Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ജീവാംശമായ്' പിറന്ന പാട്ട്: ഹരിനാരായണൻ

jeevamsamay-harinarayanan

ശാലീന ഭംഗിയുള്ള മലയാളിക്കുട്ടി എന്നൊക്കെ പറയും പോലെയാണ് മലയാളത്തിലെ ഹരിനാരായണന്‍ പാട്ടുകള്‍. ആ ഭംഗിയുള്ള പാട്ടുകളുടെ ഗാനരചയിതാവിന്റെ ഹിറ്റുകലില്‍ ഏറ്റവും മുന്‍പില്‍ നില്‍ക്കുന്നൊരു ഗാനവുമായാണ് തീവണ്ടി എന്ന ചിത്രമെത്തുന്നത്. പാട്ടെഴുതിനെ കുറിച്ച് ഹരിനാരായണന്‍.

ജീവാംശമായ്!

ചിത്രത്തിന്റെ സംഗീത സംവിധായകനായ കൈലാസ് മേനോനാണ് പാട്ടെഴുതാന്‍ എന്നെ ക്ഷണിക്കുന്നത്. ഞാന്‍ ഇതില്‍ ഒരു ഗാനമേ എഴുതിയിട്ടുള്ളൂ. ബാക്കിയെല്ലാ പാട്ടുകളും വേറെ ഗാനരചയിതാക്കളുടേതാണ്. എന്നിരുന്നാലും ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ഈ പാട്ടാണെന്നു തോന്നുന്നു.. ചിത്രത്തിലെ പ്രണയത്തെ കുറിച്ച് കൈലാസ് പറഞ്ഞു തന്നിരുന്നു. അത് അനുസരിച്ചാണ് എഴുതിയത്. തീര്‍ത്തും യാദൃശ്ചികമായി വന്ന വാക്കാണ് ജീവാംശമായ് എന്നത്. പുതിയൊരു സംഗീത സംവിധായകനും വരവായി ആ പാട്ടിലൂടെ. പാട്ട് കേട്ട് വരികളെ കുറിച്ച് പറയാന്‍ ഒരുപാട് പേര്‍ വിളിച്ചിരുന്നു. ആ വരികളെ അവരുടെ സ്വന്തം ജീവിതാനുഭവങ്ങളുമായി റിലേറ്റ് ചെയ്യാനാകുന്നുണ്ട് എന്നൊക്കെ പറഞ്ഞുകൊണ്ട്. സന്തോഷം മാത്രം. പാട്ട് അതിമനോഹരമായി ശ്രേയാ ഘോഷാലും ഹരിശങ്കറും ചേര്‍ന്നു പാടുകയും ചെയ്്തു. 

കൈലാസിന് ആദ്യമേ വരികള്‍ ഒത്തിരി ഇഷ്ടമായെങ്കിലും പിന്നീട് സിനിമയുടെ ടീമില്‍ ഒരു മിശ്രാഭിപ്രായമായി. ഈ വാക്കില്‍ തുടങ്ങുന്നത് പോസിറ്റിവ് ആയി വരുമോ ഇല്ലയോ എന്ന്. പക്ഷേ എനിക്ക് അതിനപ്പുറം ഒരു വാക്ക് തോന്നിയില്ല. എന്തായാലും അത് അംഗീകരിക്കപ്പെട്ടു. പാട്ട് കേട്ട മാത്രയില്‍ പ്രേക്ഷകര്‍ക്കും ഇഷ്ടമായി എന്നു കരുതുന്നു. വലിയ ഹിറ്റ് ആയല്ലോ ആ പാട്ട്. 

വാക്കുകളിങ്ങനെ ഒഴുകി

അതിനു പിന്നില്‍ രഹസ്യങ്ങളൊന്നുമില്ല. ജീവാംശമായ് എന്ന പാട്ട് രീതിഗൗള രാഗത്തിന്റെ ഒരു ബേസില്‍് ആണ് ചെയ്തിരിക്കുന്നത്. സിനിമയോടും അതിന്റെ സംഗീതത്തോടും നീതിപുലര്‍ത്തണം എന്നു മാത്രമേ പാട്ടെഴുതുമ്പോള്‍ ചിന്തിക്കാറുള്ളൂ. നമ്മുടെ ഉപബോധ മനസ്സില്‍ കുറേ വാക്കുകള്‍ കിടപ്പുണ്ടല്ലോ. നമ്മള്‍ സിനിമയുടെ സാഹചര്യത്തിനും സംഗീത സംവിധായകന്റേയും സിനിമയുടെ സംവിധായകന്റേയും അഭിപ്രായത്തിനനുസരിച്ച് പാട്ടെഴുതാനാണ് എത്തുന്നതെങ്കിലും ആ വാക്കുകള്‍ അറിയാതെ പുറത്തു ചാടും. സംഗീതത്തിന് അനുസരിച്ചാണ് ഞാന്‍ പോകാറ്. അപ്പോള്‍ തനിയെ ഈ വാക്കുകളും എത്തും. 

ചില പാട്ടുകള്‍ വേഗം എഴുതി തീര്‍ക്കാനാകും. മറ്റു ചിലത് അങ്ങനെയാകില്ല. അത് ചിത്രത്തിന്റെ മൂഡ്, പാട്ടിന്റെ സ്റ്റൈല്‍ അങ്ങനെ ഓരോന്നിനേയും ആശ്രയിച്ചിരിക്കും. ഒന്നും എളുപ്പമായോ പ്രയാസമായോ തോന്നാറില്ല. ഓരോന്നിനും അതിന്റേതായ സമയം ആവശ്യമാണല്ലോ അതങ്ങനെ നടക്കും. അത്രയേയുള്ളൂ. 

പിന്നെ ഒരിക്കലും നമ്മളൊരു ഗാനരചയിതാവാകും എന്നൊന്നും ചിന്തിക്കുന്നില്ലല്ലോ. ഭാഷയോടും സാഹിത്യത്തോടുമുള്ള ഇഷ്ടം, പാട്ടിനോടുള്ള ഇഷ്ടം ഇതൊക്കെയുണ്ടെങ്കിലും ചിത്രത്തില്‍ ഗാനരചിയിതാവായി മാറും എന്നൊന്നും കരുതുന്നില്ലല്ലോ. ചെറിയച്ഛന്‍മാര്‍ക്കാണ് ഞാന്‍ വാക്കുകള്‍ മനസ്സില്‍ നിറച്ചതിനുള്ള ക്രെഡിറ്റ് നല്‍കുന്നത്. അവര്‍ രണ്ടു പേരും പണ്ടു മുതല്‍ക്കേ അക്ഷര ശ്ലോക മത്സരത്തിനൊക്കെ കൊണ്ടുപോകുമായിരുന്നു. അവരും പങ്കെടുത്തിരുന്നു. കവിത മനപ്പാഠം പഠിക്കണമല്ലോ അന്നേരം. അന്നു മുതല്‍ക്കേ നല്ല കവിതകളും ശ്ലോകങ്ങളും മനപ്പാഠപ്പാക്കുന്ന ശീലമുണ്ടായിരുന്നു. അങ്ങനെ മനസ്സില്‍ കയറിയതാകണം വാക്കുകള്‍. അല്ലാതെ മനപ്പൂര്‍വ്വം, പാട്ട് ഏതെങ്കിലും ശൈലിയിലാകണം എന്നൊന്നും ചിന്തിച്ച് എഴുതിയിട്ടില്ല. നല്ല വരികള്‍ സൃഷ്ടിക്കാനുള്ള ശ്രമം മാത്രമേയുള്ളൂ. നമ്മള്‍ ഓരോ പ്രവര്‍ത്തി ചെയ്യുമ്പോഴും നമ്മളെ തന്നെ ഒന്നുണര്‍ത്തി, പുനരവതരിപ്പിക്കാന്‍ ആണല്ലോ ശ്രമിക്കാറ്. ഞാനും അങ്ങനെ തന്നെ. 

ശരത്തിനൊപ്പം നീലി

ഓരോ സംഗീത സംവിധായകനൊപ്പം പ്രവര്‍ത്തിക്കുമ്പോഴും പുതിയൊരു സ്‌കൂളില്‍ ചേരുന്ന പോലെയാണ്. മലയാളത്തിലെ ഭൂരിപക്ഷം ഗാനരചയിതാക്കള്‍ക്കൊപ്പവും പ്രവര്‍ത്തിക്കാനായി. ഒരുപാട് അനുഭവങ്ങള്‍ സമ്മാനിച്ച നിമിഷങ്ങളായിരുന്നു അത്. നീലി എന്ന ചിത്രത്തില്‍ ശരത് ചേട്ടന്‍ വളരെയധികം സിമ്പിള്‍ ട്യൂണ്‍ ആണ് നല്‍കിയിട്ടുളളത്. നേരത്തെ നേരിട്ട് കണ്ട് സംസാരിച്ചിട്ടുണ്ടെങ്കിലും ഈ പാട്ടുകള്‍ ചെയ്യുമ്പോള്‍ ഞങ്ങള്‍ ഒരുമിച്ചല്ലായിരുന്നു. അദ്ദേഹം ചെന്നൈയിലായിരുന്നു. ഞാന്‍ സിനിമയിലെ സാഹചര്യങ്ങള്‍ക്കും ട്യൂണിനും അനുസരിച്ച് പാട്ട് എഴുതി അയച്ചതാണ്. മലയാളത്തിലെ ഏറ്റവും പ്രതിഭാധനരായ സംഗീത സംവിധായകരിലൊരാളാണ് അദ്ദേഹം. ശരത്തേട്ടന്റെ കൂട്ി വര്‍ക് ചെയ്യാനാകുന്നത് വലിയ കാര്യമാണ്. അതൊരു അനുഗ്രഹമാണ്. അതുപോലെ എനിക്ക് വ്യക്തിപരമായി ഏറെ അടുപ്പമുള്ള ഉണ്ണി മേനോന്‍ ചേട്ടന്‍ ഞാന്‍ ഒത്തിരി ആഗ്രഹിച്ച് പോയി കേള്‍ക്കാറുള്ള സംഗീത കച്ചേരികളിലെ ഗയിക ബോംബെ ജയശ്രീ എന്നിവര്‍ ആ വരികള്‍ പാടി. അത് മറ്റൊരു വലിയ കാര്യം. 

എന്റെ സ്റ്റൈല്‍!

സ്വന്തം സൃഷ്ടിയില്‍ സിഗ്നേച്ചര്‍ വേണം എന്ന് ആഗ്രഹിക്കുന്നവരുണ്ട്. പാട്ട് കേള്‍ക്കുമ്പോഴേ അത് ആരുടേതാണെന്നു തിരിച്ചറിയണം എന്ന് ആഗ്രഹിക്കുന്നവരുണ്ട്. ഞാന്‍ ആഗ്രഹിക്കാറില്ല. ഞാനെഴുതിയ പാട്ടില്‍ എന്റെ സിഗ്നേച്ചര്‍ വരണം എന്ന് ആഗ്രഹിക്കാറില്ല. എഴുത്തില്‍ ആ ബോധം ഉണ്ടാകാറില്ല. തേച്ചില്ലേ പെണ്ണേ...എന്തൂട്ടാ തുടങ്ങിയ പാട്ടുകള്‍ എഴുതും പോലെ തന്നെയാണ് ലൈലാകമേ, ഓലഞ്ഞാലി കുരുവി, ജീവാംശമായ് തുടങ്ങിയ മെലഡികള്‍ എഴുതുന്നതും. രണ്ടും ഒരാളുടേതാണ്. എന്റെ വരികള്‍ എത്ര കാലത്തേക്ക് പ്രസക്തമാണോ അത്രേം കാലം നിലനില്‍ക്കും അത്രേയുള്ളൂ. അവിടെ സ്റ്റൈല്‍ സിഗ്നേച്ചര്‍ എന്നതു വലിയ കാര്യമാണെന്നു കരുതുന്നില്ല.

 ഇന്നത്തെ കാലത്ത് പാട്ടെഴുത്ത് ഫോം തന്നെ മാറി. പഴയ പോലെ പാട്ടെഴുതി അയക്കുന്നു അതിനു ട്യൂണ്‍ നല്‍കുന്നു, അങ്ങനെയൊന്നില്ല. ഇന്ന് ഓരോ പാട്ടും ഒരു വലിയ കൂട്ടായ്മയുടെ ചര്‍ച്ചകളില്‍ നിന്നാണ് എത്തുന്നത്. ദൃശ്യം കൂടി അതിന്റെ ഭാഗമായിരിക്കുന്നു. അതും കൂടി കണക്കിലെടുത്താണ് എഴുതേണ്ടത്. അതൊരു സംഘകലയാണ്. ഒരു പാട്ടില്‍ ഒരു വാക്ക് വരുന്നതിലൊക്കെ മ്യൂസിക് ഉള്‍പ്പെടെ കൂട്ടായ ചിന്തയുടെ പങ്കുണ്ട്്. നമ്മളാണ് എഴുതുന്നതെങ്കിലും ഒരു സംഘത്തിന്റെ മൊത്തം പൊട്ടന്‍ഷ്യലിനെ എടുത്തുകൊണ്ടാണ് എഴുതുന്നത്. ഞാന്‍ എന്ന വ്യക്തിക്ക് വലിയ പ്രസക്തിയില്ല. അതൊരു നെഗറ്റീവ് കാര്യം അല്ല. ആര്‍ട്് ആണ് ആര്‍ടിസ്റ്റിനേക്കാള്‍ മുന്‍പില്‍ നില്‍ക്കുന്നത്. ഒരു സംഗീതത്തോടും സിനിമയുടെ സാഹചര്യത്തോടും നീതിപുലര്‍ത്തിക്കൊണ്ട് എഴുതണം എന്നേയുള്ളൂ. 

മലയാള സിനിമയിലേക്കു കൊണ്ടുവന്നത് ബി.ഉണ്ണികൃഷ്ണന്‍ ആണ്. പിന്നീട് ഗോപി സുന്ദര്‍ ഈണമിട്ട ഓലഞ്ഞാലി കുരുവിയിലൂടെയാണ് ഞാന്‍ അറിയപ്പെട്ടു തുടങ്ങിയത്. അന്നേരം താരതമ്യേന പുതിയൊരാളായ എന്നില്‍ ഗോപി സുന്ദര്‍ ഒരു വിശ്വാസം അര്‍പ്പിച്ചു. ഔസേപ്പച്ചന്‍ സാറിനൊപ്പം വളരെ കാലം പ്രവര്‍ത്തിച്ച, പതിനാറാം വയസ്സില്‍ സിനിമയിലേക്കെത്തിയ വ്യക്തിയാണ്യ എന്നിലര്‍പ്പിച്ച വിശ്വാസം. താരതമേയേന പുതിയൊരാള്‍. അദ്ദേഹം ഒരു എക്‌സ്പീരിയന്‍ ഉള്ള ആളാണ്, പതിനാറ് വയസു മുതല്‍ സിനിമയുടെ ഭാഗം ആയ ആള്‍. ഒരു ട്യൂണിനു വേണ്ടി എഴുതുമ്പോള്‍ അതിനെ എങ്ങനെ സമീപിക്കാം എന്നു മനസ്സിലാക്കി തരുന്നത് അദ്ദേഹമാണ്. അങ്ങനെ ഒരുപാട് പേര്‍ നമ്മുടെ എഴുത്തു ജീവിതത്തെ സ്വാധീനിക്കുന്നുണ്ട്. 

പാട്ടെഴുത്തിലെ സ്വപ്നം!

കുഞ്ഞു കാര്യം കൊണ്ടു സന്തോഷിക്കുകയും ചെറിയ കാര്യത്തില്‍ സങ്കടപ്പെടുകയും ചെയ്യുന്ന ആളാണ്. മനസ്സില്‍ ഒന്ന് ആഗ്രഹിച്ചിട്ട് നടന്നില്ലെങ്കില്‍ വലിയ വിഷമമാകും. അതുകൊണ്ട എന്റെ ഉള്ളില്‍ അധികം സ്വപ്‌നങ്ങളില്ല. എന്താണോ മുന്നിലേക്കു വരുന്നത് അതില്‍ ജീവിക്കുക. എന്റെ വരികള്‍ പ്രസക്തമാകുന്നിടത്തോളം കാലം അത്