ഡുവാ ലുപ്പാ; ഗ്രാമിയിലെ വേറിട്ട പെൺമുഖം

Dua-Lipa5-845X440
SHARE

പാട്ടുകള്‍ കൊണ്ടു മാത്രമല്ല നിലപാടുകള്‍ കൊണ്ടും സ്വയം അടയാളപ്പെട്ട മുഖമാണ് ഡുവാ ലീപയുടേത്. പെണ്‍സാന്നിധ്യം കൊണ്ടു കൂടി ശ്രദ്ധിക്കപ്പെട്ട ഇത്തവണത്തെ ഗ്രാമിയില്‍ മികച്ച നവാഗത പ്രതിഭയ്ക്കുള്ള പുരസ്‌കാരം നേടി സംഗീത ലോകത്തെ ഏറ്റവും ശ്രദ്ധേയമായ പുതുസാന്നിധ്യമായി അവര്‍ അവരോധിക്കപ്പെടുമ്പോള്‍ ഗ്രാമിയിലെ യുക്തിപരമായ രാഷ്ട്രീയം കൂടിയാണ് അംഗീകരിക്കപ്പെടുന്നത്. അതിരുകള്‍ ഭേദിച്ച പോപ് സംഗീതവുമായി ലോകം കീഴടക്കാന്‍ ഈ പെണ്‍ഭംഗി കൂടിയാകുമ്പോള്‍ കല എന്ന മാധ്യമത്തിനു കൂടിയാണ് കൂടുതല്‍ ചന്തം പകരുന്നത്. കലയും പുരസ്‌കാരങ്ങളും വേദികളും ലോകത്തെ നയിക്കുന്ന കാഴ്ചകളുടെ വസന്തങ്ങളിലൊന്നിന്റെ പേരായി ഡുവാ ലീപാ മാറുമ്പോള്‍ അറിയാനേറെയുണ്ട് ആ വ്യക്തിത്വത്തെ കുറിച്ച്. 

ഇരുപത്തിമൂന്നാം വയസില്‍ സംഗീതത്തിലെ ഓസ്‌കറുകളിലൊന്നു നേടുമ്പോള്‍ അമ്പരപ്പു കൊണ്ട് തിളങ്ങിയിരുന്നു ലീപയുടെ മുഖം. സെന്റ് വിന്‍സന്റിനൊപ്പം പാടാനുള്ള പാട്ടിന്‍ ലോകത്ത് അല്‍പം ടെന്‍ഷനോടെ വേദിക്കു പിറകില്‍ നില്‍ക്കുകയായിരുന്നു അന്നേരം ലീപ. ആദ്യമായി വേദിയില്‍ പാടാനൊരുങ്ങുന്ന ഒരു കുട്ടിയുടെ ടെന്‍ഷനോടെ സമ്മാനം വാങ്ങാനെത്തുമ്പോഴും അതേ ടെന്‍ഷന്‍ മുഖത്തുണ്ടായിരുന്നു. പക്ഷേ, പാട്ടിലും പാട്ടിനപ്പുറമുള്ള ലോകത്തും സ്വന്തം അഭിപ്രായം വെട്ടിത്തുറന്നു പറയുന്ന ലീപയെ ഗ്രാമിയെത്തുമ്പോള്‍ വേദിയിലുള്ളവര്‍ക്കോ ലോകത്തുള്ള സംഗീത പ്രേമികള്‍ക്കോ അതിശയം ഒട്ടുമേ ഉണ്ടായിരുന്നില്ല. 

പാട്ടെഴുതി ചിട്ടപ്പെടുത്തി അഭിനയിച്ചു പാടുന്ന യുറോപ്യന്‍ സംഗീത ശൈലി എന്നും ലോകത്തിന് അതിശയമായിരുന്നു. അതുപോലെ തന്നെയായിരുന്നു വിവാദങ്ങളും. ധാര്‍മികതയുടെ പ്രശ്‌നങ്ങള്‍ എന്നും പിന്തുടര്‍ന്നിരുന്നു. വരികള്‍ മോഷണവും സമാനമായത് സൃഷ്ടിക്കലും ഒഴിവാക്കലുകളും നിര്‍ബാധം തുടരുകയും അതില്‍ ഗ്രാമികളും റെക്കോഡുകളും വാരിക്കൂട്ടിയ പ്രതിഭകളും കുറ്റക്കാരായി വരികയും ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ പാട്ടെഴുത്തിലെ നീതിശാസ്ത്രത്തിനൊപ്പമാണ് താനെന്ന് തുറന്നു പറയാന്‍ ലീപ ഒട്ടുമേ മടികാട്ടിയില്ല. പോപ് സംഗീതം സ്വാതന്ത്ര്യത്തിന്റെയും ആഘോഷത്തിന്റെയും സമന്വയമാണെന്നുറക്കെ പറഞ്ഞു കൊണ്ടാണ് ഇന്നേവരെയും ലീപ പാട്ടുകള്‍ സമ്മാനിച്ചു കൊണ്ടിരുന്നത്. ഇലക്ട്രിസിറ്റി എന്ന സമ്മാനം നേടിക്കൊടുത്ത പാട്ടും ആ നിലപാടുകളില്‍ നിന്ന് പിറവികൊണ്ടതാണ്. 

പതിനാലാം വയസിലാണ് ലീപ ഗൗരവത്തോടെ സംഗീതത്തിനൊപ്പം കൂടുന്നത്. കൊസോവയില്‍ നിന്ന് ലണ്ടനിലേക്ക് കുടിയേറിപ്പാര്‍ത്ത തീര്‍ത്തും സാധാരണക്കാരായ അച്ഛന്റേയും അമ്മയുടെയും മകള്‍. അച്ഛന്റെ പാട്ടു കേട്ടു വളര്‍ന്നവള്‍ യുട്യൂബിലെത്തുന്ന പാട്ടുകള്‍ക്ക് കവര്‍ വേര്‍ഷനുകള്‍ ഒരുക്കിയാണ് ശ്രദ്ധിക്കപ്പെട്ടത്. കൊസോവയിലേക്കു ഇടയ്ക്കു മടങ്ങിപ്പോയെങ്കിലും പാട്ടില്‍ ശ്രദ്ധിക്കാന്‍ പതിനഞ്ചാം വയസ്സില്‍ ലണ്ടനിലേക്കു തന്നെ ലീപ മടങ്ങി. പാര്‍ലമെന്റ് ഹില്‍ സ്‌കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം സില്‍വിയ യങ് തീയറ്റര്‍ സ്‌കൂളിലും പഠനം നടത്തി. ഒരു ഓണ്‍ലൈന്‍ മാഗസിനു വേണ്ടി മോഡല്‍ ആയിക്കൊണ്ടായിരുന്നു കരിയറിന്റെ തുടക്കം. ഇതിനിടയില്‍ പരസ്യങ്ങളിലും അഭിനയിച്ചു.  വാര്‍ണര്‍ മ്യൂസിക് ഗ്രൂപ്പിനു വേണ്ടി പാടിക്കൊണ്ടാണ് സംഗീത ജീവിതത്തിന് തുടക്കം കുറിക്കുന്നത്. ആദ്യ സിംഗിള്‍ ന്യൂ ലവ്. അതേവര്‍ഷം രണ്ടാം സിംഗിള്‍ എത്തി. ബീ ദ വണ്‍. യൂറോപ്പിനെ കീഴടക്കിയ ആ പാട്ട് ബെല്‍ജിയത്തിലും പോളണ്ടിലും സ്ലോവാക്യയിലും ഒന്നാമതെത്തി. ലണ്ടനില്‍ ഒന്നാമതെത്തിയ ആദ്യ ലീപ ഗാനം ന്യൂ റൂള്‍സ് ആയിരുന്നു. അഡീലിന്റെ ലോകം കീഴടക്കിയ ഹലോയ്ക്കു ശേഷം ലണ്ടന്‍ മനസ്സ് കീഴടക്കുന്ന പെണ്‍ സംഗീതമായി അതുമാറി. തന്റെ സംഗീതത്തെ ഡാര്‍ക്ക് പോപ് എന്ന് വിശേഷിപ്പിക്കുന്ന ലീപ തൊട്ടതെല്ലാം പൊന്നാക്കി. പാട്ടിനൊപ്പം പ്രകമ്പനം കൊള്ളിക്കുന്ന പ്രകടനവും ആരുമൊന്നു നോക്കുന്ന സ്‌റ്റൈലും കൂടിയായപ്പോള്‍ ആരാധകരും ഒഴുകിയെത്തി ലീപയിലേക്ക്. 

കറുപ്പും വെളുപ്പും നിറഞ്ഞ വസ്ത്രത്തില്‍ ഗോള്‍ഡന്‍ സേഫ്റ്റി പിന്നുകള്‍ അലങ്കാരമായി ഘടിപ്പിച്ചെത്തിയ ലീപ എന്നും ഹോളിവുഡിലെ ഫാഷന്‍ ഐക്കണുകളിലൊന്നായിരുന്നു. അതുപോലെ തന്നെയായിരുന്നു വേദിയിലെ പ്രകടനവും. ലോകവേദികളില്‍ ആരവം മാത്രമുണര്‍ത്തുന്ന അവസ്മരണീയമാകുന്ന മുന്‍തലമുറയുടെ തോളോടു തോള്‍ ചേര്‍ന്നു തന്നെയായിരുന്നു ഡുവ ലീപ നിലകൊണ്ടത്. അവളെന്താണ് പാടാന്‍ പോകുന്നത്, എന്താണ് പറയാന്‍ പോകുന്നത്, പാട്ടിന്‍ ്പ്രകമ്പനം അത് മനസ്സിന് പകരുന്ന ഊര്‍ജ്ജം എത്ര ആഴമുള്ളതാകും എന്നറിയാനുള്ള കൗതുകം എന്നും പ്രേക്ഷകരില്‍ നിലനിര്‍ത്താന്‍ ഡുവ ലീപയ്ക്കു സാധിച്ചിരുന്നു. എന്തിനേറെ ഗ്രാമി വേദിയില്‍ സെന്റ് വിന്‍സന്‌റിനൊപ്പമുള്ള പ്രകടനം തന്നെ മികച്ച ഉദാഹരണം. ആരാധകരോടാണ് എനിക്ക് ഏറ്റവും ആദ്യമായി നന്ദി പറയേണ്ടതെന്ന് ആത്മവിശ്വാസത്തോടെ ലീപ പറഞ്ഞത് ഈ ചുരുങ്ങിയ കാലയളവില്‍ അവര്‍ക്കു നല്‍കിയ സംഗീതാനുഭവങ്ങളുടെ മറുപടി അത്രമാത്രം വിശ്വസനീയവും മനോഹരവുമായിരുന്നു.

കലയ്‌ക്കൊപ്പം വ്യക്തിത്വവും രാഷ്ട്രീയവും ചര്‍ച്ചയാകുന്ന ഇക്കാലത്തിനൊപ്പം തന്നെയാണ് ലീപയും. പുരുഷനെ മോശക്കാരായി ചിത്രീകരിക്കുന്നതോ മത്സരിക്കുന്നതോ അല്ല അവസരങ്ങള്‍ കിട്ടുന്നതിലെ സമത്വമാണ് സംഗീത ലോകത്തെ തന്റെ ഫെമിനിസ്റ്റ് നിലപാട് എന്ന് ലീപ വ്യക്തമാക്കിയിരുന്നു. 

നിങ്ങളേതു പശ്ചാത്തലത്തില്‍ നിന്നു വരുന്നവരാകട്ടെ,സ്വന്തം ആത്മാവിനെ വിശ്വസിച്ച് തന്നെ തന്നെ ഒരുപാട് സ്‌നേഹിച്ച്,  സ്വന്തം വഴിയേതെന്നു തിരിച്ചറിഞ്ഞ് സ്വപ്‌നങ്ങളിലേക്കു നടന്നു നീങ്ങുകയെന്നു പറഞ്ഞ് ഗ്രാമി വേദിയിലെ സമ്മാനത്തിളക്കമുള്ള സംസാരം അവസാനിപ്പിച്ച ഡുവ ലീപ പുതിയ കാലത്തിന്റെ ശബ്ദമാണ്. സംഗീതം കൊണ്ട് ജീവിതത്തിന് മനോഹരമായ തിരക്കഥ രചിക്കുന്നവള്‍...ആ സംഗീതം എന്നും മധുരതരമായിരിക്കും, അര്‍ഥവത്തായിരിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GRAMMY AWARDS 2019
FROM ONMANORAMA
    [ { "articles": { "code" : "/par/feed_sub_section", "name": "Top Stories", "title": "Top News", "mapKey": "", "page": "1", "totalPages": "1", "expiryTime": 0 ,"count": 7 }, "article": [ { "title": "Himachal poll results: BJP, Congress neck-to-neck in hilly state", "articleUrl": "https://feeds.manoramaonline.com/news/india/2022/12/08/himachal-pradesh-assembly-elections-results-bjp-congress-live.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/india/images/2022/11/12/himachal-voting.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/india/images/2022/11/12/himachal-voting.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/india/images/2022/11/12/himachal-voting.jpg.image.470.246.png", "lastModified": "December 08, 2022", "otherImages": "0", "video": "false" }, { "title": "Lucknow court frames charges against Siddique Kappan in money laundering case", "articleUrl": "https://feeds.manoramaonline.com/news/india/2022/12/08/lucknow-court-frames-charges-against-siddique-kappan-money-laundering-case.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2021/6/18/siddique-kappan.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2021/6/18/siddique-kappan.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2021/6/18/siddique-kappan.jpg.image.470.246.png", "lastModified": "December 08, 2022", "otherImages": "0", "video": "false" }, { "title": "Kerala govt lifts night curfew for girl students at Govt Medical College hostels", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/12/08/kerala-govt-lifts-night-curfew-girl-students-govt-medical-college-hostels.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/12/8/girls.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/12/8/girls.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/12/8/girls.jpg.image.470.246.png", "lastModified": "December 08, 2022", "otherImages": "0", "video": "false" }, { "title": "By-elections: Counting of votes in Chhattisgarh, Rajasthan, UP, Bihar underway", "articleUrl": "https://feeds.manoramaonline.com/news/india/2022/12/08/counting-of-votes-in-six-assembly-bypoll-elections-underway.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/india/images/2022/12/8/polls-main.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/india/images/2022/12/8/polls-main.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/india/images/2022/12/8/polls-main.jpg.image.470.246.png", "lastModified": "December 08, 2022", "otherImages": "0", "video": "false" }, { "title": "Peru gets 1st female President after dramatic impeachment", "articleUrl": "https://feeds.manoramaonline.com/news/world/2022/12/08/peru-gets-1st-female-president-after-dramatic-impeachment.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/world/images/2022/12/8/peru.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/world/images/2022/12/8/peru.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/world/images/2022/12/8/peru.jpg.image.470.246.png", "lastModified": "December 08, 2022", "otherImages": "0", "video": "false" }, { "title": "Videos of DYFI leader in sexual act with 30 women found in phone", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/12/08/videos-of-dyfi-leader-in-sexual-act-with-30-women-found-in-phone.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/2/8/woman-sexual-abuse-harassment-rape-domestic-violence.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/2/8/woman-sexual-abuse-harassment-rape-domestic-violence.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/2/8/woman-sexual-abuse-harassment-rape-domestic-violence.jpg.image.470.246.png", "lastModified": "December 08, 2022", "otherImages": "0", "video": "false" }, { "title": "Gujarat polls: BJP says it's development agenda won and Cong's negative politics lost", "articleUrl": "https://feeds.manoramaonline.com/news/india/2022/12/08/gujarat-polls-bjp-win-congress-negative-politics.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/11/10/bjp-flag.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/11/10/bjp-flag.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/11/10/bjp-flag.jpg.image.470.246.png", "lastModified": "December 08, 2022", "otherImages": "0", "video": "false" } ] } ]