Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഹ്മാനു മുന്നിൽ എന്തിനും റെഡിയായിരിക്കണം

vijay-das-ilayaraja

അടുത്ത കുറച്ചു വർഷത്തിനിടെയെത്തിയ ചിത്രങ്ങളിലെ ശ്രദ്ധിക്കപ്പെട്ട നല്ല പാട്ടുകളിലെ സ്വരത്തിനു പിന്നില്‍ ആവർത്തിച്ചു ചേർക്കപ്പെട്ട പേരുകളിലൊന്നായിരുന്നു ഇത്. വിജയ് യേശുദാസ്. പതിയെ പതിയെ തുടങ്ങി പിന്നെ ഉച്ഛസ്ഥായിയിലേക്ക് കുതിച്ചുയുരുന്നൊരു ഈണം പോലെയാണീ ഗായകന്റെ പാട്ടു ജീവിതവും. ഏറ്റവുമൊടുവിൽ റഹ്മാനിൽ നിന്ന് നമ്മൾ കേൾക്കാൻ കൊതിച്ചിരുന്ന പാട്ടുകളിലൊന്നിന് ശബ്ദമായതും വിജയ് തന്നെ. അച്ചം എൻപത് മടമൈയെടാ എന്ന ഗൗതം മേനോൻ ചിത്രത്തിലെ അവളും നാനും  എന്ന പാട്ട് കേൾവിക്കാർ നെഞ്ചോടു ചേർക്കുമ്പോൾ, വിജയ് സംസാരിക്കുന്നു റഹ്മാനൊപ്പമുള്ള അനുഭവങ്ങളെ കുറിച്ച്...

എന്തും പാടുവാൻ റെഡിയായിരിക്കണം

vijay-ar

റഹ്മാൻ സാറിനൊപ്പമുള്ള റെക്കോർഡിങ് നിമിഷങ്ങളൊന്നും മറക്കാനാകില്ല. വളരെ രസകരമായ അനുഭവമാണ്. ഓരോ മ്യൂസിക് ഡയറക്ടർമാർക്കും അവരുടേതായ ശൈലിയുണ്ടാകും റെക്കോർഡിങിന്. റഹ്മാനെ സംബന്ധിച്ചാണെങ്കിൽ, ഓരോ റെക്കോർഡിങും വേഗം കഴിയും. എന്താണ് ഗായകനിൽ നിന്ന് വേണ്ടതെന്നും അതെങ്ങനെയെടുക്കണമെന്നും വ്യക്തമായ ബോധ്യമുണ്ട്.  അതുപോലെ എന്തും പാടുവാൻ റെഡിയായി നല്ല ജാഗ്രതയോടെയിരിക്കണം നമ്മൾ. ആദ്യമൊക്കെ അതൊരു സമ്മർദ്ദമാകുമെങ്കിലും പിന്നീടത് ഏറ്റവും മനോഹരമായി പാടുവാനുള്ളൊരു പ്രചോദനമായി തീരും. അതേസമയം തന്നെ വളരെയധികം റിലാക്സ്ഡ് ആയിട്ട് ചെയ്യാനും സാധിക്കും നമുക്ക്. വളരെയധികം ഫ്രീ ആയിട്ടാണ് ഓരോ പാട്ടും പാടുവാൻ തരുന്നതും. 

ഈ പാട്ടു പാടിയത് വിണ്ണൈതാണ്ടി വരുവായ്ക്കു വേണ്ടി

റഹ്മാൻ സംഗീതത്തിൽ ആദ്യം പാടുന്നത് ശിവാജി എന്ന ചിത്രത്തിലെ സഹാറ എന്ന പാട്ടാണ്. പിന്നെയും ഒന്നോ രണ്ടോ പാട്ടു പാടി. അതുകഴിഞ്ഞാണ് ജൂതാ ഹി സഹീ എന്ന സിനിമയിലെ ഹിന്ദി ഇംഗ്ലിഷ് വരികൾ ചേർന്ന ഐ ഹാവ് ബീൻ വെയിറ്റിങ് എന്ന പാട്ടു പാടുന്നത്.  അതെന്റെ പ്രിയ ഗാനങ്ങളിലൊന്നുകൂടിയാണ്. പിന്നെ കടലിലെ പാട്ട്.

ഇതിനൊക്കെ ശേഷമാണ് വിണ്ണൈതാണ്ടി വരുവായ്ക്കു വേണ്ടി പാടുന്നത്. ആ പാട്ടാണ് അവളും നാനും. അതുകുറച്ചു കൂടി പാശ്ചാത്യ സംഗീത രീതിയിലാണ് ആലപിച്ചത്. റഹ്മാൻ സർ തന്നെയായിരുന്നു അതിന്റെയും റെക്കോർഡിങ്. മണിരത്നവും ഒപ്പമുണ്ടായിരുന്നു. പക്ഷേ ചിത്രത്തിൽ അതുൾപ്പെടുത്തുവാനായില്ല. പിന്നീട് ആ പാട്ടു കേട്ടപ്പോൾ ഗൗതം സർ അതൊരുപാടിഷ്ടമായതും ഈ സിനിമയിൽ ഉൾപ്പെടുത്തുവാൻ തീരുമാനിച്ചതും. രണ്ടാമത് റെക്കോർഡ് ചെയ്തപ്പോൾ, കൂടുതലും എന്റെ ഒരു സ്റ്റൈലിൽ മാറ്റിയാണ് പാടിയത്. 

അപ്പയും ഇളയരാജയും

എന്റെ ജീവിതത്തിൽ ഏറ്റവുമധികമെന്നെ സ്വാധീനിച്ചത് അപ്പയും ഇളയരാജ സാറുമാണ്. ഇവരുടെ പാട്ടുകൾ കേട്ടാണ് വളർന്നത്. വളരെ ശ്രദ്ധിച്ച് കേട്ട് ആസ്വിദിച്ചിരുന്നു ഓരോ പാട്ടും. ഇളയരാജയുടെ പാട്ടുകൾ എന്നു കേട്ടാൽ ഞാൻ മരിക്കും. അത്രയ്ക്ക് പ്രിയമാണ്. എന്റെ അച്ഛനു തുല്യമായിട്ടാണ് അദ്ദേഹത്തേയും കാണുന്നത്. 

പിന്നെ അപ്പ.  അപ്പയുടെ ശബ്ദം കേട്ടുവളർന്നതുകൊണ്ടാണ് സിംഗറായിട്ട് ഇരിക്കുന്നതും. ആ ശബ്ദത്തിന്റെ സാമ്യം എന്തെങ്കിലുമൊക്കെ ഉള്ളതുകൊണ്ടാണ്ടാകാം എനിക്കും സക്സസ്ഫുൾ ആകാനായത് എന്നു വേണമെങ്കിൽ പറയാം. 

റഹ്മാന്‍ പാട്ടുകളിൽ എനിക്ക് പ്രിയപ്പെട്ടത്

നെഞ്ചേ നെഞ്ചേ-രക്ഷകൻ

മണ്ണിപ്പായ-വിണ്ണൈതാണ്ടി വരുവായയിലെ 

മേട്ര് ഇല്ലാതെ മാത്രം സൊന്നത്-പുതിയ മുഖം

കുനുകുനെ-യോദ്ധ

ഐ ഹാവ് ബീൻ വെയിറ്റിങ്- ജൂതാ ഹി സഹീൻ

Your Rating: