പെൺതിളക്കത്തിൽ ഗ്രാമി; പട്ടികയിൽ ഇടംനേടിയത് ഭൂരിഭാഗവും വനിതകൾ

women-grammy
SHARE

ലിംഗസമത്വത്തെക്കുറിച്ചുള്ള പ്രതീക്ഷാനിർഭരമായ ചർച്ചകളുടെ പുതിയ കാലത്ത് അതിന്റെ അലയൊലി അറുപത്തിയൊന്നാമത് ഗ്രാമി പുരസ്കാര വേദിയിലും പ്രതിഫലിക്കുമെന്നുറപ്പാണ്. ചരിത്രത്തിലാദ്യമായി ഗ്രാമി പുരസ്കാരത്തിനായുള്ള നോമിനേഷനിൽ പെൺസംഗീതജ്ഞരാണു മുന്നില്‍. റെക്കോർഡ് ഓഫ് ദി ഇയർ, ആൽബം ഓഫ് ദി ഇയർ എന്നിങ്ങനെ പ്രമുഖ പുരസ്കാരങ്ങളുടെ പട്ടികയിലെല്ലാം കടുത്ത മത്സരം കാഴ്ച വച്ച് പെൺതാരങ്ങളുണ്ട്. നോമിനേഷനിലെ ആധിപത്യം പുരസ്കാര പ്രഖ്യാപനത്തിലുമുണ്ടായാൽ പുതിയൊരു ചരിത്രമെഴുതിയാകും അറുപത്തിയൊന്നാമത് ഗ്രാമി കടന്നു പോകുക. കഴിഞ്ഞ വർഷത്തെ പുരസ്കാര വേദിയിൽ തുടക്കമിട്ട ലിംഗസമത്വ ചർച്ചകൾക്ക് അർത്ഥപൂർണമായ വഴിത്തിരിവാകും അങ്ങനെയെങ്കിൽ ഇത്തവണ സംഭവിക്കുക. 

സംഗീതലോകത്തെ അസമത്വങ്ങളെ തുറന്നുകാണിച്ചുകൊണ്ട് ഗായികയും അഭിനേത്രിയുമായ ജാനെൽ മോനേ നടത്തിയ പ്രസംഗമാണ് ലിംഗനീതി ചർച്ചകൾക്ക് ഗ്രാമിയിൽ തുടക്കമിട്ടത്. 'ഞങ്ങളെ നിശബ്ദരാക്കാൻ ശ്രമിക്കുന്നവരോടു ഒരു വാക്ക്, സമയമായി,' അറുപതാം ഗ്രാമി പുരസ്കാരവേദിയെ ഞെട്ടിച്ചുകൊണ്ട് ജാനെൽ മോനേ നടത്തിയ പ്രസംഗം സംഗീതലോകത്തെ ആൺമേൽക്കോയ്മയെ ചോദ്യം ചെയ്യുന്നതായിരുന്നു. 'സമയമായി, വേതനവ്യവസ്ഥയിലെ അസമത്വം അവസാനിപ്പിക്കുന്നതിന്; സ്ത്രീകളോടുള്ള വിവേചനവും അതിക്രമവും അധികാര ദുർവിനിയോഗവും അവസാനിപ്പിക്കുന്നതിന് സമയമായി. ഹോളിവുഡിലും വാഷിംഗ്ടണ്ണിലും മാത്രമല്ല, നമ്മുടെ സംഗീതലോകത്തിലും ഇതെല്ലാമുണ്ട്. സംസ്കാരത്തെ സൃഷ്ടിക്കാനുള്ള ശക്തി നമ്മുടെ സംഗീതത്തിനുണ്ടെങ്കിൽ, അതിലെ ന്യൂനതകളെ പരിഹരിക്കാനുള്ള ശക്തിയും നമുക്കുണ്ട്,' ജാനെൽ മോനേ പറഞ്ഞു. 

Cardi-b

ഇത്തവണ 'ഡേർട്ടി കമ്പ്യൂട്ടർ' എന്ന ആൽബവുമായാണ് ജാനെൽ മോനേ ഗ്രാമിയിലെത്തുന്നത്. ആൽബം ഓഫ് ദി ഇയർ പുരസ്കാരത്തിനുള്ള നോമിനേഷനിൽ ഇടം നേടിയ അഞ്ചു പെൺതാരങ്ങളിൽ ഒരാൾ കൂടിയാണ് ജാനെൽ മോനേ. കാർഡി ബി, ബ്രാൻഡി കാർലിൽ, ഹെർ (ഗബ്രീലിയ വിൽസൺ), കെയ്സി മസ്ഗ്രേവ്സ് എന്നിവരാണ് ആൽബം ഓഫ് ദി ഇയർ പുരസ്കാരത്തിനായി മത്സരത്തിലുള്ളത്. അമേരിക്കൻ ഗായികയായ ബ്രാൻഡി കാർലിലിന്റെ പേരിൽ ആറു നോമിനേഷനുകളുണ്ട്. ഏറ്റവും കൂടുതൽ നോമിനേഷനുകൾ ലഭിച്ച ഗായികയും കാർലിൽ ആണ്. 

ഏറ്റവും മികച്ച നവാഗതതാരത്തിനുള്ള പുരസ്കാര പട്ടികയിലും ഇടം നേടിയവരിൽ ഭൂരിപക്ഷവും സ്ത്രീകളാണ്. ക്ലോയി–ഹാലി, ഹെർ (ഗബ്രീലിയ വിൽസൺ), ദുവ ലിപ, മാർഗോ പ്രൈസ്, ബീബി റെക്സ, ജോർജ സ്മിത്ത് എന്നിവരാണ് നോമിനേഷൻ പട്ടികയിൽ ഇടം നേടിയ സ്ത്രീകൾ. മികച്ച സോളോ പെർഫോമൻസ് നോമിനേഷൻ പട്ടികയിലും ഭൂരിപക്ഷം സ്ത്രീകളാണ്. കാമില കാബെല്ലോ, ലേഡി ഗാഗ, അരിയാന ഗ്രാൻഡെ എന്നിങ്ങനെ പോകുന്നു പെൺതാരങ്ങളുടെ നിര. 

Carlile

ഒരു കാലത്ത് ഗ്രാമി വിജയികളുടെ വേദിയിൽ പേരിനു മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന പെൺതാരങ്ങൾ ഇത്തവണ ആ ചരിത്രം മാറ്റി വരയ്ക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് സംഗീതപ്രേമികൾ. എൺപതിലധികം കാറ്റഗറികളിൽ പ്രഖ്യാപിക്കപ്പെടുന്ന ഗ്രാമി പുരസ്കാരങ്ങളുടെ വിജയികളിൽ തലയെടുപ്പോടെ നിൽക്കാൻ പെൺതാരങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞ വർഷം ജാനെൽ മോനേ പറഞ്ഞ വാക്കുകൾ ഈ വർഷം ഇവർ ഒരുമിച്ചു പറയും, മാറി ചിന്തിക്കാൻ സമയമായി എന്ന്!  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GRAMMY AWARDS 2019
FROM ONMANORAMA
    [ { "articles": { "code" : "/par/feed_sub_section", "name": "Top Stories", "title": "Top News", "mapKey": "", "page": "1", "totalPages": "1", "expiryTime": 0 ,"count": 7 }, "article": [ { "title": "Himachal poll results: BJP, Congress neck-to-neck in hilly state", "articleUrl": "https://feeds.manoramaonline.com/news/india/2022/12/08/himachal-pradesh-assembly-elections-results-bjp-congress-live.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/india/images/2022/11/12/himachal-voting.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/india/images/2022/11/12/himachal-voting.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/india/images/2022/11/12/himachal-voting.jpg.image.470.246.png", "lastModified": "December 08, 2022", "otherImages": "0", "video": "false" }, { "title": "By-elections: Counting of votes in Chhattisgarh, Rajasthan, UP, Bihar underway", "articleUrl": "https://feeds.manoramaonline.com/news/india/2022/12/08/counting-of-votes-in-six-assembly-bypoll-elections-underway.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/india/images/2022/12/8/polls-main.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/india/images/2022/12/8/polls-main.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/india/images/2022/12/8/polls-main.jpg.image.470.246.png", "lastModified": "December 08, 2022", "otherImages": "0", "video": "false" }, { "title": "Peru gets 1st female President after dramatic impeachment", "articleUrl": "https://feeds.manoramaonline.com/news/world/2022/12/08/peru-gets-1st-female-president-after-dramatic-impeachment.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/world/images/2022/12/8/peru.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/world/images/2022/12/8/peru.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/world/images/2022/12/8/peru.jpg.image.470.246.png", "lastModified": "December 08, 2022", "otherImages": "0", "video": "false" }, { "title": "Videos of DYFI leader in sexual act with 30 women found in phone", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/12/08/videos-of-dyfi-leader-in-sexual-act-with-30-women-found-in-phone.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/2/8/woman-sexual-abuse-harassment-rape-domestic-violence.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/2/8/woman-sexual-abuse-harassment-rape-domestic-violence.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/2/8/woman-sexual-abuse-harassment-rape-domestic-violence.jpg.image.470.246.png", "lastModified": "December 08, 2022", "otherImages": "0", "video": "false" }, { "title": "CUSAT professor appointment: Pro VC's wife gets 19 on 20 marks in the interview", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/12/08/cusat-professor-appointment-pro-vc-wife-gets-19-out-of-20-marks-interview.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/12/8/cusat.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/12/8/cusat.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/12/8/cusat.jpg.image.470.246.png", "lastModified": "December 08, 2022", "otherImages": "0", "video": "false" }, { "title": "P Jayarajan gets a new Innova Crysta that costs Rs. 32 lakh", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/12/08/p-jayarajan-gets-new-innova-crysta-costs-32-lakh.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/12/8/p-jayarajan.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/12/8/p-jayarajan.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/12/8/p-jayarajan.jpg.image.470.246.png", "lastModified": "December 08, 2022", "otherImages": "0", "video": "false" }, { "title": "Most Governors in India misuse their powers, says Kalamandalam Chancellor Mallika Sarabhai", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/12/07/mallika-sarabhai-kerala-kalamandalam-chancellor-governor-arif-mohammed-khan-arts.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/sports/football/images/2022/12/7/mallika-sarabhai-kalamandalam.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/sports/football/images/2022/12/7/mallika-sarabhai-kalamandalam.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/sports/football/images/2022/12/7/mallika-sarabhai-kalamandalam.jpg.image.470.246.png", "lastModified": "December 07, 2022", "otherImages": "0", "video": "false" } ] } ]