Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സായി പല്ലവിയുടെ കലിയ്ക്കൊപ്പം ദിവ്യയുടെ പാട്ടും

divya

അങ്ങനെ കാത്തിരുന്ന പോലെ, മാർച്ച് 26 ന് ദുൽഖർ - സായി പല്ലവി കോമ്പിനേഷനിൽ സമീർ താഹിർ ചിത്രമായ കലി തീയറ്ററുകളിലേക്ക് എത്തുകയാണ്. ട്രെയിലറിന് പിന്നോടിയായി എത്തിയ കലിയിലെ ഗാനങ്ങൾ ഇതിനോടകം ജനങ്ങൾ സ്വീകരിച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെ, ഗോപീസുന്ദറിന്റെ ഈണത്തിൽ മറ്റൊരു ഹിറ്റ് ഗാനത്തിന് കാതോർക്കുകയാണ് പിന്നണി ഗായികയായ ദിവ്യ എസ് മേനോൻ. സായി പല്ലവിക്ക് വേണ്ടി പാടുന്നു, സംഗീതസംവിധാനത്തിൽ വീണ്ടും ഗോപീ സുന്ദർ, യുവത്വം കാത്തിരിക്കുന്ന ചിത്രം...ഇങ്ങനെ പല കാരണങ്ങള കൊണ്ടും ദിവ്യ ആകെ എക്സൈറ്റഡാണ്.

ബാംഗ്ലൂർ ഡെയ്സിൽ നിന്നും കലി വരെ എത്തി നിൽക്കുകയാണല്ലോ സംഗീതയാത്ര, പുതിയ ചിത്രത്തിലെ ഗാനത്തെക്കുറിച്ച് എന്ത് പറയുന്നു?

ഓരോ ഗാനം പുറത്തിറങ്ങുമ്പോഴും ഓരോചിത്രം പുറത്തിറങ്ങുമ്പോഴും പ്രേക്ഷകരെപ്പോലെ തന്നെ അതിന്റെ ഭാഗമായ വ്യക്തികൾക്കും ഒരുപാട് ആകാംഷകൾ ഉണ്ടാകും. ഞാനും അങ്ങനെ തന്നെയാണ്. വളരെ പ്രതീക്ഷയോടെയാണ് കലി എന്ന ചിത്രത്തെ നോക്കിക്കാണുന്നത്. പിന്നെ, ഗാനത്തെക്കുറിച്ച് പറയുകയാണെങ്കിൽ ഞാൻ ഇത് വരെ പാടിയ പാട്ടുകളിൽ നിന്നും തീർത്തും വ്യത്യസ്തമായ രീതിയിലും മൂഡിലുമാണ് കലിയിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്‌.

കലിയുടെ എക്സ്പീരിയൻസ് ?

പുതിയൊരു ടീമിന്റെ ഒപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞത്,തീർച്ചയായും നല്ലൊരു എക്സ്പീരിയൻസ് തന്നെയാണ്. ചിത്രത്തിൽ ആകെ രണ്ടു പാട്ടാണ് ഉള്ളത് . ഒരെണ്ണം ഞാനും മറ്റേത് ജോബ്‌ കുര്യനുമാണ് പാടിയിരിക്കുന്നത്. ആ പാട്ടിൽ ഒരു ഫിമെയിൽ ഹമ്മിംഗ് ഞാൻ ചെയ്തിട്ടുണ്ട്. ആ പാട്ടിൽ ഒരു ഫിമെയിൽ ഹമ്മിംഗ് ഞാൻ ചെയ്തിട്ടുണ്ട്. പിന്നെ, ദുൽഖർ - സായ് പല്ലവി കോമ്പിനേഷൻ പ്രേക്ഷകർ കാത്തിരിക്കുന്ന ഒന്നാണ്. അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം. മാർച്ച് 26 നു കലി റിലീസ് ആകുന്നതിനു വേണ്ടിയുള്ള കാത്തിരിപ്പാണ് ഇപ്പോൾ.

പാടിയ പാട്ടുകളിൽ ഏറെയും സംഗീതം നൽകിയിരിക്കുന്നത് ഗോപീസുന്ദർ ആണല്ലോ ?

അതേ, ഞാൻ അതൊരു ഭാഗ്യമായി കരുതുന്നു. അദ്ദേഹം നല്ല നല്ല ഗ്രൂപ്പുകളുടെ കൂടെ പാടാൻ അദ്ദേഹം എനിക്ക് അവസരം നൽകി. എന്നെ ഒരു ഗായിക എന്ന നിലയിൽ വളർത്തിയെടുത്തത്തിൽ അദ്ദേഹത്തിനുള്ള പങ്ക് വളരെ വലുതാണ്‌. തുടർച്ചയായി നിരവധി സിനിമകളിൽ ഗോപിയേട്ടന്റെ ഈണത്തിനൊത്ത് പാടാൻ കഴിഞ്ഞതിൽ എനിക്ക് ഏറെ സന്തോഷമുണ്ട്. ഒരു ഗായിക എന്ന നിലയിൽ അദ്ദേഹം എന്നെ ഒത്തിരി നല്ല പ്രോജക്റ്റുകളുടെ ഭാഗമാക്കിയതിൽ അദ്ദേഹത്തോടുള്ള നന്ദി എടുത്തു പറയേണ്ടതാണ്. സമീർ താഹിർ, മാർട്ടിൻ പ്രക്കാട്ട് തുടങ്ങിയവരുടെ ചിത്രങ്ങളില ഗോപിയേട്ടൻ എനിക്ക് അവസരം നൽകിയത് ഒരു ഗായിക എന്ന നിലയിൽ വലിയൊരു അംഗീകാരമായാണ് ഞാൻ

കലിയിലെ ഗാനത്തെക്കുറിച്ച്?

ദിവ്യ എന്ന ഗായികയെക്കുറിച്ച് പറയുമ്പോൾ ആദ്യം എല്ലാവരും ഓർക്കുക, മാംഗല്യം തന്ത് നാനേന എന്ന ബാംഗ്ലൂർ ഡെയ്സിലെ ഗാനമാണ്. എന്നാൽ കലിയിലെ വാർതിങ്കളേ എന്ന് തുടങ്ങുന്ന ഗാനം, ഈ മൂഡിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. വളരെ റൊമാന്റിക് ഫീൽ ഉള്ള പാട്ടാണ് അത്.പിന്നെ എനിക്ക് ഒരുപാട് പ്രതീക്ഷയുള്ള ഗാനമാണ്.

ഏതു തരം പാട്ടുകൾ പാടാനാണ് ഇഷ്ടം?

വ്യക്തിപരമായി മെലഡി ഗാനങ്ങൾ പാടാനാണ് കൂടുതൽ താൽപര്യം. എന്നാൽ ഒരു ഗായിക എന്ന നിലയിൽ വ്യത്യസ്തങ്ങളായ പാട്ടുകൾ പാടാൻ ഇഷ്ടപ്പെടുന്നു.ഒരു റോക്ക് ആൻഡ്‌ റോൾ ടൈപ്പ് പാട്ട് പാടണം എന്ന ആഗ്രഹം എനിക്കുണ്ട്. നടക്കും എന്ന് പ്രതീക്ഷിക്കുന്നു.

പുതിയ പ്രോജക്റ്റുകൾ?

മലയാളത്തിലെ ലേറ്റസ്റ്റ് പ്രൊജക്റ്റ് കലി തന്നെയാണ്. പിന്നെ തമിഴിൽ എന്നുൾ ആയിരം എന്ന സിനിമ റിലീസ് ആകാൻ ഇരിക്കുന്നു. പാട്ടുകൾ റിലീസ് ആയി, വളരെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇനി പ്രതീക്ഷ കലിയിലാണ്.