Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാട്ടും പ്രേമവും പിന്നെ ഞാനും

madonna മഡോണ

കാമുകിയുടെ അനുജത്തിയായി വന്ന് അവസാനം നായകനെയും കൊണ്ടുപോയ നായിക-സെലിൻ. പ്രേമത്തിലെ ജോർജിന്റെ ഭാര്യ ഇനി ദിലീപിന്റെ നായികയാവുകയാണ്. സിദ്ധിഖ് ലാൽ സംവിധാനം ചെയ്യുന്ന കിങ് ലിയർ എന്ന ചിത്രത്തിലൂടെ. ഗായിക കൂടിയായ നായിക മഡോണ പുതിയ സിനിമയ്ക്കായുള്ള ഒരുക്കത്തിലാണ്.

കിങ് ലിയറിന്റെ വിശേഷങ്ങൾ?

ചിത്രം തുടങ്ങാൻ പോകുന്നതേ ഉള്ളൂ. സിദ്ധിഖ് സാറാണ് ചിത്രത്തിലേക്ക് വിളിച്ചത്. അതുകൊണ്ട് തന്നെ കൂടുതലൊന്നും ചോദിക്കേണ്ടി വന്നില്ല. സിദ്ധിഖ് സാറിന്റെ കൂടെ വർക്കു ചെയ്യുന്നതിനുള്ള കാത്തിരിപ്പിലാണ് ഞാൻ. ഒപ്പം ദിലീപേട്ടനോടൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലും.

ചിത്രത്തിനായുള്ള തയ്യാറെടുപ്പുകൾ?

അയ്യോ,, തയ്യാറെടുപ്പുകളൊന്നും പ്രത്യേകിച്ചില്ല. കഥമുഴുവൻ കേട്ടു. ചെയ്തു വരുമ്പോൾ എന്തെങ്കിലും തയ്യാറെടുപ്പു വേണമെങ്കിൽ എടുക്കും അത്രേ ഉള്ളൂ. ഇപ്പോൾ ഒരു തമിഴ് സിനിമ ചെയ്തു. പ്രേമം പോലെ അല്ല, വളരെ ഗ്ലൂമി കഥാപാത്രമാണ്. കാതലും കടന്നു പോകും എന്നാണ് ചിത്രത്തിന്റെ പേര്.

nivin-madona

നിവിനോടൊപ്പം തുടക്കം. തികച്ചും സ്വപ്നതുല്യം?

അതെ, നിവിൻ പോളിയോടൊപ്പം അഭിനയിക്കാൻ ഇന്ന് എല്ലാ നടിമാരും ആഗ്രഹിക്കും. എനിക്കത് ആദ്യ സിനിമയിലേ ലഭിച്ചു. അൽഫോൻസ് ചേട്ടന്റെ ടീമിൽ നിന്ന് ഒരു ദിവസം എന്നെ വിളിക്കുകയായിരുന്നു. പാട്ടാണ് എന്റെ മേഖല. ഒപ്പം ടിവി ഷോകളും ചെയ്യുമായിരുന്നു. അങ്ങനെ കണ്ടിട്ടാണ് വിളിച്ചത്. എനിക്ക് സിനിമയിലേക്ക് ഒരു താൽപര്യവുമില്ലായിരുന്നു. അൽഫോൻസ് ചേട്ടനോടൊപ്പമായതു കൊണ്ടാണ് എസ് പറഞ്ഞത്. അൽഫോൻസ് ചേട്ടന്റെ ടീം, അൻവർ റഷീദിന്റെ പ്രൊഡക്ഷൻ നോ പറയാൻ തോന്നിയില്ല. എങ്കിലും ആകെ കൺഫ്യൂഷനായിരുന്നു വേണോ വേണ്ടയോ എന്ന്. എങ്കിലും ഒാഡീഷനു പോയി നോക്കൂ എന്ന് വീട്ടുകാരും പറഞ്ഞു. സെലക്ടാവുമെന്നു കരുതിയില്ല. നേരത്തേ മുതലേ ഒാഫറുകൾ വന്നിരുന്നു. ഇത് ദൈവം എനിക്ക് കയ്യിൽ കൊണ്ടുവന്നു തന്ന അവസരമാണ്. നോ പറയാതിരുന്നതിൽ വളരെ ഹാപ്പിയാണ്. ഞാൻ ആരോടും പറഞ്ഞിരുന്നില്ല പ്രേമത്തിലുണ്ടെന്ന്. എന്റെ കഥാപാത്രവും അത്തരത്തിലുള്ളതായിരുന്നു.

മേരിക്കും സെലിനും ഒരേ സമയത്താണ് ഒാഡീഷൻ നടന്നത്. മേരിയാക്കണോ സെലിൻ ആക്കണോ എന്ന് അൽഫോൻസ് ചേട്ടന് ആദ്യമൊരു കൺഫ്യൂഷനുണ്ടായിരുന്നു. പിന്നീട് സെലിന്റെ വേഷത്തിലേക്ക് നറുക്ക് വീണു. പോസ്റ്ററിലൊന്നും പേരുണ്ടാവില്ലെന്ന് ആദ്യമേ പറഞ്ഞിരുന്നു.

സിനിമയിലെത്താൻ വൈകിയോ?

ചിലരങ്ങനെ ചോദിക്കാറുണ്ട്. ഞാൻ സത്യത്തിൽ ഒരു പാട്ടുകാരിയാണ്. സിനിമയിലെത്താൻ വൈകിയിട്ടൊന്നും ഇല്ല. ഒാരോന്നിനും ഒാരോ സമയമുണ്ട്. ദൈവം അതെന്റെ കയ്യിൽ കൃത്യമായി എത്തിക്കുന്നു. സിനിമ എന്റെ സ്വപ്നത്തിലേ ഇല്ലായിരുന്നു. എല്ലാം വന്നു ചേർന്നതാണ്.

പാട്ടും അഭിനയത്തോടൊപ്പം തുടരുമോ?

തീർച്ചയായും. ജീവിതാവസാനം വരെ പാട്ട് എന്നോടൊപ്പം ഉണ്ടാവണമെന്നാണ് ആഗ്രഹം. ചെറുപ്പം മുതലേ പാട്ട് പഠിക്കുന്നുണ്ട്. സ്വന്തമായി ബാന്റുണ്ട്. അതിനെ വിപുലമാക്കുന്നതിന്റെ തയ്യാറെടുപ്പിലാണ് ഞാനും കൂട്ടുകാരും. അഭിനയത്തോടൊപ്പം സിനിമയിൽ പാട്ട് പാടാനും അവസരം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.