒരുവേള യേശുദാസ് തന്നെ. യേശുദാസ് ഉള്‍പ്പെടെ ഗായകര്‍ പങ്കെടുക്കുന്ന ഒരു ഗാനമേള മദ്രാസില്‍ സംഘടിപ്പിക്കുന്നു. പക്ഷേ, പരിപാടി ദിവസം യേശുദാസിന് എത്തിച്ചേരാന്‍ കഴിഞ്ഞില്ല. 1964ല്‍ ഇറങ്ങിയ പഴശ്ശിരാജ സിനിമയിലെ ‘ചൊട്ട മുതല്‍ ചുടല വരെ’
ഉറുമ്പിൻകൂട്ടത്തിന്റെ കടിയേറ്റുകൊണ്ടായിരുന്നു ജയചന്ദ്രന്റെ ആദ്യത്തെ സിനിമാ അഭിനയം 1979 ൽ. ഒ.രാമദാസ് സംവിധാനം ചെയ്ത ‘കൃഷ്ണപ്പരുന്ത്’ ആയിരുന്നു ആ ചലച്ചിത്രം. സിനിമയിൽ മധുവും കെ.പി.ഉമ്മറും പുതുമുഖനായിക അംബികയും കഴിഞ്ഞാൽ യുവനായകനായി ജയചന്ദ്രൻ. പുഴക്കരയിൽ അംബികയോടൊപ്പമുള്ള പ്രണരംഗം അഭിനയിക്കുമ്പോഴാണ്
പി.ജയചന്ദ്രനെ സമ്പൂർണ പാട്ടുകാരനാക്കിയതിൽ എം.കെ.അർജുനൻ വലിയ പങ്കുവഹിച്ചു. ‘ഹൃദയമുരുകി നീ കരയില്ലെങ്കിൽ കദനം നിറയുമൊരു കഥ പറയാം...’ എം.കെ.അർജുനൻ എന്ന സംഗീത സംവിധായകൻ അരങ്ങേറ്റം കുറിക്കുന്ന ‘കറുത്ത പൗർണമി’ (1968) എന്ന സിനിമ. അതിലെ ഒന്നിനൊന്നു മനോഹരമായ ഗാനങ്ങൾ ചെന്നൈയിലെ വിജയാ ഗാർഡൻസ് സ്റ്റുഡിയോയിൽ
മലയാളിയുടെ കാതോരംചേർന്ന് ദശാബ്ദങ്ങളായി സ്നേഹാർദ്രം പാടിക്കൊണ്ടിരുന്ന നമുക്കേറെ പ്രിയങ്കരമാെയാരു ഗാനമാണു തീർന്നുപോയത്. ഭാവസൗന്ദര്യത്തിന്റെ ആ കടത്തുവള്ളം യാത്രയാകുമ്പോൾ കരയിലിതാ നാം മാത്രമാകുന്നു. ഒഴുകിയൊഴുകി ഈ പാട്ട് എങ്ങോട്ടാണിങ്ങനെ കൊണ്ടുപോകുന്നതെന്നു പല ഗാനങ്ങളിലൂടെയും നമ്മെ വിസ്മയിപ്പിച്ചൊരാളുടെ വേർപാടാണിത്. പി.ജയചന്ദ്രൻ ഓർമയാകുമ്പോൾ അതിസുന്ദരമായൊരു പാട്ടുകാലംകൂടിയാണല്ലോ ഓർമയാകുന്നത്.
വാക്കുകൾ നഷ്ടമാകുന്ന വേദനയിലാണു ഞാൻ. ഏറെ പ്രിയപ്പെട്ട ജയചന്ദ്രന്റെ ആരോഗ്യ പ്രശ്നങ്ങൾ ഭേദമായി എന്ന് കുറേനാൾ മുൻപറിഞ്ഞപ്പോൾ വലിയ ആശ്വാസവും സന്തോഷവും തോന്നിയിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും ആശുപത്രിയിലായെന്നും അൽപം ഗുരുതരമാണെന്നും അറിഞ്ഞിരുന്നെങ്കിലും ഓർക്കാപ്പുറത്ത് ഇങ്ങനെ വിട്ടുപോകുമെന്ന്
തൃശൂർ ∙ ഭാവഗായകന് ഹൃദയാഞ്ജലിയോടെ പ്രിയപ്പെട്ടവരും ആരാധകരും. മമ്മൂട്ടി, ശ്രീകുമാരൻ തമ്പി, ബാലചന്ദ്ര മേനോൻ, രമേശ് ചെന്നിത്തല, പെരുവനം കുട്ടൻമാരാർ, സത്യൻ അന്തിക്കാട്, മന്ത്രിമാരായ ആർ.ബിന്ദു, കെ.രാജൻ തുടങ്ങിയവരടക്കം വൻ ജനാവലിയാണ് തൃശൂർ സംഗീത നാടക അക്കാദമി ഹാളിൽ പ്രിയ ഗായകന് ആദരമർപ്പിക്കാനെത്തിയത്.
രോഗം ശരീരകോശങ്ങളെ കാര്‍ന്നു തിന്നുമ്പോഴും മലയാളത്തിന്റെ ഭാവഗായകന് ഉലയാത്ത ആത്മവിശ്വാസത്തോടെ ആവര്‍ത്തിച്ച് പറഞ്ഞു: ‘‘ഞാന്‍ ഇനിയും വരും. ഇനിയും പാടും. പഴയ ജയചന്ദ്രനായിത്തന്നെ...’’ നിറഞ്ഞ പുഞ്ചിരിയില്‍ പൊതിഞ്ഞ ആ വാക്കുകള്‍ ഇനിയില്ല. മാഞ്ഞുപോയ ആ ചിരി മായാതെ നില്ക്കുന്നു മനസ്സില്‍... വിവിധ ഭാഷകളിലായി പതിനാറായിരത്തില്‍ പരം ഗാനങ്ങള്‍ ആലപിച്ച ജയചന്ദ്രന് നഖക്ഷതങ്ങള്‍, പരിണയം ഉള്‍പ്പെടെ ചില സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്. യേശുദാസ് കത്തിനില്‍ക്കുന്ന കാലത്ത് അദ്ദേഹത്തെ അതിജീവിക്കാന്‍ സമകാലികരും പൂര്‍വസൂരികളും പിന്‍ഗാമികളുമായ ഒരു ഗായകര്‍ക്കും കഴിഞ്ഞില്ല. ആ സുവര്‍ണശബ്ദം അത്രമേല്‍ ശക്തമായിരുന്നു. ഗിരിശൃംഗത്തോളം ഉയരങ്ങളില്‍ നില്ക്കുന്ന ദാസിന്റെ സമശീര്‍ഷനായി പതിറ്റാണ്ടുകളോളം നില്ക്കാന് എണ്ണത്തില്‍ കുറഞ്ഞ പാട്ടുകളിലൂടെ ജയചന്ദ്രന് സാധിച്ചതെങ്ങിനെ എന്ന ചോദ്യത്തിനും ശ്രോതാക്കളുടെ മുന്നില്‍ വ്യക്തമായ ഉത്തരമുണ്ട്. യേശുദാസ് ശബ്ദഗാംഭീര്യം കൊണ്ട് മുന്നേറിയപ്പോള്‍ ജയചന്ദ്രന് ആലാപനത്തിലെ ഭാവാത്മകത കൊണ്ട് തന്റെ കയ്യൊപ്പ് ചാര്‍ത്തി. കഥാസന്ദര്‍ഭവും കഥാപാത്രങ്ങളുടെ വൈകാരികതയെയും പ്രോജ്ജ്വലിപ്പിക്കാന്‍ പര്യാപ്തമാം വിധം അവരുടെ ഉളളറിഞ്ഞ് ഭാവമധുരമായി അദ്ദേഹം പാടി. ഹൃദയദ്രവീകരണശേഷിയുളള പാട്ടുകളായിരുന്നു ജയചന്ദ്രന്റേത്.
പി.ജയചന്ദ്രനെ മലയാളികൾ സ്നേഹത്തോടെ വിശേഷിപ്പിക്കുന്നത് ഭാവഗായകൻ എന്നാണ്. വരികളുടെയും സംഗീതത്തിന്റെയും ആത്മാവ് നഷ്ടപ്പെടുത്താതെ ഓരോ ഗാനവും ആവശ്യപ്പെടുന്ന ഭാവം അതേ തീവ്രതയോടെ ആസ്വാദകരിലേക്കു പകർന്നു നൽകുന്ന അനുഗ്രഹീത ഗായകനാണ് അദ്ദേഹം. ദേവരാജാൻ മലയാളത്തിനു നൽകിയ വരദാനാമാണ് ജയചന്ദ്രൻ. 1965 ൽ പി.എ.ചിദംബരനാഥിന്റെ സംഗീതത്തിൽ കുഞ്ഞാലിമരയ്ക്കാറിലൂടെയാണ് അദ്ദേഹം ചലച്ചിത്ര പിന്നണി ഗാനശാഖയിലേക്ക് കടന്നുവരുന്നതെങ്കിലും 1967 ൽ പുറത്തിറങ്ങിയ കളിത്തോഴൻ എന്ന ചിത്രത്തിനു വേണ്ടി ദേവരാജാന്റെ സംഗീതത്തിൽ പാടിയ 'മഞ്ഞലയില്‍മുങ്ങിത്തോര്‍ത്തി' എന്ന ഗാനം ജയചന്ദ്രൻ എന്ന ഗായകനെ അടയാളപ്പെടുത്തി. പ്രണയമോ വിരഹമോ കാത്തിരിപ്പോ ഉല്ലാസമോ എന്തു തരം മാനുഷിക ഭാവങ്ങളെയും തീവ്രത നഷ്ടമാകാതെ ആസ്വാദകരിലേക്ക് പകർത്തിവെക്കാൻ അദ്ദേഹത്തിനു പ്രത്യേക സിദ്ധിയുണ്ട്.
തന്നെ സിനിമയിലേക്ക് ആകർഷിച്ചത് യേശുദാസിന്റെയും ജയചന്ദ്രന്റെയും പാട്ടുകളാണെന്ന് സംവിധായകൻ കമൽ. താൻ സിനിമയിലെത്തിയ കാലത്ത് തന്റെ സിനിമകളിലെ പാട്ടുകൾ യേശുദാസ് ആണ് പാടിയിരുന്നത്. ഒരിക്കൽ കണ്ടപ്പോൾ ജയചന്ദ്രനെ കണ്ടപ്പോൾ ‘നീ എന്താണ് എന്നെ വിളിക്കാത്തത്’ എന്ന് അദ്ദേഹം ചോദിച്ചെന്നും അതുകേട്ട് വിഷമം
പി.ജയചന്ദ്രന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. ജയചന്ദ്രനുമായി ദീർഘകാലത്തെ ബന്ധമാണ് ശ്രീകുമാരൻ തമ്പിക്ക് ഉള്ളത്. സംഗീതം ശാസ്ത്രീയമായി പഠിക്കാത്ത ആളാണ് ജയചന്ദ്രൻ എങ്കിലും ക്ലാസ്സിക്കലും സെമി ക്ലാസ്സിക്കലും വളരെ നന്നായി പാടുമെന്ന് ശ്രീകുമാരൻ തമ്പി പറയുന്നു. സഹഗായകരെക്കുറിച്ച് നല്ലവാക്കുകൾ പറയുന്ന മറ്റൊരു ഗായകനെ താൻ കണ്ടിട്ടില്ല. താൻ ഒന്നുമല്ലാത്ത കാലത്ത് തന്റെ സഹോദരിയുടെ വിവാഹത്തിന് ജയചന്ദ്രൻ വന്നു പാടിയിട്ടുണ്ട് എന്ന് ശ്രീകുമാരൻ തമ്പി ഓർമിച്ചു. ജയചന്ദ്രന് വേണ്ടി ഏറ്റവുമധികം പാട്ടുകൾ രചിച്ചിട്ടുള്ളത് താനാണെന്ന് അഭിമാനത്തോടെ പറയുമെന്നും അനുജന് തുല്യമായ ജയൻചന്ദ്രൻ വിടപറഞ്ഞ ദുഃഖം എങ്ങനെയാണ് പറഞ്ഞറിയിക്കേണ്ടതെന്ന് അറിയില്ലെന്നും ശ്രീകുമാരൻ തമ്പി കൂട്ടിച്ചേർത്തു.
അപൂർവസുന്ദരമായൊരു ഗാനത്തിലെ രാഗസഞ്ചാരം പോലെ, ആകസ്മികതകൾ കൗതുകം വിതറിയ സംഗീതജീവിതമാണ് പി.ജയചന്ദ്രന്റേത്. നാടകീയത മാത്രമല്ല, ഭാഗ്യ നിർഭാഗ്യങ്ങളും ചിലപ്പോൾ ആ ജീവിതത്തിനു പക്കമേളമൊരുക്കി. ഗായകന്റെ സംഗീതജീവിതത്തിലെ അത്തരം കൗതുകങ്ങളിലൂടെ... തോ ബാത് തുഛ് മേം ഹേ തേരീ തസ്വീർമേം നഹീം (ആലാപനം: മുഹമ്മദ് റഫി -1963) ജയചന്ദ്രന് ഏറ്റവും പ്രിയപ്പെട്ട ഗായകൻ മുഹമ്മദ് റഫിയും ഗായിക പി.സുശീലയുമാണ്. പ്രദീപ് കുമാർ നായകനായ ‘താജ്മഹൽ’ എന്ന ഹിന്ദി സിനിമ റിലീസായ സമയം. സിനിമ കണ്ടശേഷം, അതിലെ മുഹമ്മദ് റഫിയുടെ ഗാനങ്ങൾ ഉറക്കെപ്പാടി, മദ്രാസിലെ നിരത്തിൽ, നഗരവിളക്കുകൾക്കു നടുവിലൂടെ ബൈക്കിൽ മൂന്നുപേർ... ജയചന്ദ്രൻ, അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ സുധാകരൻ, പിന്നെ സാക്ഷാൽ യേശുദാസ്. സുധാകരന്റെ ഉറ്റ സുഹൃത്തായിരുന്നു യേശുദാസ്.
ഗാനഗന്ധർവൻ എന്ന് യേശുദാസിനെ വിളിച്ചപ്പോൾ ജയചന്ദ്രൻ നമുക്ക് ‘ഭാവഗായകൻ’ ആയിരുന്നു. മലയാളികൾ തങ്ങളുടെ പ്രിയഗായകരെ അടുക്കിയിരിക്കുന്നത് കെ.ജെ.യേശുദാസ്, പി.ജയചന്ദ്രൻ എന്നൊരു ക്രമത്തിലാണ്. മൂന്നുമുതൽ താഴോട്ടുള്ള സ്ഥാനങ്ങളെക്കുറിച്ച് ഭിന്ന അഭിപ്രായങ്ങൾ ഉണ്ടാകാമെങ്കിലും ഒന്നും രണ്ടും സ്ഥാനങ്ങൾ
തൃശൂർ ∙ മലയാളികളുടെ ഭാവഗായകന് പി. ജയചന്ദ്രന് (80) വിട . രാത്രി ഏഴു മണിക്ക് പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 7.54 നാണ് മരണം സ്ഥിരീകരിച്ചത്. അര്‍ബുദ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 9 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ഇന്നലെയാണ് ആശുപത്രി വിട്ടത്.
ആയിരക്കണക്കിനു പ്രിയഗാനങ്ങളിലൂടെ അര നൂറ്റാണ്ടിലേറെയായി നമുക്കിടയിലുണ്ട് പി.ജയചന്ദ്രൻ. നമ്മുടെ നൊമ്പരത്തിലും പ്രണയത്തിലും വിരഹത്തിലും ഉല്ലാസത്തിലുമെല്ലാം എത്രയോവട്ടം കൂട്ടുവന്ന ശബ്ദം. ആദരവിനേക്കാൾ നമ്മുടെ പ്രിയം പിടിച്ചുപറ്റിയ പ്രതിഭ. എന്നിട്ടും അദ്ദേഹം ഒരു ആത്മകഥയെഴുതിയപ്പോൾ നമ്മോടു പറയേണ്ടി വന്നു.
വർഷങ്ങൾക്കു മുൻപ് ഗൾഫിൽ പി.ജയചന്ദ്രന്റെ ഗാനമേള. ഒട്ടുമിക്ക പാട്ടുകളുടെയും വരികളെല്ലാം മനഃപാഠമായ അദ്ദേഹം തന്റെ സമൃദ്ധമായ ഓർമയിൽനിന്നാണു പാടുക. സദസ്സെല്ലാം നല്ല സംഗീതലഹരിയിലാണ്. മുൻപിലിരിക്കുന്ന ഒരാൾ അല്പം കൂടുതൽ ‘ലഹരി’യിലാണെന്നു തോന്നുന്നു. പാട്ടിലെ ചില ക്ലിഷ്ടപ്രദേശങ്ങളിലൂടെ ജയചന്ദ്രൻ
അരുമയോടെ നമ്മളൊക്കെ ചെയ്യുന്ന കർമങ്ങൾ പലതുണ്ടാകാം. പക്ഷേ, പി.ജയചന്ദ്രൻ അങ്ങനെ ഓമനിക്കുന്നതു സ്വന്തം ഗാനങ്ങളെത്തന്നെയാണ്. ഇത്രയ്ക്കു കരുതലോടെയും ലോലമായും പാട്ടുകളെ ശബ്ദനാളിയിൽനിന്നു പുറത്തെത്തിക്കുന്നതെങ്ങനെയെന്നു വിസ്മയിപ്പിച്ചു അദ്ദേഹം. അൻപത്തിയെട്ട് കൊല്ലത്തെ ജയചന്ദ്ര സംഗീതയാത്രയിൽ
പരസ്പരം കണ്ടിട്ടില്ലാത്ത 60 പേർ ഒത്തുകൂടി, പാട്ടിന്റ പേരിൽ മാത്രം. പതിനഞ്ചു മിനിറ്റ് കഴിഞ്ഞു പോകണം എന്നു പറഞ്ഞാണു ഗായകൻ പി.ജയചന്ദ്രൻ അവിടെയെത്തിയത്. പോയതോ മണിക്കൂറുകൾ കഴിഞ്ഞ്. കുട്ടികൾ ചെറുപ്പത്തിൽ ചോദിക്കാറില്ലേ...‘നിങ്ങളുടെ കൂടെ എന്നെയും കളിക്കാൻ കൂട്ടാമോ?’ എന്ന്. യാത്ര പറയുംനേരം ജയചന്ദ്രനും
തൃശൂർ ∙ ആറു പതിറ്റാണ്ടോളം മലയാളികളുടെ ഹൃദയസ്വരമായിരുന്ന പി.ജയചന്ദ്രൻ (80) വിട വാങ്ങി. തൃശൂർ അമല ആശുപത്രിയിൽ 7.54 ഓടെയായിരുന്നു അന്ത്യം.. അർബുദ ബാധിതനായി ഏറെനാളായി ചികിൽസയിലായിരുന്ന അദ്ദേഹം വൈകിട്ട് വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. മലയാള ചലച്ചിത്രഗാനശാഖയിലെ എക്കാലത്തെയും മികച്ച ഗാനങ്ങളിൽ പലതും പാടിയിട്ടുള്ള ജയചന്ദ്രന്റെ ആലാപനത്തിൽ പ്രണയവും വിരഹവും ഭക്തിയുമൊക്കെ ഉജ്വലമായ ഭാവപൂർണതയോടെ തെളിഞ്ഞു.
‘മോഹം കൊണ്ടു ഞാൻ.....’ ഹിറ്റ് ഗാനം വീണ്ടും പി.ജയചന്ദ്രൻ ആലപിച്ചപ്പോൾ ആരാധകരുടെ മനസ്സു നിറഞ്ഞു. ഒരാഴ്ച മുൻപ് തൃശൂരിലെ പരിപാടിയിൽ പി.ജയചന്ദ്രൻ ആലപിച്ച ഗാനം സമൂഹമാധ്യമങ്ങളിലും സൂപ്പർഹിറ്റ്. തൃശൂർ ടൗൺ ഹാളിലെ വേദിയിൽ നിറഞ്ഞ കയ്യടികളോടെ സ്വീകരിക്കപ്പെട്ട ഗാനം സമൂഹമാധ്യമങ്ങളിൽ വൈറലായി.
ആരോഗ്യം വീണ്ടെടുത്ത് മലയാളികളുടെ ഭാവഗായകൻ പി.ജയചന്ദ്രൻ വീണ്ടും മൈക്കിനുമുന്നിലെത്തി. ഗുരുവായൂരപ്പനെ സ്തുതിച്ചുകൊണ്ടുള്ള ഗാനമാണ് അദ്ദേഹം മധുരശബ്ദത്തിൽ ആലപിച്ചത്. തൃശൂരിലെ സ്റ്റുഡിയോയിൽ വച്ചായിരുന്നു റെക്കോർഡിങ്. ഗുരുവായൂരപ്പന്റെ കൃപയാലാണ് വീണ്ടും പാടാൻ സാധിച്ചതെന്നും ഭഗവാൻ നിശ്ചയിക്കുന്ന അത്രയും
"യേശുദാസിനു വച്ചിട്ടുള്ള ഒരു പാട്ടിന് ട്രാക്ക് പാടിയിട്ട് പോകാമോ?" ഒരു ഫലിതഗാനം പാടാനെത്തിയ ചെറുപ്പക്കാരനോട് സ്വതവേയുള്ള ഗൗരവത്തിന്റെ മേമ്പൊടിയിൽ ദേവരാജൻ മാസ്റ്ററിന്റെ ചോദ്യമുയർന്നു. "ഓ, പാടാമല്ലോ.'' - അവസരങ്ങളെ തേടി ഇങ്ങ് ഹൈദരാബാദ് വരെ വന്നിരിക്കുന്ന ആ ചെറുപ്പക്കാരന് തികഞ്ഞ വിനയത്തിൽ മറുപടി പറയാൻ
ഗായകൻ പി.ജയചന്ദ്രന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് കുടുംബം. ജയചന്ദ്രൻ ആരോഗ്യവാനാണെന്നും പ്രായാധിക്യത്തിന്റേതായ പ്രശ്നങ്ങളല്ലാതെ മറ്റു തരത്തിലുള്ള അവശതകള്‍ ഇല്ലെന്നും ഗായകനുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. "അദ്ദേഹത്തിന് കുഴപ്പമൊന്നുമില്ല. ഇപ്പോൾ
ഏഴഴകാണ് ആ പൂങ്കുയിലിന്. ചിലപ്പോൾ തോന്നും ആ കുയിലിന് പകരം വയ്ക്കാൻ മറ്റൊരു കുയിലില്ല മലയാളത്തിൽ എന്ന്, സിനിമാ ചരിത്രത്തിൽ കുയിൽപ്പാട്ടുകൾ ആയിരക്കണക്കിനുണ്ടെങ്കിലും. "പൊന്നും പൂവും" (1982) എന്ന ചിത്രത്തിനു വേണ്ടി ഭാസ്കരൻ മാഷിന്റെ പൂങ്കുയിലിന് ഈണച്ചിറകുകൾ നൽകിയത് കെ.രാഘവൻ. ഭാവദീപ്തമായ ആലാപനത്താൽ
‘തന്മാത്ര’...താൻ മാത്രമാകുന്നൊരു ലോകത്തേക്കു മറവിരോഗം മടക്കിവിളിച്ച ഒരാളുടെ കഥ. അങ്ങനെയൊരുപാടു പേരുടെ കഥ. നിങ്ങളും മറന്നോ രമേശൻ നായരെ? ഒരു പാവം സർക്കാരുദ്യോഗസ്ഥൻ... പോക്കുവെയിലത്തു മക്കളോടൊപ്പം കളി പറഞ്ഞും രാനിലാവത്തു കെട്ട്യോളെ ചുറ്റിപ്പുണർന്നും നേരം കഴിച്ചവൻ. മക്കളുടെ ഒഴിവുകാലങ്ങളിൽ നീണ്ട
പാട്ടിന്റെ പല കാലങ്ങൾ പിന്നിട്ടാണ് പാലിയത്ത് ജയചന്ദ്രൻ എൺപതിലെത്തുന്നത്. പാടാൻ കൊതിച്ച കാലം, പാടിപ്പതിഞ്ഞ കാലം, അധികം പാടാതിരുന്ന കാലം, പാട്ടിലലിഞ്ഞ കാലം... അങ്ങനെ ജയചന്ദ്രികയുടെ ഗാനഋതുഭേദങ്ങൾ പരന്നുകിടക്കുന്നു. 1944 മാർച്ച് 3നു ജനിച്ച ആ ശബ്ദത്തിന് ഇന്ന് എൺപതു തികയുമ്പോഴും, ദാ ഇപ്പോഴൊരു പാട്ടു പാടി നമ്മിൽ പ്രണയം നിറയ്ക്കുമെന്നു കാതോർക്കുന്നില്ലേ? അതുകൊണ്ട് നമുക്കു ജയേട്ടനെ ‘എൺപതിന്റെ ചെറുപ്പം’ എന്നു വിളിച്ച് ആശംസിക്കാം.
ഗായകൻ പി.ജയചന്ദ്രന്റെ സ്വരമാധുരി നിറയുന്ന ‘താരാട്ടിൻ മധുരം’ എന്ന സംഗീത വിഡിയോ ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. കൃഷ്ണ സന്തോഷ് വരികൾ കുറിച്ച ഗാനമാണിത്. സന്തോഷ് പാഞ്ചജന്യം ഈണമൊരുക്കി. ഗൗരി നാരായണൻ ആണ് പാട്ടിലെ പെൺസ്വരം. മനോരമ മ്യൂസിക് പുറത്തിറക്കിയ ‘താരാട്ടിൻ മധുരം’ ഇതിനകം ആസ്വാദകശ്രദ്ധ
‘മൗനം പോലും മധുരം!’ എപ്പോൾ? ‘ഈ മധുനിലാവിൻ മഴയിൽ.’ കൊള്ളാം. മലയാളത്തിന്റെ പാട്ടുപെരുമയിലെ തമ്പിമാജിക്കിൽ മൗനം ശരിക്കും മധുരിക്കുകയായിരുന്നു! ‘സാഗര സംഗമ’ത്തിനായി (1983) വിളമ്പിയ ആ മധുരം നാല് ദശാബ്ദത്തിനിപ്പുറവും രുചികേടില്ലാത്ത വിഭവമായി ശേഷിക്കുന്നുവെങ്കിൽ ആ മാന്ത്രികതയ്ക്കു വേറെന്തു പേരു
പി.സുശീല ദാസിന്റെ ശബ്ദത്തിന് യാതൊരു പ്രായവും ബാധിച്ചിട്ടില്ല. എത്രയെത്ര പാട്ടുകള്‍ ഞങ്ങള്‍ ഒരുമിച്ചു പാടി! മേഘസന്ദേശമെന്ന തെലുങ്ക് സിനിമയില്‍ പാടിയ പ്രിയേ ചാരു ശീലേ എന്ന ഗാനവും നൌഷാദ് മലയാളത്തില്‍ ആദ്യമായി സംഗീതസംവിധാനം നിര്‍വഹിച്ച ധ്വനി എന്ന ചിത്രത്തിലെ അനുരാഗലോല ഗാത്രി എന്ന പാട്ടും ദാസ് തന്നെ
ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയുടെ ആദ്യ സംവിധാന സംരംഭമായ ‘ഒറ്റ’യിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘പെയ്നീർ പോലെ’ എന്നു തുടങ്ങുന്ന പാട്ടിനു വരികൾ കുറിച്ചിരിക്കുന്നത് റഫീഖ് അഹമ്മദ് ആണ്. എം.ജയചന്ദ്രന് ഈണം പകർന്ന ഗാനം പി.ജയചന്ദ്രനും ബെന്നി ദയാലും ചേർന്നാലപിച്ചു. വൈരമുത്തുവും ചിത്രത്തിനു വേണ്ടി
ആകാശവാണിയിൽ പതിവായി കേട്ടിരുന്നൊരു പരിപാടിയുണ്ടായിരുന്നു പണ്ട്. ശ്രോതാക്കൾ ആവശ്യപ്പെട്ട ഗാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഉച്ചയ്ക്ക് ഒരു മണിനേരത്തെ ഗാനോത്സവം. ആദ്യമാദ്യം പി.ജയചന്ദ്രനെയും ജാനകിയമ്മയെയും യേശുദാസിനെയുമൊക്കെ കേട്ടത് ഗാനോത്സവത്തിലൂടെയാണ്. ആ പരിപാടിയിൽ ഏറ്റവുമധികം തവണ ആവർത്തിച്ചു കേട്ടൊരു
കൊച്ചി ∙ ആശംസാമധുരം നുണഞ്ഞ്, സംഗീതമഴ നനഞ്ഞു മലയാളത്തിന്റെ വാനമ്പാടിക്ക് അറുപതാം പിറന്നാൾ. ആഘോഷങ്ങൾ ഒഴിവാക്കി, സ്വകാര്യ ചാനലിന്റെ റിയാലിറ്റി ഷോയിൽ യുവഗായകരുടെ പ്രകടനങ്ങൾ ആസ്വദിച്ചായിരുന്നു കെ.എസ്.ചിത്രയുടെ ജന്മദിനം. ചിത്രയെ തേടി രാവിലെ തന്നെ യുഎസിൽനിന്നു ഗാനഗന്ധർവന്റെ ജന്മദിനാശംസയെത്തി.
അരുമയോടെ നമ്മളൊക്കെ ചെയ്യുന്ന കർമങ്ങൾ പലതുണ്ടാകാം. പക്ഷേ, പി.ജയചന്ദ്രൻ അങ്ങനെ ഓമനിക്കുന്നതു സ്വന്തം ഗാനങ്ങളെത്തന്നെയാണ്. ഇത്രയ്ക്കു കരുതലോടെയും ലോലമായും പാട്ടുകളെ ശബ്ദനാളിയിൽനിന്നു പുറത്തെത്തിക്കുന്നതെങ്ങനെയെന്നു വിസ്മയിപ്പിക്കുന്നു, ഇന്നീ എഴുപത്തൊമ്പതാം പിറന്നാളിലും അദ്ദേഹം. അൻപത്തിയേഴു
പ്രണയദിനത്തിൽ പാട്ടിന്റെ വസന്തകാലം സമ്മാനിച്ച് മനോരമ മ്യൂസിക്. ചിലങ്ക, സ്നേഹമെന്ന നോവുമായ്, പ്രണയവസന്തം, കൂടെ നീ, ആലീസ് എന്നീ പേരുകളായാണ് പാട്ടുകൾ പുറത്തിറക്കിയിരിക്കുന്നത്. വേറിട്ട പ്രണയം പറയുന്ന, വ്യത്യസ്ത ആവിഷ്കാര ശൈലി നിറയുന്ന പാട്ടുകൾ ഇതിനകം ആരാധകഹൃദയങ്ങൾ കീഴടക്കിക്കഴിഞ്ഞു. മിധു
ഏതാനും ദിവസം മുൻപും വാണി ജയറാമുമായി സംസാരിച്ചിരുന്നു – പത്മഭൂഷൺ കിട്ടിയപ്പോൾ. വളരെ സന്തോഷത്തോടെയാണു സംസാരിച്ചത്. അതുകൊണ്ടുതന്നെ മരണവാർത്ത എത്തിയതു വലിയ ഷോക്കായാണ്. കൂടെയുണ്ടായിരുന്ന ഒരാൾ പെട്ടെന്നു പോയി.<a
കൊച്ചി ∙ മലയാളിയുടെ ഹൃദയസരസ്സില്‍ പാട്ടിന്റെ പാലാഴിയൊഴുക്കിയ ശ്രീകുമാരന്‍ തമ്പിക്കു മഴവില്‍ മ്യൂസിക് സമഗ്രസംഭാവനാ പുരസ്കാരം. പി.ജയചന്ദ്രന്, ജയറാം, കെ.എസ്.ചിത്ര, സുജാത, ജി.വേണുഗോപാല്‍, വിജയ് യേശുദാസ്, ശ്വേത മോഹന്‍, സംഗീത സംവിധായകന് ശരത്, ജോയ് ആലുക്കാസ് ഇന്ത്യ ലിമിറ്റഡ് സി.ഇ.ഒ. ബേബി ജോര്‍ജ്
താരനിബിഢമായി മലയാളത്തിലെ ഏറ്റവും വലിയ സംഗീതപുരസ്കാര വേദിയായ മഴവിൽ മ്യൂസിക് അവാർഡ്സ്. ഡിസംബർ 24, 25 തീയതികളിലായി വൈകുന്നേരം 7 മണിക്ക് പരിപാടി മഴവിൽ മനോരമ ചാനലിൽ സംപ്രേക്ഷണം ചെയ്യും. സംഗീതരംഗത്തെ മുതിർന്ന തലമുറ ഗായകരും ഇളമുറക്കാരും പാട്ടുമേളം തീർക്കുന്ന വേദിയിൽ സിനിമാ രംഗത്തെ നിരവധി പ്രമുഖരും
മലയാള ചലച്ചിത്രഗാനങ്ങളിൽ മെലഡി മാറ്റി സർക്കസ് കൊണ്ടുവന്ന ആളാണ് സംഗീത സംവിധായകൻ രവീന്ദ്രനെന്ന് ഗായകൻ പി. ജയചന്ദ്രൻ ആരോപിച്ചു. ‘സ്വരം തൃശൂരി’ന്റെ ആദരം ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ‘‘ദേവരാജൻ കൊണ്ടുവന്ന മെലഡി, രവീന്ദ്രൻ മാറ്റിമറിച്ചു. പകരം സർക്കസ് കാണിച്ചു. രവീന്ദ്രനും യേശുദാസും
ആഗ്രഹിച്ചു പാടിയ പാട്ട് സിനിമയിറങ്ങുമ്പോൾ അപ്രത്യക്ഷമാകുക, അല്ലെങ്കിൽ മറ്റൊരാളിന്റെ ശബ്ദത്തിൽ കേൾക്കേണ്ടിവരിക. രണ്ടിലേതായാലും പാട്ടുകാർക്ക് അതു വേദനാജനകമാണ്. ഒപ്പം, ചിലർക്ക് അഭിമാനത്തകർച്ചയും. പക്ഷേ ഇതൊക്കെ സിനിമയിൽ പതിവാണ്. സാഹചര്യത്തിനും തിരക്കഥയിലെ മാറ്റങ്ങൾക്കും അനുസരിച്ചു പാട്ടുകൾ ചേർക്കുകയും
മലയാളത്തിന്റെ ഭാവഗായകനായ പി.ജയചന്ദ്രൻ ഓണത്തെ ഓർത്തെടുക്കുന്നു... ഓണക്കാലത്തു മണ്ണു കുഴച്ച് ഓണത്തപ്പനെ ഉണ്ടാക്കി പൂജിക്കുമായിരുന്നു. അന്നൊക്കെ ഗംഭീരമായാണ് ഓണം ആഘോഷിച്ചിരുന്നത്. പലതരത്തിലുള്ള പൂക്കൾ പറിക്കലും പൂക്കളമിടലും ഊഞ്ഞാലാട്ടവും പലതരത്തിലുള്ള കളികളുമൊക്കെയായി അന്നൊക്കെ ഓണക്കാലം വരുന്നതു
ഇന്ദ്രൻസ് മുഖ്യ വേഷത്തിലെത്തുന്ന വാമനനിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘ആകാശ പൂ ചൂടും’ എന്നു തുടങ്ങുന്ന ഗാനം മലയാളികളുടെ ഇഷ്ടഗായകരായ സുജാത മോഹനും പി.ജയചന്ദ്രനും ചേർന്നാണ് ആലപിച്ചത്. സന്തോഷ് വർമയുടെ വരികൾക്ക് നിധിൻ ജോർജ് ഈണമൊരുക്കിയിരിക്കുന്നു. കുടുംബബന്ധത്തിന്റെ ഇഴയടുപ്പമാണ് ഗാനരംഗങ്ങളിൽ
ഗായകൻ പി.ജയചന്ദ്രനു ദൈവം ഒരു ‘ടൈ’ സമ്മാനമായി കൊടുത്തയച്ചു. ജയചന്ദ്രൻ ടൈ നെറ്റിയോട് ചേർത്തു പിടിച്ചു കണ്ണുകൾ അടച്ചു പറഞ്ഞു; ‘‘ഇതു ദൈവം കൊടുത്തയച്ച ബഹുമതിയാണ്. എന്റെ അവസാനശ്വാസം വരെ ഇതു നെഞ്ചോടു ചേർത്തു വയ്ക്കും. ഇനി എനിക്കൊരു ബഹുമതിയും വേണ്ട’’. പ്രശസ്ത ഗായകൻ മുഹമ്മദ് റഫിയുടെ കുടുംബം ജയചന്ദ്രനു
കാലമെത്ര മാറി! നമ്മുടെ സംഗീതസങ്കല്പങ്ങളും മാറി. സാങ്കേതികപുരോഗതി പാട്ടുകളെ എവിടെയൊക്കെയോ കൊണ്ടുപോയി. അപ്പോഴും ഇളംകാറ്റിനെയും ഇലകളെയും തരളിതമാക്കി ഇവിടെയൊരു പാട്ടുകാരൻ നിറഞ്ഞു നിൽക്കുന്നു. അൻപത്തിയഞ്ച് വർഷമായി നാം കേട്ടുകൊണ്ടിരിക്കുന്ന ആ ശബ്ദത്തിന് ഇന്നും ഹരിതദൈവികത! പി.ജയചന്ദ്രന്റെ
നിത്യഹരിതനായകൻ പ്രേംനസീറിനെപ്പോലെ മുഖത്തു ഭാവം പ്രതിഫലിപ്പിച്ചുകൊണ്ട് വെറുതേ പാടി അഭിനയിക്കുകയാണ് മധുസാർ. 'രാജീവ നയനേ നീയുറങ്ങൂ…. രാഗവിലോലേ നീയുറങ്ങൂ...' 'ഇയാൾ നസീറിനെ തോൽപ്പിച്ചുകളയുമോ' എന്ന രസികൻ വിചാരം ചിരിമുകുളങ്ങളായി എന്നിൽ നിന്നു പുറത്തുവന്നപ്പോൾ പാട്ടു നിർത്തി. ഉടനൊരു ചോദ്യം: 'ഈ
'സാമ്പാറിൽ മുങ്ങിത്തപ്പി വെണ്ടക്ക കിട്ടിയല്ലോ നിന്നെ മാത്രം കണ്ടില്ലല്ലോ നീ മാത്രം വന്നില്ലല്ലോ പ്രേമത്തക്കാളി, തക്കാളി, തക്കാളി!' പി.ജയചന്ദ്രൻ പാടിയ 'മഞ്ഞല'യുടെ പാരഡി. ക്ലാസിലെ ഏറ്റവും പണക്കൊഴുപ്പുള്ള ചെറുക്കൻ പാടുന്നു. നല്ല കയ്യടി കിട്ടി. ടീച്ചർ ഉൾപ്പെടെ എല്ലാവർക്കും ഇഷ്ടമായി.
തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ജെ.സി.ഡാനിയേൽ അവാർഡിന് (5 ലക്ഷം രൂപ) ഗായകൻ പി.ജയചന്ദ്രനെ തിരഞ്ഞെടുത്തു. അരനൂറ്റാണ്ടിലേറെയായി ചലച്ചിത്ര പിന്നണിഗാന രംഗത്തു നിറഞ്ഞു നിൽക്കുന്ന ജയചന്ദ്രൻ | P Jayachandran | JC Daniel Award | Manorama News
തിരുവനന്തപുരം ∙ മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2020ലെ ജെ.സി.ഡാനിയേല്‍ പുരസ്കാരത്തിന് പ്രശസ്ത പിന്നണി ഗായകന് പി.ജയചന്ദ്രനെ തിരഞ്ഞെടുത്തതായി സാംസ്കാരിക മന്ത്രി സജി ചെറിയാന് അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത | P Jayachandran | JC Daniel Award | Manorama News
ഞാൻ കണ്ടവരിൽ ഏറ്റവും പാവമായ സംഗീതജ്ഞനാണ് പി.ജയചന്ദനെന്ന ഗായിക മൃദുല വാരിയരുടെ വിലയിരുത്തലിന് ഉടൻ വന്നു ജയചന്ദ്രന്റെ മറുപടി: ‘ഞാനത്ര പാവമൊന്നുമല്ല. സംഗീതജ്ഞനുമല്ല. സംഗീതം ശരിയാം വിധം പഠിച്ച് അതിൽ െവെദഗ്ധ്യം കാണിക്കുന്നവരാണ് സംഗീതജ്ഞർ’. ഏതു പാട്ടിന്റെയും ആത്മാവ് അറിഞ്ഞും അത് ആസ്വാദകർക്കു പകർന്നും
ഗായകൻ പി.ജയചന്ദ്രനൊപ്പമുള്ള സംഗീതസാന്ദ്ര നിമിഷങ്ങളെക്കുറിച്ചു വിവരിച്ച് യുവപാട്ടെഴുത്തുകാരൻ ബി.കെ.ഹരിനാരായണൻ. അടുത്തിടെ ജയചന്ദ്രനുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു. പുറമേ പരുക്കനെന്നു തോന്നുമെങ്കിലും മനസ്സിൽ നിറയെ സ്നേഹമാണെന്നും സൗഹൃദങ്ങൾ സൃഷ്ടിക്കുന്നതിൽ
‘കരിമുകിൽ കാട്ടിലെ രജനിതൻ വീട്ടിലെ...’ ആ രാത്രിയിൽ ഭാവഗായകൻ ഒട്ടും ഭാവം ചോരാതെ പാടുമ്പോൾ ആരാധകരുടെ കരഘോഷങ്ങളോ ആരവങ്ങളോ എന്തിന്, പിന്നണിയുടെ പിൻബലമോ പോലും അന്നവിടെയില്ല. റെയിൽവേ സ്റ്റേഷനിൽ പിന്നെ ഇതൊക്കെ എങ്ങനെയുണ്ടാവാൻ! ഒപ്പമുള്ളവരെ കൂടാതെ രാത്രിയാത്രയ്ക്ക് വന്നെത്തിയിട്ടുള്ള ഏതാനും കുറച്ചാളുകളും
മലയാളത്തിന്റെ പ്രിയപ്പെട്ട ഭാവഗായകൻ ജയചന്ദ്രന്റെ എഴുപത്തിയേഴാം ജന്മദിനം ജയചന്ദ്രൻ ഫാൻസ് അസോസിയേഷൻ ഇന്റർനാഷനൽ ഖത്തർ ചാപ്റ്റർ വളരെ വിപുലമായി ആഘോഷിച്ചു. മാർച്ച്് മൂന്നിനാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. "Tribute to Shri.P. Jayachandran" എന്ന സംഗീത സന്ധ്യയിൽ ഖത്തറിലെ പ്രശസ്ത ഗായകർ മലയാളം, തമിഴ്,
‘ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ.....’ ഭാവഗായകൻ പി. ജയചന്ദ്രൻ പാടുകയാണ്. ഓർമകളുടെ കൈവഴി താണ്ടി ഒരു മൂന്നു പതിറ്റാണ്ട് പുറകിലേക്ക് ഞാനും സ്വയമറിയാതെ ഓടി. കിതച്ചെത്തിനിന്നത് ഒരു പഴയ റേഡിയോയുടെ ചിലമ്പിച്ച ശബ്ദത്തിനു മുന്നിലാണ്. വരികളുടെ അർഥമോ ഭാവമോ അറിയാത്ത ബാല്യത്തിൽ ആ ഈണം ഹൃദയ
അരുമയോടെ നമ്മളൊക്കെ ചെയ്യുന്ന കർമങ്ങൾ പലതുണ്ടാകാം. പക്ഷേ, പി.ജയചന്ദ്രൻ അങ്ങനെ ഓമനിക്കുന്നതു സ്വന്തം ഗാനങ്ങളെത്തന്നെയാണ്. ഇത്രയ്ക്കു കരുതലോടെയും ലോലമായും പാട്ടുകളെ ശബ്ദനാളിയിൽനിന്നു പുറത്തെത്തിക്കുന്നതെങ്ങനെയെന്നു വിസ്മയിപ്പിക്കുന്നു, ഇന്നീ എഴുപത്തേഴാം പിറന്നാളിലും അദ്ദേഹം. അൻപത്തിയഞ്ചു കൊല്ലത്തെ
ശാസ്ത്രീയസംഗീതം പഠിക്കാതിരുന്നതിന് സ്വയം കുറ്റപ്പെടുത്തിയിട്ടുണ്ടോ എന്നു ഞാന്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു സംഗീതം ശാസ്ത്രീയമായി പഠിച്ചിരുന്നെങ്കില്‍ ഇങ്ങനെ പാടാന്‍ പറ്റുമോ എന്നുതന്നെയറിയില്ല. ഒരുപക്ഷേ ഞാനൊരു കർണാടിക് സംഗീതഞ്ജനായേനെ. പക്ഷേ അന്നു ശാസ്ത്രീയമായി പഠിച്ചിരുന്നെങ്കില്‍ ഇന്നു ഗാനമേളയ്ക്കു
മലയാളികൾക്ക് പ്രപഞ്ചസമത്വസംഗീതവും സ്വർഗ്ഗീയാനുഭൂതികളുടെ മധുസാഗരവുമാണ് ജയചന്ദ്രൻ. ദൈവദേശീയരെന്നു കരുതുന്ന നാം ഇപ്പോൾ വാട്സാപ്പിലും ഫേസ്ബുക്കിലും ‘എന്തൊരു ദുരിതകാലമാണിത്?’, ‘ഈ കൊറോണ തീരുന്നില്ലല്ലോ!! ', 'കേരളത്തിൽ നെൽവയലുകൾ കുറഞ്ഞു, നാളെ എങ്ങനെ ജീവിക്കും? ', 'കാലാവസ്ഥ മാറി', 'ആളുകൾക്ക് പഴയ
ഭാവഗായകൻ പി.ജയചന്ദ്രന്റെ സ്വതസിദ്ധമായ ആലാപനത്തിലൂടെ പുറത്തിറങ്ങിയ ‘പാലക്കാട് നമ്മുടെ പാലക്കാട്’ എന്ന ഗാനം ആസ്വാദകരെ നേടുന്നു. പേരു സൂചിപ്പിക്കും പോലെ തന്നെ പാലക്കാടിനെക്കുറിച്ചാണ് പാട്ടിൽ വർണിച്ചിരിക്കുന്നത്. പാട്ടിനു വേണ്ടി പാലക്കാടിന്റെ എല്ലാ സൗന്ദര്യങ്ങളെയും വരികളിലൂടെ വരച്ചിട്ടത് മേതില്‍
ഞാൻ ഗുരുവായൂരപ്പനിൽ സമർപ്പിച്ചു ജീവിക്കുന്ന ഒരാളാണ്. ശബ്ദവും ദേഹവുമെല്ലാം ഭഗവാന്റെ കയ്യിലാണ്. പാടാൻ പോകുമ്പോൾ എന്റെ ശബ്ദം ലോക്കറിൽനിന്നു ഭഗവാൻ എടുത്തു തരും. അതു കഴിഞ്ഞാൽ തിരിച്ചുവയ്ക്കും. പാടുമ്പോഴുള്ള ശബ്ദം എന്റെ സ്വന്തമല്ല. അതു ഭഗവാൻ കടം തരുന്നതാണ്. ആ ശബ്ദം എന്റേതാണെന്നു കരുതി അഹങ്കരിക്കാറുമില്ല.
ഞാൻ ഗുരുവായൂരപ്പനിൽ സമർപ്പിച്ചു ജീവിക്കുന്ന ഒരാളാണ്. ശബ്ദവും ദേഹവുമെല്ലാം ഭഗവാന്റെ കയ്യിലാണ്. പാടാൻ പോകുമ്പോൾ എന്റെ ശബ്ദം ലോക്കറിൽനിന്നു ഭഗവാൻ എടുത്തു തരും. അതു കഴിഞ്ഞാൽ തിരിച്ചുവയ്ക്കും. പാടുമ്പോഴുള്ള ശബ്ദം എന്റെ സ്വന്തമല്ല | P Jayachandran | Malayalam News | Manorama Online
‘മാനത്തു കുങ്കുമച്ചാറൊഴിച്ചും നീളെ കരിമുകില്പ്പായ് വിരിച്ചും രാവും പകലും കടന്നു പോയി നാമതിനൊപ്പം നടന്നു പോയി...’ കവിത തുളുമ്പുന്ന വരികള്‍ പി.ജയചന്ദ്രന് പാടുമ്പോള്‍ ഓര്‍മകളിലേക്കുള്ള പിന്നടത്തത്തിലാകും ആസ്വാദകര്‍. ജയഗീതിക എന്ന മ്യൂസിക് ആല്‍ബത്തിനുവേണ്ടി ഭാവഗായകന് ആലപിച്ച ഈ ഗാനം സംഗീത
വീണ്ടുമൊരു പ്രണയഗീതവുമായി ഭാവഗായകന് പി.ജയചന്ദ്രന്. ജയഗീതിക എന്ന ആല്‍ബത്തില്‍ ജയചന്ദ്രന് ആലപിച്ച 'ഇന്നലെ നീയെന്റെ' എന്ന ഗാനമാണ് ആസ്വാദകശ്രദ്ധ നേടിയത്. പ്രണയവും വിരഹവും ഇഴ ചേരുന്ന മനോഹരമായ അനുഭവമാണ് ഗാനം സമ്മാനിക്കുന്നത്. മനോരമ മ്യൂസിക് പുറത്തിറക്കിയിരിക്കുന്ന ഗാനത്തിന് സംഗീതം
ജയചന്ദ്രനെ അടുത്തറിയുന്നവർ സാധാരണ ഞെട്ടാറില്ല. ഇത്തവണ പക്ഷേ, അവരും ഞെട്ടി. നിറമുള്ള ടി ഷർട്ടിട്ട് ഇരുകൈകളിലെയും മസിലു പെരുപ്പിച്ചുള്ള ജയചന്ദ്രന്റെ പടം. 76 വയസ്സായ ഗായകന്റെ ചിത്രം കണ്ടു ന്യൂജെൻ കുട്ടികളിൽ പലരും കണ്ണാടിയിൽ സ്വന്തം സ്റ്റൈൽ നോക്കി, സ്വന്തം ചിത്രങ്ങൾ നോക്കി. പാട്ടുകാരനെ മനസ്സുകൊണ്ട്
മലയാളത്തിന്റെ ഭാവഗായകന് പി. ജയചന്ദ്രന്റെ മേക്കോവർ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മസിലും പെരുപ്പിച്ച് ടി ഷർട്ടിൽ ഒരു ‘ഹോളിവുഡ്’ സ്റ്റൈൽ ലുക്കിലാണ് ജയചന്ദ്രനെ കാണാനാകുക. വസ്ത്രാരണത്തിലും സ്റ്റൈലിലും എന്നും തന്റേതായ രീതി പിന്തുടരുന്ന താരം വ്യത്യസ്ത ഗെറ്റപ്പുകള്‍ പരീക്ഷിക്കാനും മിടുക്കനാണ്.
കൊച്ചി ∙ മലയാളത്തിന്റെ പ്രിയ ഭാവഗായകന്റെ പിറന്നാളിനു മകളുടെ സമ്മാനം പ്രണയഗാനം. കുംഭമാസത്തിലെ തിരുവാതിര നക്ഷത്രക്കാരനായ പി.ജയചന്ദ്രന് ഇന്ന് 76 തികയും. ‘ജയഗീതിക’ എന്ന ആൽബത്തിനായി മകൾ ലക്ഷ്മി ചിട്ടപ്പെടുത്തി ജയചന്ദ്രൻ ആലപിച്ച ഗാനമാണ് പുറത്തിറക്കിയത്. ‘അമ്പലക്കൽപടവിൽ... അന്നു നീ നിന്ന നാളിൽ’ എന്ന
"അറുപതുകളുടെ അവസാനം തൊട്ട് എഴുപതുകളുടെ അവസാനം വരെ ഏതാണ്ട് പത്തുവർഷക്കാലത്തോളം, ഒന്നുകിൽ കെ.ജെ.യേശുദാസ്, അല്ലെങ്കിൽ പി.ജയചന്ദ്രൻ, ചുരുക്കം ചില പാട്ടുകൾ കെ.പി.ബ്രഹ്മാനന്ദന്, പൊട്ടും പൊടിയും സി.ഓ.ആന്റോയ്ക്ക്, ഇതായിരുന്നു മലയാള സിനിമാഗാനശാഖയിൽ ആൺ ഗായകർക്കുള്ള മുൻഗണന. ഇത് വെറും സങ്കല്പമല്ല, തികച്ചും
മകന്റെ സിനിമയിൽ എന്തു കൊണ്ടാണ് പാടിക്കാത്തതെന്ന് ചോദിച്ച ഗായകൻ പി. ജയചന്ദ്രന് സംവിധായകൻ സത്യൻ അന്തിക്കാടിന്റെ രസകരമായ മറുപടി. ജയചന്ദ്രന്റെ ജന്മദിനത്തോട് അനുബന്ധിച്ച് മലയാള മനോരമ ഒരുക്കിയ ‘ഭാവചന്ദ്രിക’യുടെ വേദിയിലായിരുന്നു നർമം നിറഞ്ഞ ഈ സംഭാഷണങ്ങൾ. മകൻ അനൂപ് സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’