Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംഗീതം തന്നെ ജീവിതം

പി.ടി.ജനാർദനൻ പി.ടി.ജനാർദനൻ

ഇമ്പമാർന്ന ഗാനം പോലെയാണ് ജനുമാഷിന്റെ സംഗീത ലോകം. അധ്യാപകനെന്ന തിരക്കിനിടയിലും സംഗീതത്തെ നെഞ്ചോടു ചേർത്ത ജീവിതം. ഗാനമേളയെന്ന സങ്കൽപത്തെ വയനാടൻ മണ്ണിൽ എൺപതുകളിൽ പരിചിതമാക്കിയ രാഗതരംഗിന്റെ അമരക്കാരനായിരുന്ന പി.ടി.ജനാർദനൻ ഗാനമേളകൾക്ക് പുതുജീവൻ നൽകാനൊരുങ്ങുകയാണ്.

പുതിയ തലമുറയിലെ ചെറുപ്പക്കാർക്ക് സംഗീതത്തെ കുറിച്ച് കൂടുതൽ അറിവു പകരാനും ഈ മേഖലയിൽ മികച്ച സാധ്യതകൾ തുറന്നുകൊടുക്കാനുമാണ് ഈ മാസം 31ന് അധ്യാപക ജോലിയിൽ നിന്നു വിരമിക്കുന്ന ഇദ്ദേഹത്തിന്റെ പരിപാടി.

കേരളത്തിലെ പ്രമുഖ സംഗീതജ്ഞരുടെയെല്ലാം അടുത്ത സുഹൃത്തായ ഇദ്ദേഹം വളർന്നുവരുന്ന ഗായകരെ പരിചയപ്പെടുത്തുന്നതിനായി എൺപതുകളിൽ ആരംഭിച്ച രാഗതരംഗ് വയനാടൻ സംഗീത ചരിത്രത്തിന്റെ ഭാഗമാണ്. ഗാനമേള സങ്കൽപങ്ങളുടെ തുടക്കം. കേരളത്തിനകത്തും പുറത്തും നിരവധി വേദികൾ കിട്ടിയപ്പോൾ പല കലാകാരൻമാരും രക്ഷപ്പെട്ടു. നാടകം, ബാലെ, ഭജൻസ് തുടങ്ങി സംഗീതസാന്ദ്രമായ ലോകം . പഠനകാലത്ത് സർവകലാശാല, സംസ്ഥാന തലങ്ങളിൽ മികച്ച ഗായകനായി തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സ്കൂൾ അധ്യാപകനെന്ന തിരക്കിനിടയിലും സംഗീത ലോകത്ത് സജീവമായി. വിവിധ മേളകളുടെ സ്വാഗതഗാനങ്ങൾ ചിട്ടപ്പെടുത്തി. സർക്കാരിന്റെ വിവിധ വകുപ്പുകളുടെ പരിപാടികൾക്കായി ഈണമിടാനും പാട്ടുപാടാനും മാഷ് സജീവമായി.

വയനാട് സത്യസായി ഓർഗനൈസേഷന്റെ സജീവ പ്രവർത്തകനായ ഇദ്ദേഹം പുട്ടപർത്തിയിൽ നിരവധി തവണ ഭജനകൾക്ക് നേതൃത്വം നൽകി സത്യസായിബാബയുടെ പോലും പ്രശംസ നേടി. സാമൂഹിക സേവന രംഗത്തും ഇദ്ദേഹം നിറസാന്നിധ്യമാണ്. സർക്കാർ ജീവനക്കാർക്ക് താമസിക്കാനായി നടത്തുന്ന ശ്രീനാരായണ ലോഡ്ജ് നിരവധി സർവീസ് കഥകളുടെ പശ്ചാത്തല വേദിയാണ്. കേരളത്തിലെ അറിയപ്പെടുന്ന നിരവധി സർക്കാർ ഉദ്യോഗസ്ഥർ വയനാട്ടിൽ ജോലി ചെയ്ത സമയത്ത് താമസിച്ചിരുന്നത് ഗൃഹാന്തരീക്ഷത്തിലുള്ള ഈ ലോഡ്ജിലാണ്.

33 വർഷത്തോളം നീണ്ട അധ്യാപന ജോലി അവസാനിപ്പിച്ച് അഞ്ചുകുന്ന് ഗാന്ധി സ്മാരക വിദ്യാലയത്തിൽ നിന്നു വിരമിക്കുന്ന ഇദ്ദേഹം ഇനിയുള്ള കാലം പൂർണമായും സംഗീതത്തിനു നീക്കിവയ്ക്കാനൊരുങ്ങുകയാണ്. ഹിന്ദുസ്ഥാനി പോലെ ഇവിടുത്തെ കുട്ടികൾക്ക് പരിചിതമല്ലാത്ത സംഗീത മേഖലകൾ കൊണ്ടുവരാനും ശ്രമം തുടരുമെന്ന് ഇദ്ദേഹം പറയുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.