Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിന്ന ചിന്ന ആസൈയുമായി ആ ശബ്ദം തിരിച്ചെത്തുന്നു

minmini and gopi sunder

‘I had a great time recording with Minmini chechi , for the film Mili . No words she rocked again I am blessed . I got a chance to record her voice’ സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ ഫേസ്ബുക്ക് പേജിലെ ഈ സ്റ്റാസ് കണ്ടപ്പോൾ മനസ്സ് അറിയാതെ ഫ്ലാഷ്ബാക്കിലേക്ക് യൂടേൺ എടുത്തു.

ചിന്ന ചിന്ന ആസൈ എന്ന ഗാനം വീണ്ടും ഒരു മഴയായി പെയ്തിറങ്ങും പോലെ തോന്നി. ഇന്ത്യയിലെ ഏതു യുവ ഗായകരുടെയും സ്വപ്നമാണ് ഏ.ആർ. റഹ്മാന്റെ സംഗീതത്തിൽ ഒരു ഗാനം ആലപിക്കുക എന്നത്. എന്നാൽ റഹ്മാന്റെ ആദ്യ സിനിമയിൽ തന്നെ പാടാൻ ഭാഗ്യം സിദ്ധിച്ച ഗായികയാണ് മിൻമിനി. 1992 ൽ പുറത്തിറങ്ങിയ റോജയിലെ ചിന്ന ചിന്ന ആസൈ എന്ന ഒറ്റ ഗാനത്തിലൂടെ ആസ്വാദകരുടെ ഹൃദയങ്ങളിലേക്ക് ആ ശബ്ദം പെയ്തിറങ്ങി. ആ വർഷത്തെ മികച്ച പിന്നണി ഗായികക്കുള്ള തമിഴ്നാട് സർക്കാറിന്റെ സംസ്ഥാന പുരസ്കാരവും മിൻമിനി സ്വന്തമാക്കി. ഇളയരാജയുടെയും റഹ്മാന്റെയും നിരവധി ഹിറ്റുകളിൽ മിൻമിനി ശബ്ദ സാന്നിധ്യമായി. മലയാളത്തിൽ ജോൺസൺ, രവീന്ദ്രൻ, ബോംബൈ രവി, എസ്.പി. വെങ്കിടേശ്, മോഹൻ സിത്താര തുടങ്ങിയ സംഗീത സംവിധായകരുടെ പ്രിയ ശബ്ദമായി മിൻമിനി മാറി.

പ്രതിഭയുടെയും പ്രശസ്തിയുടെയും വെള്ളിവെളിച്ചത്തിൽ നിറഞ്ഞ് നിൽക്കുമ്പോഴാണ് വിധി വില്ലനായി ശബ്ദം കവർന്നെടുത്തത്. ഇനിയൊരിക്കലും മിൻമിനിക്കു പാട്ടിന്റെവഴിയിലേക്ക് തിരിച്ച് വരാൻ കഴിയില്ലയെന്നു വിധിയെഴുതിയവരാണ് ഏറെയും. എന്നാൽ ചെറിയ ഇടവേളക്കു ശേഷം ശബ്ദം വീണ്ടെടുത്ത മിൻമിനി ക്രിസ്തീയഭക്തി ഗാനങ്ങളിലൂടെ തിരിച്ചു വരവ് നടത്തി. അപ്പോഴും സിനിമ ലോകം മിൻമിനിയോട് മുഖം തിരിച്ചു നിന്നു. നീണ്ട ഇടവേളക്കുശേഷം ഈ ക്രിസ്മസ്–പുതുവത്സര വേളയിൽ ഏറെ പ്രതീക്ഷയോടെ മിൻമിനിയെന്ന പി.ജെ. റോസിലി ചലച്ചിത്ര പിന്നണിഗാനശാഖയിലേക്ക് ശക്തമായ തിരിച്ചു വരവിന് ഒരുങ്ങുകയാണ്. വിശേഷങ്ങൾ മിൻമിനിയോട് തന്നെ ചോദിക്കാം

നീണ്ട ഇടവേളക്ക് ശേഷമാണ് സിനിമയിൽ?

അതെ....ദീപക്ക് ദേവിന്റെ സംഗീതത്തിൽ ജയചന്ദ്രനൊപ്പം ഒരു ഗാനം പാടി. ആ ഗാനത്തെപ്പറ്റി കേട്ടിട്ടാണോ എന്നറിയില്ല ഗോപി സുന്ദറും വിളിച്ചു. രാജേഷ് പിള്ളയുടെ ‘മിലിയിലാണ് ഗോപി സുന്ദറിനു വേണ്ടി പാടിയത്. കൺമണിയേ എന്ന് തുടങ്ങുന്ന മനോഹരമായൊരു മെലഡിയാണത്. ചിത്രം ക്രിസ്മസിനു തിയറ്ററിലെത്തും. പോയ വർഷം മെജോയുടെ സംഗീതത്തിൽ എൻട്രിയെന്ന സിനിമയ്ക്കു വേണ്ടി പാടിയിരുന്നു. പിന്നീട് മെജോയുടെ തന്നെ ഒരു തെലുങ്ക് ചിത്രത്തിലും പാടി.

സിനിമയിൽ നിന്ന് മനഃപൂർവ്വം മാറി നിന്നതാണോ?

ഒരിക്കലും അല്ല. ഞാൻ പാടില്ലെന്നു ആരോടും പറഞ്ഞിട്ടില്ല. ശബ്ദം തിരിച്ച് കിട്ടിയ ശേഷം ഒട്ടേറെ ഭക്തിഗാനങ്ങൾ പാടിയിരുന്നു. അന്നും ഇന്നും സിനിമയിൽ ആരോടും ചാൻസ് ചോദിച്ചു പോയിട്ടില്ല. ശബ്ദം തിരിച്ച് കിട്ടിയിട്ടും പല സംഗീത സംവിധായകർക്കും എന്നെ കൊണ്ടു പാടിക്കാൻ മടിയുണ്ട്. ഞാൻ ഒരിക്കലും ആരെയും കുറ്റം പറയില്ല. എന്നെ കൊണ്ടു പാടിച്ചാൽ ശരിയാകുമോ എന്നൊരു ആശങ്ക അവർക്ക് ഉണ്ടാകും. അതുകൊണ്ടു തന്നെയാണ് ആരോടും അവസരം ചോദിക്കാത്തത്. അവർക്ക് എന്റെ ശബ്ദത്തിൽ എന്നാണോ വിശ്വാസം തോന്നുന്നത് അന്ന് പാടാം. പരാതിയും പരിഭവങ്ങളും ഇല്ല.

ശബ്ദം തിരിച്ചു കിട്ടിയത് തന്നെ വലിയ അനുഗ്രഹമായി കരുതുന്നു. സുഖത്തിലും ദുഃഖത്തിലും കൂടെ ഉണ്ടായിരുന്നവരോടും പിന്തുണച്ചവരോടും ഒരുപാട് നന്ദിയുണ്ട്. ചലച്ചിത്ര പിന്നണി ഗാനശാഖയിൽ എന്റെ ഭാവി എന്താണെന്ന് അറിയില്ല. വീണ്ടും പാടാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം.

ടോപ് ടെൻ സോങ്സ് ഓഫ് മിൻമിനി

  1. ചിന്ന ചിന്ന ആസൈ(റോജ)

  2. പാതിരവായി നേരം(വിയറ്റ്നാം കോളനി)

  3. പാക്കതേ പാക്കതേ(ജെൻറിൽമാൻ)

  4. സ്വയവരമായി മനോഹരിയായി(പൈതൃകം)

  5. നീലരാവിൽ ഇന്ന് നിന്റെ(കുടുംബസമേതം)

  6. ഊഞ്ഞാലുറങ്ങി ഹിന്ദോള രാഗം മയങ്ങി(കുടുംബസമേതം)

  7. വെള്ളിതിങ്കൾ(മേലേപ്പറമ്പിൽ ആൺവീട്)

  8. കാക്ക പൂച്ച(പപ്പയുടെ സ്വന്തം അപ്പൂസ്)

  9. പച്ചകിളി പാടും(കറുത്തമ്മ)

  10. കുഞ്ഞു പാവക്ക് ഇന്നല്ലോ(നടോടി)

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

  • Switch to English
  • Switch to Malayalam

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer