Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൽമാന്റെ പാട്ടിന് ഷാരൂഖിന്റെ തകർപ്പൻ ഡാൻസ്: വിഡിയോ

salman-shahrukh

ബോളിവുഡ് സുന്ദരി സോനം കപൂറിന്റെയും ‌ബിസിനസുകാരനായ ആനന്ദ് അഹൂജയുടെയും വിവാഹരാവിൽ താരങ്ങളുടെ ഉത്സവമേളം. സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ, ഐശ്വര്യ റായ് തുടങ്ങി ബോളിവുഡിലെ പ്രമുഖരെല്ലാം വിവാഹത്തിലും തുടർന്ന് നടന്ന സൽക്കാരത്തിലും പങ്കെടുത്തു. ആഘോഷത്തിന് മാറ്റു കൂട്ടി സൽമാനും ഷാരൂഖുമൊക്കെ ആടിപ്പാടി. 

സൽമാൻ ഖാൻ പാട്ടു പാടിയപ്പോൾ ഷാരൂഖ് ഖാനും രൺവീർസിങ്ങും അനിൽ കപൂറുമൊക്കെ മതിമറന്ന് നൃത്തം ചെയ്തു. ഇവരുടെ ഇൗ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പഞ്ചാബി ശൈലിയിലുള്ള വിവാഹ ആഘോഷങ്ങൾക്കാണ് േബാളിവുഡ് സാക്ഷ്യം വഹിച്ചത്. തിങ്കളാഴ്ച നടന്ന മെഹന്ദി ചടങ്ങിൽ രാജകുമാരിയെപ്പോലെ സുന്ദരിയായി ഒരുങ്ങിയാണ് താരം എത്തിയത്. മുംബൈയിൽ വച്ചു നടന്ന മെഹന്ദി രാവിൽ പങ്കെ‌‌ടുക്കാനും ബോളിവുഡ് േലാകത്തെ പ്രമുഖർ എത്തിയിരുന്നു. 

വിവാഹം കഴിഞ്ഞയുടൻ ഹണിമൂണിനായി പറക്കാൻ സോനത്തിനോ ആനന്ദിനോ പ്ലാനില്ല. അതിനൊരു കാരണവുമുണ്ട്, സോനം കപൂർ മെയ് പതിനാലിനും പതിനഞ്ചിനുമാണ് കാൻ ഫെസ്റ്റിവലിൽ ചുവടുവെക്കുന്നുണ്ട്. തിരക്കുകൾക്കെല്ലാം ഒടുവിൽ ഒക്ടോബറിലോ നവംബറിലോ മധുവിധുവിനായി പറക്കാനാണത്രേ പദ്ധതി.