Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജെമിനി ഗണേശനായി ദുൽക്കർ, സാവിത്രിയായി കീർത്തി

Dulquer-Keerthy

ദുല്‍ക്കർ സല്‍മാനും കീര്‍ത്തി സുരേഷും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രം മഹാനടിയിലെ ഗാനം പുറത്തിറങ്ങി. തെലുങ്ക്, തമിഴ് ഭാഷകളിൽ പുറത്തിറങ്ങിയ പാട്ട് അവിസ്മരണീയമാണെന്നാണ് ആസ്വാദകർ പറയുന്നത്. ‘മൂഗ മനസുലു’ എന്ന് തെലുങ്കിലും ‘മൗന മഴയിലെ’ എന്ന് തമിഴിലും വരികളുള്ള പാട്ടിന് സംഗീതം നൽകിയിരിക്കുന്നത് മിക്കി ജെ. മെയർ ആണ്.

സിരിവെന്നല സീതാരാമ ശാസ്ത്രിയാണ് തെലുങ്ക് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. ശ്രേയ ഘോഷാലും അനുരാഗ് കുൽക്കർണിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മദൻ കർക്കിയാണ് തമിഴ് ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. നയന നായരും അനുരാഗ് കുൽക്കർണിയുമാണ് ഇൗ ഗാനം ആലപിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ‌ വൻ സ്വീകരണമാണ് ഇൗ ഗാനങ്ങൾക്ക് ലഭിക്കുന്നത്. 

പ്രശസ്ത നടി സാവിത്രിയുടെ ജീവിതകഥ പറയുന്ന മഹാനടി, നടൈഗർ തിലകമെന്ന പേരിലാണ് തമിഴിൽ എത്തുന്നത്. ജെമിനി ഗണേശന്റെ വേഷത്തിലാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്. കീർത്തി സുരേഷ് ആണ് സാവിത്രിയെ അവതരിപ്പിക്കുന്നത്. പ്രകാശ് രാജും പ്രധാനവേഷത്തിലെത്തുന്നു. സാമന്ത, വിജയ് ദേവരകൊണ്ട എന്നിവർ ചിത്രത്തില്‍ അതിഥി വേഷങ്ങളില്‍ എത്തുന്നുണ്ട്. മെയ് 9–നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.