Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അല്ലുവിനൊപ്പം ആടിപ്പാടി അനു ഇമ്മാനുവൽ: വിഡിയോ ഗാനം

anu-emmanual

അല്ലു അർജുൻ നായകനാകുന്ന പുതിയ ചിത്രം നാ പേരു സൂര്യയിലെ വിഡിയോ ഗാനം പുറത്തിറങ്ങി. മലയാളിയായ അനു ഇമ്മാനുവൽ നായികയാകുന്ന ചിത്രത്തിലെ ഒരു റൊമാന്റിക്ക് ഗാനമാണ് പുറത്തു വന്നിരിക്കുന്നത്. 

അതീവസുന്ദരിയായാണ് അനു അല്ലുവിനൊപ്പം ഗാനരംഗത്തിൽ എത്തുന്നത്. ബ്യൂട്ടിഫുൾ ലവ് എന്നു പേരിട്ടിരിക്കുന്ന ഗാനത്തിന്റെ ചെറുപതിപ്പാണ് പുറത്തു വന്നിരിക്കുന്നത്. വിശാൽ–ശേഖർ ഇൗണം കൊടുത്തിരിക്കുന്ന ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് സീതാരാമ ശാസ്ത്രിയാണ്. അർമാൻ മാലിക്കും ചൈത്ര അമ്പാടിപുടിയും ചേർന്നാണ് പാട്ട് ആലപിച്ചിരിക്കുന്നത്. 

സൈനിക ഉദ്യോഗസ്ഥനായി അല്ലു എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വംശിയാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ആക്‌ഷൻ റൊമാന്റിക്ക് ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രം ഉടൻ തീയറ്ററുകളിലെത്തും.