ലോകസംഗീതത്തിലെ പരമോന്നത ബഹുമതിയായ ഗ്രാമി പുരസ്കാരങ്ങൾ ഇത്തവണ ആരൊക്കെയാണ് സ്വന്തമാക്കുക? തിങ്കളാഴ്ച ഇന്ത്യൻ സമയം രാവിലെ 6.30 മുതൽ ലോസ് ആഞ്ചൽസിലെ സ്റ്റേപ്പിൾസ് സെന്ററിലാണ് പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നത്. എൺപത്തിനാല് കാറ്റഗറിയിലായി നൽകുന്ന പുരസ്കാരത്തിൽ റെക്കോർഡ് ഓഫ് ദ് ഇയർ, സോങ് ഓഫ് ദി ഇയർ, ആൽബം ഓഫ് ദി ഇയർ എന്നിവയ്ക്കാണ് മേൽക്കൈ. ഗ്രാമിയുടെ അവസാന പട്ടികയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് ഇവരാണ്...
ഗ്രാമി പ്രഖ്യാപനത്തിനു മണിക്കൂറുകൾ മാത്രം; മുൻപന്തിയിൽ ഇവർ
