Activate your premium subscription today
ലോകസംഗീതദിനത്തോടനുബന്ധിച്ച് മനോരമ ഓൺലൈൻ ഒരുക്കിയ മ്യൂസിക് വീക്ക് റീൽ കോണ്ടസ്റ്റിലെ വിജയികളെ ഗായിക ഡോ.വൈക്കം വിജയലക്ഷ്മി പ്രഖ്യാപിച്ചു. ഗായത്രി രാജൻ, ലക്ഷ്മി രാജൻ എന്നിവരാണ് സമ്മാനത്തിന് അർഹരായത്. ‘മേഘരാഗം നെറുകിൽ തൊട്ടു’ എന്ന ഗാനമാണ്. ഇരുവരും സംയുക്തമായി ആലപിച്ചത്. എളുപ്പത്തിൽ പാടാൻ കഴിയുന്ന
22ാം വിവാഹവാർഷികത്തിൽ ഹൃദ്യമായ ചിത്രം പങ്കിട്ട് സംഗീതസംവിധായകനും ഗായകനുമായ ബിജിബാൽ. അകാലത്തിൽ വിട പറഞ്ഞ പ്രിയതമ ശാന്തിയുടെ ചിത്രത്തിനരികെ തന്റെ ചിത്രവും ചേർത്തുവച്ചാണ് ബിജിബാലിന്റെ പോസ്റ്റ്. ‘ലയകോടിഗുണം ഗാനം 22 വർഷ മുമ്പുള്ള ഇന്ന് ലയിച്ചു ചേർന്ന പാട്ട്’ എന്ന അടിക്കുറിപ്പോടെ ബിജിബാൽ പങ്കിട്ട ചിത്രം
'കച്ചേരിയുടെ ഗുണനിലവാരത്തെക്കുറിച്ചുള്ള തർക്കം കയ്യാങ്കളിയിൽ. വിചിത്രമായ കേസാണല്ലോ!' കുറ്റപത്രം മറിച്ചുനോക്കിയ ന്യായാധിപൻ കൗതുകം കൊണ്ടു. അതിനു തുടർച്ചയായി ഒരു സംശയനോട്ടം എന്നിലേക്കു നീണ്ടുവന്നു. 'നിങ്ങൾ പാടുമോ? സംഗീതം പഠിച്ചിട്ടുണ്ടോ?' രണ്ടിനുംകൂടിയുള്ള മറുപടി ഒരു വാക്കിൽ തീർത്തു. 'ഇല്ല.'
പാട്ടുപോലൊരു പ്രണയം മാത്രമായിരുന്നില്ല. പാട്ടുകൊണ്ടൊരു പ്രണയമായിരുന്നു അവരുടേത്. ക്യാംപസിലെ മ്യൂസിക് ക്ലബ്ബില്‍ തുടങ്ങിയ പ്രണയം, പിന്നെ ചേര്‍ന്നു പാടിയ പ്രണയഗാനങ്ങള്‍ ക്യാംപസിന്റെ മരച്ചില്ലകള്ക്കുപോലും പ്രിയപ്പെട്ടതായി. പാടിപ്പാടി ഇരുവരും താലിച്ചരടിന്റെ സംഗീതത്തില്‍ അലിഞ്ഞു. ഇരുവരും ചേര്‍ന്നു
പാട്ടു ജീവിതം പലർക്കും പല തരത്തിലാണ്. ചിലർ ആസ്വാദനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, മറ്റു ചിലർക്ക് സംഗീതം വരുമാനമാർഗം കൂടി ആണ്. ഇപ്പോൾ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ കൂടി കലാകാരന്മാർക്കു മികവ് പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ ഏറെയുണ്ട്. എന്നാൽ ഇതൊന്നുമില്ലാതിരുന്ന കാലത്ത് പാട്ടിനോടുള്ള അഭിനിവേശം
'പാട്ടുകാരാണോ?' എന്ന ചോദ്യത്തിന് 'അതെ, ചെറിയ മൂളിപ്പാട്ടൊക്കെ പാടും, ഇടയ്ക്ക് വല്ല തട്ടും മുട്ടും താളബോധവുമൊക്കെയുണ്ട്,' എന്നാണോ ഉത്തരം? മനസ്സറിഞ്ഞു സംഗീതത്തെ ഇഷ്ടപെട്ടാൽ നമ്മളും 'നല്ല' പാട്ടുകാരാകും. അങ്ങനെ പാട്ടിനെ ഇഷ്ടപ്പെടുന്നവർക്കായി മനോരമ ഓൺലൈൻ വലിയൊരു അവസരം ഒരുക്കുകയാണ്. ലോക സംഗീത ദിനമായ
കേട്ടു മതിവരാത്ത പാട്ടുകള്‍ നമുക്കൊരുപാടുണ്ട്. റേഡിയോയ്ക്കായി കാത്തിരുന്ന നേരത്ത് തുടങ്ങി ചിപ്പുകളുടെ കാലമെത്തിയപ്പോള്‍ പോലും വിടാതെ നമ്മെ പിന്തുടര്‍ന്ന ഈണങ്ങള്‍. എത്ര കേട്ടാലും മതിവരാത്തവ. ഓരോ കേള്‍വിയിലും ഒരായിരം ഓര്‍മകളെ മിന്നിത്തെളിയിക്കുന്ന പാട്ടുകള്‍. അതില്‍ ചിലതാകട്ടെ അടുത്തിടെയായി വീണ്ടും
പ്രായം നൂറിനോടടുത്തു. ഓര്‍മകള്‍ പലതും പാട്ടിനുപോയെങ്കിലും ആ നല്ലകാലത്തെ പാട്ടോര്‍മകള്‍ ഇടയ്ക്കൊക്കെ ശ്രുതി മീട്ടും. രാഗങ്ങള്‍ മറന്നു, താളവും ലയവും ഇടയ്ക്കെപ്പോഴോ കൂട്ടുവെട്ടി. കാതും പിണങ്ങി നിന്നതോടെ പാട്ടു കേള്‍ക്കുന്നതു തന്നെ കുറഞ്ഞു. പതിയെ പതിയെ ശബ്ദത്തിന്റെ മധുരിമ ഇടര്‍ച്ചയ്ക്കു വഴിമാറി.
കാല-ദേശങ്ങൾക്കപ്പുറം ശ്രോതാക്കളെ ആനന്ദ ലഹരിയിലാഴ്ത്തുന്ന മാന്ത്രികതയാണ് സംഗീതം. ആ മാന്ത്രികത തന്നെയാണ് ഡൽഹി സ്വദേശിയായ രവിശങ്കർ എന്ന ബോംബെ രവിയേയും ബംഗാൾ സ്വദേശി സലീൽ ചൗധരിയെയും ആന്ധ്രപ്രദേശ് സ്വദേശി വിദ്യാ സാഗറിനെയുമൊക്കെ സ്വന്തം വീട്ടിലെ അംഗത്തെ പോലെ സ്നേഹിക്കാൻ മലയാളികളെ പ്രേരിപ്പിക്കുന്നത്. ‘ഇവർ മലയാളികൾ അല്ലേ’ എന്ന് ഒരാൾ പോലും ആശ്ചര്യംകൊള്ളില്ല ഇവരുടെ പാട്ടു കേട്ടാൽ. മലയാളത്തോട് അത്രമാത്രം ചേർന്നു നിൽക്കുന്ന, ഈണങ്ങളാൽ മലയാളികള്‍ മനസ്സിൽ ചേർത്തു നിർത്തുന്ന സംഗീത സംവിധായകർ എത്രയോ... ‘ദേവരാഗ’ങ്ങൾകൊണ്ട് നമ്മെ അമ്പരപ്പിച്ചവർ. ‘പൂവിളി, പൂവിളി പൊന്നോണമായി’ എന്ന പാട്ട് ഓരോ ഓണത്തിനും ഇന്നലെ കേട്ട പാട്ടെന്ന പോലെ പുതുമ നഷ്ടപ്പെടാതെ പാടുന്നു നാം. എത്ര പേർക്കറിയാം ആ പാട്ടൊരുക്കിയത് ഒരു ബംഗാൾ സ്വദേശിയാണെന്ന്. പാട്ടിന്റെ സ്വര രാഗ ഗംഗാ പ്രവാഹമൊരുക്കിയ സംഗീതജ്ഞരെ അന്യസംസ്ഥാനക്കാരെന്ന് വിളിച്ച് ഒരിക്കലും മലയാളം മാറ്റിനിർത്തിയിട്ടില്ല. മറിച്ച് ഹൃദയത്തിലേക്ക് അവരുടെ സംഗീതത്തെ ആവാഹിച്ചു, നെഞ്ചിലെന്നും അവർക്കൊരിടം നൽകി. ജൂൺ 21 ലോക സംഗീത ദിനത്തിൽ ഇതര-ഭാഷകളിൽ നിന്നെത്തി മലയാള ചലച്ചിത്ര സംഗീതവേദിയിൽ വിസ്മയം തീർത്ത പ്രമുഖ സംഗീത സംവിധായകരിലൂടെയും അവരുടെ പാട്ടുകളിലൂടെയും ഒരു യാത്ര. സംഗീതം കാലാതീതവും ദേശ–ഭാഷാ അതിർവരമ്പുകൾക്കപ്പുറത്ത് മാനവികവുമാണെന്ന് അടിവരയിടുന്നുണ്ട് ഇവരുടെ സൃഷ്ടികൾ.
ലോകം ഏറ്റവും കൂടുതൽ തവണ കേട്ട പാട്ട് ഏതായിരിക്കും? ഏറെ കൊതിക്കാതുകളിലേക്ക് ഏറ്റവും കൂടുതൽ വട്ടം മൂളിയെത്തിയ പാട്ട്? എത്ര കേട്ടാലും മതിവരാതെ വീണ്ടും വീണ്ടും കേട്ടിരുത്തുന്ന പാട്ട്? ഓ, ഇപ്പോൾ നിങ്ങളുടെ മനസ്സിലെത്തുന്നത് ആ സന്തോഷജന്മദിനപ്പാട്ടാണോ? ഹാപ്പി ബേർത്ത് ഡേ ടൂ യൂ... അതോ കലമ്പിക്കരഞ്ഞും ഒടുവിൽ
സംഗീതം ആർക്കാണ് ഇഷ്ടമല്ലാത്തത്? മനുഷ്യനുണ്ടായ കാലത്തോളം ഈണങ്ങളും നമുക്കൊപ്പമുണ്ട്, ചുണ്ടിലും നെഞ്ചിലുമായി. സന്തോഷത്തിലും സങ്കടത്തിലും വിഷാദത്തിലുമെല്ലാം കൂട്ടായി പാട്ടുകളെത്തുന്നുണ്ട് ഹൃദയങ്ങളിൽ. സംഗീതമില്ലാതെ ഒരു ദിനം പോലും കടന്നു പോകാറില്ലെന്നതു ശരി തന്നെ. സംഗീതത്തിനു േവണ്ടി മാത്രമായി ലോകം ഒരു
ഏഴഴകാണ് ആ പൂങ്കുയിലിന്. ചിലപ്പോൾ തോന്നും ആ കുയിലിന് പകരം വയ്ക്കാൻ മറ്റൊരു കുയിലില്ല മലയാളത്തിൽ എന്ന്, സിനിമാ ചരിത്രത്തിൽ കുയിൽപ്പാട്ടുകൾ ആയിരക്കണക്കിനുണ്ടെങ്കിലും. "പൊന്നും പൂവും" (1982) എന്ന ചിത്രത്തിനു വേണ്ടി ഭാസ്കരൻ മാഷിന്റെ പൂങ്കുയിലിന് ഈണച്ചിറകുകൾ നൽകിയത് കെ.രാഘവൻ. ഭാവദീപ്തമായ ആലാപനത്താൽ
ശാരീരികവും മാനസികവും ആധ്യാത്മികവുമായ സന്തോഷത്തിന് സംഗീത ആസ്വാദനം ഏറ്റവും മികച്ച ഒരു ഉപാധിയാണെന്നതിൽ സംശയമില്ല. രോഗത്തിനു മരുന്നായും സംഗീതം ഏറെ ഫലപ്രദം. മനുഷ്യന്റെ ആത്മീയ അനുഭവങ്ങളിൽ ഉൾപ്പെടുന്ന ഒന്നാണ് സംഗീതാസ്വാദനം എന്ന് ചാൾസ് ഡാർവിൻ പറഞ്ഞിരിക്കുന്നു. ആധുനിക കാലഘട്ടത്തിൽ അനുദിനം
ലോകം മുഴുവൻ സംഗീതദിനം ആഘോഷിക്കുന്ന ജൂൺ മാസം മലയാളിക്ക് മൺസൂൺസംഗീതത്തിന്റെ കാലംകൂടിയാണ്. ഓരോ മഴത്തുള്ളിയിലും മാസ്മരികമായൊരു ഓർക്കസ്ട്രേഷൻ കരുതിവയ്ക്കുന്നുണ്ട് മൺസൂൺ. ഇടവപ്പാതിയിൽ നിറഞ്ഞുകവിഞ്ഞ് മിഥുനം കടന്ന് കർക്കടകത്തിലേക്ക് നീളുന്ന മഴപ്പെയ്ത്തിന്റെ സംഗീതം ആസ്വദിക്കാത്തവരില്ല. ഈ പുൽനാമ്പിൽ മഴയുടെ
മലയാള സിനിമയുടെ ‘സീൻ മാറ്റി’ വിലപിടിപ്പുള്ള ബ്രാൻഡ് നെയിം ആയി വളർന്ന ഒരാൾ. തൊട്ടതെല്ലാം പൊന്നല്ല, അതിലും തിളക്കമുള്ളതാക്കിത്തീർത്ത് കേൾക്കുന്നവരുടെയെല്ലാം ആവേശമായി മാറിയ ഒരു ചെറുപ്പക്കാരൻ. ഇലുമിനാറ്റിയും പറുദീസയും ആദരാഞ്ജലിയുമെല്ലാം കേട്ട് ഹരംകൊണ്ട അതേ പ്രേക്ഷകർ ഉയിരിൽ തൊടും, തീരമേ, മൃദു ഭാവേ